പി .ഹരീന്ദ്രനാഥിന് അരുണോദയം റസിഡൻ്റ്സ് അസോസിയേഷൻ വക സ്നേഹോപഹാരം

പി .ഹരീന്ദ്രനാഥിന് അരുണോദയം റസിഡൻ്റ്സ് അസോസിയേഷൻ വക സ്നേഹോപഹാരം
പി .ഹരീന്ദ്രനാഥിന് അരുണോദയം റസിഡൻ്റ്സ് അസോസിയേഷൻ വക സ്നേഹോപഹാരം
Share  
2025 Jan 01, 06:52 PM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

നാദാപുരം റോഡ് അരുണോദയം റസിഡൻ്റ്സ് അസോസിയേഷൻ വാർഷികാഘോഷം ഉദ്ഘാടനവേദിയിൽ സംഘാടകസമിതിയുടെ സ്നേഹോപഹാരം 

arunoda
hareeb=nd

ഗാന്ധിജിയെ അറിയാന്‍ വായിച്ചുതീര്‍ത്തത് നൂറുകണക്കിന് പുസ്തകങ്ങള്‍; ഹരീന്ദ്രനാഥിനിത് കര്‍മപുണ്യം 


വടകര: ഭഗത് സിങ്‌ തൂക്കിലേറ്റപ്പെട്ടതിനുശേഷം നടന്ന കറാച്ചി കോണ്‍ഗ്രസ് സമ്മേളനം. 1931 മാര്‍ച്ച് 25-ന് നടന്ന ഓപ്പണ്‍ ഫോറത്തില്‍, കൊടുമ്പിരിക്കൊണ്ട കനത്ത പ്രതിഷേധങ്ങള്‍ക്കൊടുവില്‍ മഹാത്മാഗാന്ധി പറഞ്ഞു- ''ഗാന്ധി മരിച്ചുപോകാം. പക്ഷേ, ഗാന്ധിസം എക്കാലവും നിലനില്‍ക്കും''. ഗാന്ധിജിയെക്കുറിച്ച് ആര്‍.സി. മജുംദാര്‍ എഴുതിയ പുസ്തകത്തിലെ ഈ ഭാഗം പി. ഹരീന്ദ്രനാഥ് വായിച്ചത് 2009-ലാണ്. അന്ന് മനസ്സിലുറപ്പിച്ചതാണ്, ഗാന്ധിജിയുടെ സത്യാന്വേഷണ പരീക്ഷണങ്ങളിലേക്കുള്ള യാത്ര.


2018-ല്‍ ആ യാത്ര തുടങ്ങി. ഗാന്ധിജിയെ അറിയാന്‍ വായിച്ചുതീര്‍ത്തത് നൂറുകണക്കിന് പുസ്തകങ്ങള്‍. ഒട്ടേറെ അഭിമുഖങ്ങള്‍, ചര്‍ച്ചകള്‍, നൂറുകണക്കിന് ഗാന്ധി പ്രഭാഷണങ്ങള്‍. ഈ യാത്രയില്‍ ഹരീന്ദ്രനാഥ് കണ്ടെത്തിയ ഗാന്ധിജീവിതം വലിയൊരു പുസ്തകമാകുന്നു. 'മഹാത്മാഗാന്ധി- കാലവും കര്‍മപര്‍വവും'. വരുന്ന ഒക്ടോബര്‍ രണ്ടിന് ഈ പുസ്തകം പുറത്തിറങ്ങും. വര്‍ഷങ്ങള്‍ നീണ്ട സമര്‍പ്പണത്തിന്റെ സാഫല്യം.

'ഇന്ത്യ, ഇരുളും വെളിച്ചവും' എന്ന ചരിത്രഗ്രന്ഥത്തിലൂടെ ശ്രദ്ധേയനായ ഗ്രന്ഥകാരനാണ് വില്യാപ്പള്ളി കുനിങ്ങാട് സ്വദേശിയായ പി. ഹരീന്ദ്രനാഥ്. വില്യാപ്പള്ളി എം.ജെ.വി.എച്ച്.എസ്.എസ്. റിട്ട. അധ്യാപകന്‍. 2009 മുതലുള്ള പരിശ്രമത്തിന്റെ ഫലമായാണ് 'ഇന്ത്യ ഇരുളും വെളിച്ചവും'എന്ന പുസ്തകം 2014-ല്‍ പുറത്തിറക്കിയത്. തുഞ്ചത്തെഴുച്ഛന്‍ ശ്രേഷ്ഠാചാര്യ പുരസ്‌കാരം ഉള്‍പ്പെടെ ഒട്ടേറെ അംഗീകാരങ്ങള്‍ ഇതിന് ലഭിച്ചു. ഈ പുസ്തകരചനയുടെ സമയത്തുതന്നെ നടക്കുന്നുണ്ട് ഗാന്ധിയന്‍ പഠനം. 2018 മുതല്‍ മുഴുവന്‍സമയവും ഇതിനായി വിനിയോഗിച്ചു.

