പരിശീലകനായി മകൻ അച്ഛനടങ്ങിയ അധ്യാപകസംഘത്തിന് ഇരട്ടനേട്ടം

പരിശീലകനായി മകൻ അച്ഛനടങ്ങിയ അധ്യാപകസംഘത്തിന് ഇരട്ടനേട്ടം
പരിശീലകനായി മകൻ അച്ഛനടങ്ങിയ അധ്യാപകസംഘത്തിന് ഇരട്ടനേട്ടം
Share  
2024 Dec 30, 10:13 AM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

കരുവാരക്കുണ്ട് : എട്ടാംക്ലാസ് വിദ്യാർഥി അദ്വൈത് നാടൻപാട്ട് കലാകാരൻ മാത്രമല്ല മികച്ച പരിശീലകൻ കൂടിയാണെന്നു പറഞ്ഞാൽ വിശ്വാസം വരുമോ? എന്നാൽ വിശ്വസിച്ചേ പറ്റൂ.


അച്ഛനെത്തന്നെ പരിശീലിപ്പിച്ച് സമ്മാനം വാങ്ങിക്കൊടുത്ത് കരുവാരക്കുണ്ട് ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാർഥി അദ്വൈത് കഴിവുതെളിയിച്ചിരിക്കുകയാണ്. ആലപ്പുഴയിൽ നടന്ന കെ.എസ്.ടി.എ. സംസ്ഥാന അധ്യാപക കലോത്സവത്തിൽ നാടൻപാട്ടിൽ ഒന്നാംസ്ഥാനം നേടിയ മലപ്പുറം ജില്ലാ ടീമിന്റെ പരിശീലകൻ അദ്വൈതാണ്. ടീം അംഗമായ പഴയകടയ്ക്കൽ ഗവ. യു.പി. സ്‌കൂൾ അധ്യാപകൻ എം. കൃഷ്ണൻകുട്ടിയുടെ മകനാണ് അദ്വൈത്.


ജില്ലാതലത്തിൽ ഒന്നാംസ്ഥാനത്തിനു പിന്നാലെയാണ് അച്ഛൻ ഉൾപ്പെട്ട അധ്യാപകസംഘത്തിന് സംസ്ഥാനതലത്തിലും ഒന്നാംസ്ഥാനം നേടിക്കൊടുത്ത് അദ്വൈത് കഴിവുതെളിയിച്ചത്. വള്ളുവനാട്ടിലെ പറയ സമുദായത്തിന്റെ അനുഷ്ഠാനകലകളിലൊന്നായ മലവാഴിയാട്ടത്തിലെ മലമ്പാട്ടിലെയും കുറുമ്പാട്ടിലെയും വരികളാണ് ഇവർ അവതരിപ്പിച്ചത്. പരിശീലകന്റെ പ്രായമല്ല പരിശീലനമികവാണ് നോക്കിയതെന്നും നിർദേശങ്ങൾ കൃത്യമായി പാലിച്ചതാണ് വിജയത്തിലേക്കു നയിച്ചതെന്നും അധ്യാപകർ പറഞ്ഞു. വണ്ടൂർ ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ അധ്യാപകരായ ബി.പി. പ്രകാശൻ, കെ. സുരേന്ദ്രൻ, വി. കൃഷ്ണപ്രസാദ്, ടി. രമ്യമോൾ, കെ. രജീഷ്, ജിനേഷ് എന്നിവരാണ് പാട്ടുസംഘത്തിലുള്ളത്.


വിദ്യാരംഗം കലാസാഹിത്യവേദിയുടെ സംസ്ഥാനതല സർഗോത്സവത്തിലേക്ക് നാടൻപാട്ടിൽ അർഹതനേടിയിട്ടുണ്ട് അദ്വൈത്.


മലപ്പുറത്തിനു കിരീടം


ആലപ്പുഴ : കെ.എസ്.ടി.എ. സംസ്ഥാന അധ്യാപക കലാമേളയിൽ 149 പോയിന്റോടെ മലപ്പുറം ഓവറോൾ കിരീടം നേടി. 117 പോയിന്റു നേടിയ പാലക്കാടാണ് രണ്ടാമത്. 107 പോയിന്റോടെ തിരുവനന്തപുരം മൂന്നാമതെത്തി.



samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25