ആരോഗ്യകരമായ മത്സരങ്ങളാണ് കലോത്സവത്തിൽ അരങ്ങേറേണ്ടത്. തെറ്റായ പ്രവണതകൾ പ്രോത്സാഹിപ്പിക്കില്ല. വിദ്യാർഥികളും അധ്യാപകരും രക്ഷാകർത്താക്കളും കലോത്സവത്തിന്റെ അന്തസ്സ് ഉൾക്കൊണ്ട് പെരുമാറണം. മന്ത്രി വി.ശിവൻകുട്ടി
'പരാതികൾ പരിഗണിക്കാൻ ട്രിബ്യൂണൽ വേണം'
സ്‌കൂൾ കലോത്സവ പരാതികൾ പരിഗണിക്കാൻ പ്രത്യേക ട്രിബ്യൂണലോ ഓംബുഡ്‌സ്മാനോ വേണമെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ സർക്കാരിന്റെ നിലപാട് അറിയിക്കണമെന്നും ജസ്റ്റിസ് സി. ജയചന്ദ്രൻ നിർദേശിച്ചു. കലോത്സവത്തിന് ജഡ്ജിമാരെ നിയമിക്കുന്നതും ഇത്തരം ബോഡികളുടെ അനുമതിയോടെയായിരിക്കണം. വിരമിച്ച ഹൈക്കോടതി ജഡ്ജിയും റിട്ട. ഐ.എ.എസ്. ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന മൂന്നംഗങ്ങൾ അടങ്ങിയതായിരിക്കണം ട്രിബ്യൂണൽ. സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ മത്സരിക്കാൻ അനുമതി തേടിയുള്ള കുച്ചിപ്പുഡി മത്സരാർഥിയുടെ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഹർജിക്കാരിയെ സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാനും അനുവദിച്ചു. കലോത്സവ പരാതികൾ പരിഹരിക്കാനായി ഹൈക്കോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്താനാവില്ലെന്നും കോടതി പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group