ഗാന്ധിജിയുടെ ജനനം മുതല്‍ 1915 വരെയുള്ള 46 വര്‍ഷത്തെ ഗാന്ധിജിയുടെ ജീവിതമാണ് പുസ്തകത്തില്‍ പറയുന്നത്. ഈ കാലഘട്ടം തിരഞ്ഞെടുത്തതിനും ഹരീന്ദ്രനാഥിന് കാരണമുണ്ട്. 'ഈയൊരു കാലയളവിലാണ് ഗാന്ധിജി യഥാര്‍ഥ സത്യാഗ്രഹിയായി പരിവര്‍ത്തനം ചെയ്യുന്നത്. ദക്ഷിണാഫ്രിക്കയില്‍ ഗാന്ധിജി നടത്തിയ സത്യാന്വേഷണ പരീക്ഷണങ്ങള്‍, ജയില്‍വാസം, വായിച്ച പുസ്തകങ്ങള്‍, ജീവിതദര്‍ശനം, പ്രപഞ്ച വീക്ഷണം എന്നിവയൊന്നും സാധാരണക്കാരായ ആളുകള്‍ക്ക് അത്ര പരിചിതമില്ല' -അദ്ദേഹം നിരീക്ഷിക്കുന്നു.

ജോസഫ് ദോണ്‍ ഡോക്, ലൂയി ഫിഷര്‍, എറിക്. എച്ച്. എറിക്സണ്‍, റോബര്‍ട്ട് പെയ്ന്‍, ജെയിംസ് ബി. ഹണ്ട്, മാര്‍ട്ടിന്‍ ഗ്രീന്‍, തോമസ് വെബര്‍, റൊമെയ്ന്‍ റോളണ്ട്, ഡേവിഡ് ഹാര്‍ഡിമാന്‍ തുടങ്ങിയ എഴുത്തുകാരുടെ ഗാന്ധിരചനകളും ഒട്ടേറെ ഇന്ത്യക്കാരുടെ പുസ്തകങ്ങളും പഠനവിധേയമാക്കിയിട്ടുണ്ട്.

കൂടാതെ വാര്‍ധ ഗാന്ധിയന്‍ സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ സിബി കെ. തോമസ്, കെ. അരവിന്ദാക്ഷന്‍. പ്രൊഫ. കെ.പി. ശങ്കരന്‍, കെ. സഹദേവന്‍ തുടങ്ങിയവരുമായി നിരന്തരം സംവദിച്ചു. മഹാത്മാഗാന്ധിയുടെ സമ്പൂര്‍ണകൃതികള്‍ (നൂറ് വാള്യം) പൂര്‍ണമായും വായിച്ചു. ദിവസവും പുലര്‍ച്ചെ 3.30 മുതല്‍ തുടങ്ങും വായനയും എഴുത്തും. പരമാവധി ചരിത്രരേഖകളിലൂന്നിയാണ് രചന. അവതാരികയില്‍ കെ. അരവിന്ദാക്ഷന്‍ ഇങ്ങനെ എഴുതുന്നു- ''ഇത്രയും സൂക്ഷ്മവും ആഴമേറിയതും ചരിത്രരേഖകളിലൂന്നിയതുമായ ഗാന്ധിജിയുടെ ജീവചരിത്രം മലയാളത്തില്‍ എഴുതപ്പെട്ടിട്ടില്ല''.


kalam

420 പേജുള്ള പുസ്തകം പ്രസിദ്ധീകരിക്കുന്നത് ഹരീന്ദ്രനാഥിന്റെ പിതാവ് എം.സി. അപ്പുണ്ണി നമ്പ്യാരുടെ പേരിലുള്ള ട്രസ്റ്റാണ്. ഗാന്ധിജിയെ ലോകവും രാജ്യവും പലതവണ വായിച്ച സാഹചര്യത്തില്‍ ഈ പുസ്തകത്തിന്റെ പ്രസക്തിയെന്തെന്ന് ചോദിച്ചാല്‍ ഹരീന്ദ്രനാഥിന് കൃത്യമായ ഉത്തരമുണ്ട്.

''ഇന്ത്യയുടെ ബഹുസ്വരത ചോദ്യം ചെയ്യപ്പെടുന്ന കാലത്ത്, ബഹുസ്വരതയെ നെഞ്ചേറ്റിയ ഗാന്ധിജിയെ പുനര്‍വായിക്കുക എന്നത് മനുഷ്യവംശത്തിന്റെ അനിവാര്യതയാണ്.''courtesy:mathrubhumi

samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

കല / സാഹിത്യം / കായികം ഇവിടെ വിരിഞ്ഞു... 1500 പേരുടെ അക്ഷരാർച്ചന
കല / സാഹിത്യം / കായികം തൂവട്ടെ കലാമധുരം
Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25