മാനന്തവാടി : വയനാട് സാഹിത്യോത്സവം (ഡബ്ല്യു.എൽ.എഫ്.) തുടങ്ങി. ഞായറാഴ്ച സമാപിക്കും. എം.ടി. വാസുദേവൻ നായർക്ക് പ്രണാമമർപ്പിച്ചാണ് സാഹിത്യോത്സവം തുടങ്ങിയത്. ‘വായന, എഴുത്ത്, രാഷ്ട്രീയം’ എന്നവിഷയത്തിൽ എൻ.സി. നമിതയുമായി സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗവും ദേശാഭിമാനി റസിഡൻറ് എഡിറ്ററുമായ എം. സ്വരാജ് സംവദിച്ചു.
സാഹിത്യത്തിന്റെ അഗ്നിസാന്നിധ്യമാണ് ഇന്നത്തെ കേരളത്തെ വാർത്തെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. എഴുത്തുകാർക്കുമേൽ ഭയം അടിച്ചേൽപ്പിക്കുന്ന വർഗീയവാദം ശക്തിപ്പെടുകയാണ്. അതിനെ ചെറുക്കുന്നതിന് സാമൂഹികമാറ്റം അനിവാര്യമാണ്. അതുകൊണ്ടുതന്നെ സാമൂഹിക പ്രതിജ്ഞാബദ്ധതയുള്ള സാഹിത്യരചനകൾ കാലഘട്ടത്തിനാവശ്യമാണെന്നും സ്വരാജ് പറഞ്ഞു.
മുത്തങ്ങ സമരനായിക സി.കെ. ജാനുവുമായി കുസുമം ജോസഫ് സംസാരിച്ചു. ദൈനംദിന ജീവിതത്തിൽ സുഖവും സന്തോഷവും കിട്ടാൻ ജയിലിൽ പോയാൽ മതിയെന്ന് ചിന്തിച്ചിരുന്നതായി സി.കെ. ജാനു പറഞ്ഞു.
സി.കെ. ജാനുവിന്റെ ‘അടിമമക്ക’യെ ആസ്പദമാക്കി ചർച്ച നടത്തി. ബാവുൾഗായിക ശാന്തിപ്രിയയുടെ സംഗീതസായാഹ്നം സാഹിത്യോത്സവത്തിൽ വേറിട്ടതായി.
സാഹിത്യോത്സവം വെള്ളിയാഴ്ച രാവിലെ പത്തിന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനംചെയ്യും. മന്ത്രി ഒ.ആർ. കേളു അധ്യക്ഷതവഹിക്കും. എം.ടി. വാസുദേവൻ നായർ അനുസ്മരണവും നടത്തും. രണ്ടുവർഷംമുൻപാണ് പ്രഥമ വയനാട് സാഹിത്യോത്സവത്തിന് വയനാട് വേദിയായത്.
മാധ്യമപ്രവർത്തകനും കാരവൻ മുൻ എക്സി. എഡിറ്ററുമായ ഡോ. വിനോദ് കെ. ജോസഫാണ് വയനാട് സാഹിത്യോത്സവത്തിന്റെ ഡയറക്ടർ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group