‘ആടുജീവിതത്തിലൂടെ’ വളർന്ന എഴുത്തുകാരി…

‘ആടുജീവിതത്തിലൂടെ’ വളർന്ന എഴുത്തുകാരി…
‘ആടുജീവിതത്തിലൂടെ’ വളർന്ന എഴുത്തുകാരി…
Share  
2025 Jan 01, 09:39 AM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

വായന ജീവിതത്തിൽ വളർത്തിയ ആത്മവിശ്വാസത്തിൽ സതീദേവി എഴുതുകയാണ്. മൂന്നാംക്ലാസിൽ പഠനം നിർത്തിയ ഈ അമ്മയ്ക്ക് ആടുവളർത്തലും വായനയും എഴുത്തുമാണ് ഇപ്പോൾ ജീവിതം. മകൻ രദുകൃഷ്ണന് കൊളത്തൂർ ഗവ. ഹൈസ്കൂളിൽ ആറാംക്ലാസിൽ പഠിക്കുമ്പോൾ ഒരാടിനെ കിട്ടിയതാണിവരെ വായനയിലേക്കും അതുവഴി എഴുത്തിലേക്കും നയിച്ചത്. അന്പതാം വയസ്സിൽ അക്ഷരങ്ങൾ കൂട്ടി വായിച്ച് തുടങ്ങിയ ശീലം 63-ാം വയസ്സിലെത്തി നിൽക്കുമ്പോൾ ആയിരക്കണക്കിന് പുസ്തകങ്ങളിലേക്കെത്തി. ഇപ്പോൾ സ്വന്തം രചനയുടെ തിരിക്കിലാണ്.


കൊളത്തൂർ കല്ലളി കൊമവീട്ടിൽ കെ.സതീദേവിയുടെ പുസ്തകത്തിന്റെ 50 പുറങ്ങൾ എഴുതിക്കഴിഞ്ഞു. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച യു.കെ.കുമാരന്റെ 'ആടുകളെ വളർത്തുന്ന വായനക്കാരി' എന്ന ചെറുകഥയിലെ കഥാപാത്രമായും ഇവർ ശ്രദ്ധിക്കപ്പെട്ടു, എന്നാൽ, പഴയ ആടുകൾ ഇപ്പോൾ സതീദേവിക്ക് ചുറ്റുമില്ല. വായിച്ച കഥകളിലെ കഥാപാത്രങ്ങളുടെ പേരിട്ട ആടുകളായ നീലാണ്ടനും ശിവാനിയും ഉണ്ണൂട്ടിയമ്മയും മദാമ്മയും ചേക്കുവും രാമറും കുഞ്ഞിക്കേളുവുമെല്ലാം ജീവനായിരുന്നുവെങ്കിലും ഒഴിവാക്കേണ്ട സാഹചര്യമുണ്ടായി. മേലാകെ തരിപ്പും നടുവേദനയും വന്ന് കുന്നുകയറാൻ കഴിയാതെവന്നപ്പോൾ കഴിഞ്ഞ ജൂണിലാണ് ആടുകളെ വിറ്റത്.


ആടുകളുടെ സംരക്ഷകരായിരുന്ന വളർത്തുപട്ടികളായ കൈസറും ഡയാനയും ഇപ്പോഴും കൂടെയുണ്ട്. ആടുകളെ മേയ്ക്കാൻപോവുന്ന ഇടവേളകളിലാണ് ഇവർ വായന ശീലമാക്കുന്നത്. വീടിന് സമീപമുള്ള കല്ലളിയിലെ ടി.കുഞ്ഞമ്പുനായർ സ്മാരക ഗ്രന്ഥാലയത്തിലെ അയ്യായിരത്തിലേറെ പുസ്തകങ്ങൾ ഇതിനകം സതീദേവിയുടെ വായനയുടെ ആഴമറിഞ്ഞു. വൈക്കം മുഹമ്മദ് ബഷീറിന്റെ പാത്തുമ്മയുടെ ആടിൽ തുടങ്ങിയ വായന ഇപ്പോഴും തുടരുകയാണ്. പുസ്തകങ്ങൾ അതിഥികളായി വീട്ടിലേക്ക് എത്തുകയാണ്. സഹൃദയർ സമ്മാനിക്കുന്നതും എഴുത്തുകാർ നേരിട്ടയക്കുന്നതുമായ പുസ്തകങ്ങളാണ് ഇവ. വായിച്ച പുസ്തകങ്ങളുടെ എഴുത്തുകാർക്കൊപ്പം അവർ നിരവധി വേദികൾ പങ്കിട്ടു. അങ്ങനെ ബീഡി തെറുത്തും കൂലിപ്പണിക്ക് പോയും ഒതുങ്ങിയിരുന്ന ജീവിതം അക്ഷരവെളിച്ചത്തിൽ പുതിയ സൗഹൃദമറിഞ്ഞു.


ഇളയമ്മ പാടി തട്ടാൻമൂലയിലെ കെ.ഭവാനിയും നാട്ടുകാരി കണിയാൻകുണ്ടിലെ നളിനിയും വായനാനുഭവങ്ങൾ പങ്കുവെക്കും. സതിയാണ് ഇവർക്ക് പ്രേരണ. 76-കാരിയായ ഭവാനിയെ കാണാൻ കഴിഞ്ഞ ദിവസം പോയത് പുസ്തകങ്ങളുമായി ആയിരുന്നു. പതിവ് വായന സുഖം കിട്ടാൻ ആടുകൾ കൂട്ടിന് വേണമെന്ന ആഗ്രഹത്തിലാണ് സതീദേവി ഇപ്പോൾ. പക്ഷേ, പണമില്ല. ആരെങ്കിലും ആടിനെ വാങ്ങിച്ചുതന്നാൽ പഴയ കുന്നുകയറ്റം തുടരാനാണ് അവരുടെ തീരുമാനം. ഭർത്താവ് കൂലിപ്പണിക്കാരനായ ടി.രാമകൃഷ്ണനും പെട്രോൾപമ്പ് ജീവനക്കാരനായ മകൻ രദുകൃഷ്ണനുമാണ് സതിയുടെ കുടുംബം.



samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

കല / സാഹിത്യം / കായികം ഇവിടെ വിരിഞ്ഞു... 1500 പേരുടെ അക്ഷരാർച്ചന
കല / സാഹിത്യം / കായികം തൂവട്ടെ കലാമധുരം
Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25