ഉപ്പുതറ സിക്സസ്: ചാമ്പ്യൻസ് വോളി ജേതാക്കൾ
Share
ഉപ്പുതറ : ചാമ്പ്യൻസ് വോളി ടൂർണമെന്റിൽ ഉപ്പുതറ സിക്സസ് വിജയികളായി. ചിന്തലാർ ഓസ്കാർ സി.എഫ്.സി.യ്ക്കാണ് രണ്ടാംസ്ഥാനം. ചാമ്പ്യൻസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബാണ് ടൂർണമെൻ്റ് സംഘടിപ്പിച്ചത്. ഉപ്പുതറ എസ്.ഐ. അനിൽകുമാർ മത്സരം ഉദ്ഘാടനം ചെയ്തു. മനു ആന്റണി അധ്യക്ഷത വഹിച്ചു. ജോസ് കെ.ജോർജ്, എൻ.കെ.രാജൻ, ആഗുൽ ഭാസ്കർ, ജോണി പാഴൂക്കുന്നേൽ, ശ്രീഹരി പുളിക്കൽ, പി.ഡി.അജേഷ് എന്നിവർ പ്രസംഗിച്ചു. രണ്ടാംതവണയും മിസ്റ്റർ ഇടുക്കിയായി തിരഞ്ഞെടുക്കപ്പെട്ട വി.എസ്.ദേവൻ വാഴുവേലിയെ ചടങ്ങിൽ ആദരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp GroupRelated Articles
96
2025 Jan 01, 05:51 PM