ദേശീയ ഗെയിംസിലേക്ക് സൈക്ലിങ്ങിൽ തിളങ്ങി ഡിവിനയും അയ്ഫയും
Share
കല്പറ്റ : ദേശീയ ഗെയിംസ് സൈക്ലിങ്ങിൽ യോഗ്യത നേടി ജില്ലയ്ക്ക് അഭിമാനമായി ഡിവിന ജോയിയും അയ്ഫ മെഹറിനും. ട്രാക്ക് സൈക്ലിങ് വിഭാഗത്തിലാണ് ഡിവിന ജോയി തിരഞ്ഞെടുക്കപ്പെട്ടത്. മൗണ്ടൻ സൈക്ലിങ് വിഭാഗത്തിലാണ് അയ്ഫ മെഹറിൻ തിരഞ്ഞെടുക്കപ്പെട്ടത്.
മാടക്കുന്ന് ജോയിയുടെയും ഷീജയുടെയും മകളാണ് ഡിവിന ജോയി. തിരുവനന്തപുരം ഗവ. വിമെൻസ് കോളേജിലെ രണ്ടാംവർഷ ബിരുദ വിദ്യാർഥിനിയാണ്.
കല്പറ്റ കുഞ്ഞിമൊയ്തീന്റെയും ഖദീജയുടെയും മകളാണ് അയ്ഫ മെഹറിൻ. സുൽത്താൻബത്തേരി സെയ്ൻറ്് മേരീസ് കോളേജ് ഒന്നാംവർഷ ബിരുദ വിദ്യാർഥിനിയുമാണ്. ഇരുവരെയും ജില്ലാ സൈക്ലിങ് അസോസിയേഷൻ അഭിനന്ദിച്ചു. ഫെബ്രുവരി മൂന്നുമുതൽ 11 വരെ ഉത്തരാഖണ്ഡിലാണ് ദേശീയ ഗെയിംസ് നടക്കുന്നത്. ഇരുവരെയും ജില്ലാ സൈക്ലിങ് അസോസിയേഷൻ അഭിനന്ദിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp GroupRelated Articles
96
2025 Jan 01, 05:51 PM