നവവത്സരക്കാറ്റ് : ആനന്ദകുമാർ പറമ്പത്ത്

നവവത്സരക്കാറ്റ് : ആനന്ദകുമാർ പറമ്പത്ത്
നവവത്സരക്കാറ്റ് : ആനന്ദകുമാർ പറമ്പത്ത്
Share  
ആനന്ദകുമാർ പറമ്പത്ത് എഴുത്ത്

ആനന്ദകുമാർ പറമ്പത്ത്

2025 Jan 01, 05:51 PM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

നവവത്സരക്കാറ്റ് : ആനന്ദകുമാർ പറമ്പത്ത്


സംവത്സരത്തിന്റെ

അവസാനപകലും

കത്തിയമര്‍ന്നു

തുടുപ്പുമായുന്നകടലിലെവിടെയോനിന്ന്

ഉപ്പണിഞ്ഞെത്തിയ കാറ്റ് പറഞ്ഞു

നാളെ, പ്രഭാതംപുതിയതാണ്...


പുതിയ പ്രതീക്ഷകള്‍ മുളയ്ക്കുന്ന,

കൊഴിഞ്ഞകിനാവുകൾ

പുത്തന്‍ ചിറകണിയുന്ന,

ഉതിര്‍ന്നു ചിതറിയ മുത്തുകള്‍

കോര്‍ത്തെടുക്കുന്ന,

പ്രതിജ്ഞകള്‍ക്കു വേരുറക്കുന്ന

മോഹഭംഗങ്ങള്‍ക്കു ചിതയൊരുക്കുന്ന 

പിഴവുകള്‍പരിഹരിക്കുന്ന ,

സ്നേഹ വീണകള്‍ പാടുന്ന,

കവിതകള്‍ഉണരുന്ന,

ഹൃദയ തലങ്ങളില്‍

ആര്‍ദ്രതയൊഴുകുന്ന , ,

പുതുവര്‍ഷാരംഭമാണ് നാളെ


ഒരുശ്വാസത്തിലിത്രയും

പറഞ്ഞു കാറ്റകലവേ,

ചോദിച്ചു ഞാന്‍.......

കഴിഞ്ഞവര്‍ഷാന്ത്യം നീ

പറഞ്ഞതല്ലേ,യിവയെല്ലാം......

logoleaf

കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ

വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.

താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .


https://chat.whatsapp.com/FaFhIpnsalxK0rgRVqQ1AQ


samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

കല / സാഹിത്യം / കായികം ഇവിടെ വിരിഞ്ഞു... 1500 പേരുടെ അക്ഷരാർച്ചന
കല / സാഹിത്യം / കായികം തൂവട്ടെ കലാമധുരം
Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25