പ്രപഞ്ച രഹസ്യത്തിൻ്റെ സൗന്ദര്യം തേടി മണിമേഘല ദേവനർത്തകിയായി : ചാലക്കര പുരുഷു

പ്രപഞ്ച രഹസ്യത്തിൻ്റെ സൗന്ദര്യം തേടി മണിമേഘല ദേവനർത്തകിയായി : ചാലക്കര പുരുഷു
പ്രപഞ്ച രഹസ്യത്തിൻ്റെ സൗന്ദര്യം തേടി മണിമേഘല ദേവനർത്തകിയായി : ചാലക്കര പുരുഷു
Share  
ചാലക്കര പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2024 Dec 29, 06:28 PM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

പ്രപഞ്ച രഹസ്യത്തിൻ്റെ സൗന്ദര്യം

തേടി മണിമേഘല ദേവനർത്തകിയായി

:ചാലക്കര പുരുഷു


തലശ്ശേരി:ശ്രീശങ്കരവിരചിതമായശിവ പത്നിയുടെ അഭൗമ സൗന്ദര്യത്തെ ആധാരമാക്കി വിഖ്യാത നർത്തകി മണിമേഘല ടീച്ചർ അന്തർദ്ദേശീയ നൃത്തോത്സവത്തിൽ അവതരിപ്പിച്ച 'സൗന്ദര്യലഹരി' മോഹിനിയാട്ട ചരിത്രത്തിലെ നൂതനമായ പരീക്ഷണമായി.

ജഗന്നാഥ ക്ഷേത്രാങ്കണത്തിൽ നിറഞ്ഞ് കവിഞ്ഞ ആസ്വാദകരെ അക്ഷരാർത്ഥത്തിൽ ആനന്ദത്തിലാറാടിക്കുകയായിരുന്നു.

 പ്രപഞ്ചത്തിന്റെആധാരശിലയെ കുറിച്ചും, പ്രപഞ്ചരഹസ്യങ്ങളെ സംബന്ധിച്ചുമുള്ള ഗൂഢമായഅർത്ഥതലങ്ങളെ ആദിശങ്കരൻ സൃഷ്ടിയിൽ അതിനെ ഗുപ്തമാക്കി വെച്ചപ്പോൾ, ഭക്തർക്ക് അത് ഭഗവതി

സ്തുതിയായി.

വൈജ്ഞാനികർക്കാകട്ടെ അത് വിദ്യാവർദ്ധിനിയുമായി '

ഒരു ശാസ്ത്രജ്ഞന്റെ ത്വരപോലെ, താപസന്റെ ആത്മാന്വേഷണം പോലെ ഒരു നർത്തകിയുടെ ആത്മാവിഷ്കാരമാണ് സൗന്ദര്യലഹരി ' ഭാവ രാഗതാളലയത്തിൽസൗന്ദര്യലഹരി എന്ന ബൃഹദ് കാവ്യത്തെ ഒന്നര മണിക്കൂർ നീണ്ട ആവിഷ്ക്കാരത്തിലൂടെ അവതരിപ്പിച്ചത്.

സംഭവബഹുലമായ ഇതിവൃത്തത്തിലൂടെ നവരസഭാവങ്ങളിലൂടെ അനായാസേന നർത്തകി നിറഞ്ഞാടിയപ്പോൾ മന്ദമാരുതൻ കൊടുങ്കാറ്റായും, കൊച്ചോളങ്ങൾ കൊടുങ്കാറ്റായും, തീപ്പൊരി അഗ്നിഗോളമായും, മഴത്തുള്ളി പെരുമഴയായും പലപ്പോഴും വികാരങ്ങളുടെ ആരോഹണാവരോഹണങ്ങളിൽ രൂപാന്തരപ്പെട്ടു.

ഒരു യോഗിയുടെ ധ്യാനത്തിൽ നിന്നും വെളിച്ചം,പ്രപഞ്ചത്തിൽ

ലയിയ്ക്കുംപോലെ മണിമേഘലയുടെ ചുവടുകൾ ലയിയ്ക്കുന്നു.. അവിടെ നർത്തകി സ്വയം പ്രകാശിക്കുകയായിരുന്നു' ,ആനന്ദം പരിസരങ്ങളിൽ പ്രസരിക്കുന്നു.ഒരു പെൺകുട്ടി വളർന്ന് ഒരു സ്ത്രീയായി പക്വത പ്രാപിക്കുന്നതുപോലെ,ഭൂമി യുഗങ്ങളിൽ എണ്ണമറ്റ പരിവർത്തനങ്ങൾക്ക് വിധേയമായി, നാം കാണുന്ന പരിസ്ഥിതിയെ രൂപപ്പെടുത്തുന്നു. രണ്ടിലും അന്തർലീനമായ ശക്തിയെപ്രതിഫലിപ്പിക്കുന്നവളർച്ചയെ ,വികാസത്തെ , പരിണാമത്തെ സൗന്ദര്യ ലഹരിയിലൂടെ ഇവിടെചിത്രീകരിച്ചിരിക്കുന്നു 'അഗ്നിശുദ്ധിയോടെ, ചടുലമായചുവടുകളോടെ, തീഷ്ണമായ ഭാവ വിന്യാസങ്ങളോടെ ആടിത്തിമർത്ത നർത്തകി ഒടുവിൽ മായികമായ ദൃശ്യചാരുതയിൽ സാക്ഷാൽ ദേവിയായി പരിണമിക്കുകയായിരുന്നു'

'വർഷങ്ങൾ നീണ്ട സപര്യയിലൂടെഈ മോഹിനിയാട്ട നൃത്ത രൂപംചിട്ടപ്പെടുത്തിയിരിക്കുന്നത് മോഹിനിയാട്ടം നർത്തകി മണിമേഖല ടീച്ചർ തന്നെയാണ്.

 നൃത്താവിഷ്കാരത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയത് 'ഒരേ സമയം ഹിന്ദുസ്ഥാനിയിലും സോപാനസംഗീതത്തിലുമാണ് .സോപാനസംഗീതം പ്രശസ്ത സോപാനസംഗീതജ്ഞനായ ഏലൂർ ബിജുവും , ഹിന്ദുസ്ഥാനി സംഗീതം ഗായികയും സംഗീതസംവിധായകയു മായ നിമിഷ കുറുപ്പത്തും

ചെണ്ട ഇടക്കാ കലാമണ്ഡലം അനീഷ് കരിമ്പുഴ, മൃദംഗം കെ.എസ്.വിഗ്നേഷ് , തബല രോഹിത്, ഹിന്ദുസ്ഥാനി 'ഫ്രൂട്ട് ഭദ്രപ്രിയ,വയലിൻ ആദിത്യ അനിൽ എന്നിവരാണ് അനശ്വരമാക്കിയത്.

 മോഹിനിയാട്ടത്തിൽ സാധാരണയായി പശ്ചാത്തല സംഗീതം കർണാട്ടിക് സംഗീതത്തിലാണ് നിർവഹിക്കാറുള്ളത് എന്നാൽ ഇവിടെ സൗന്ദര്യലഹരിക്ക് പശ്ചാത്തലം ഒരുക്കിയത് സോപാനസംഗീതത്തിലും ഹിന്ദുസ്ഥാനിയിലുമാണ് അതോടൊപ്പം തന്നെ മോഹിനിയാട്ടത്തിൽ ചെണ്ടയും തബലയും മുഴുനീളം ഉപയോഗിക്കുന്നതും ഇതാദ്യമായാണ്.

നർത്തകിക്ക് പറയുവാനുള്ളത്,

asas_1735476888

 'പ്രപഞ്ചത്തിന്റെ ശ്വാസവും എന്റെ ശ്വാസവും ഒന്നാണ്; പ്രപഞ്ചത്തിന്റെ ബോധവും എന്റെ ബോധവും ഒന്നു തന്നെയാണ്‌: അതുകൊണ്ട് തന്നെ    

 അവർണ്ണനീയമായ പ്രപഞ്ചരഹസ്യത്തെ ഉടലിൽ അവാഹിചുകൊണ്ട് 

പ്രപഞ്ചത്തിന്റെ അവർണ്ണനീയമായ സൗന്ദര്യത്തെക്കുറിച്ചും 

നമ്മുടെഗ്രഹമായഭൂമിയുടെസൃഷ്ടിയെക്കുറിച്ചുംഭൗതികവുംആത്മീയവുമായസഞ്ചാരത്തെക്കുറിച്ചും ഭൂമിയുടെ താളഭാവ വ്യത്യാസങ്ങളെ കുറിച്ചുമെല്ലാംആത്മീയമായും ഭൗതികമായും സംസാരിക്കുകയാണ് ഈ നൃത്തശിൽപ്പം. 



ചിത്രവിവരണം: നർത്തകി മണി മേഘല സൗന്ദര്യലഹരി അവതരിപ്പിക്കുന്നു


manim2
mfk---copy

കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ

വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.

താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .


https://chat.whatsapp.com/FaFhIpnsalxK0rgRVqQ1AQ

ad2_mannan_new_14_21-(2)
hariy=thamrutha-25-without-mannan-jpg
samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25