കഥ, കാലം, കാഴ്ച: നല്‍കിയതിനൊക്കെയും നന്ദി, മലയാളം പ്രിയപ്പെട്ട എം.ടിക്ക് വിട നല്‍കുന്നു
എഴുത്തിന്റെ ഓളവും തീരവും തീര്‍ത്ത കാലം ഇനി ഓര്‍മകളിലേക്ക്. മൗനത്ത പ്രണയിച്ച എം.ടി വിട പറയുമ്പോള്‍ ഇത് മഹാമൗനത്തിന്റെ നിമിഷങ്ങള്‍. ശൂന്യവേള. തിരിഞ്ഞുനോക്കുമ്പോള്‍ മലയാളിക്ക് കൃതജ്ഞതയോടെ കൈകൂപ്പാം; ജീവിതത്തിലെ പൊള്ളയായ യാഥാര്‍ഥ്യങ്ങളിലേക്ക് അക്ഷരക്കൂട്ടുകളിലൂടെ കൈപിടിച്ചു നടത്തിയതിന്. ബന്ധവും ബന്ധനവും പണവും പ്രതാപവും എന്തെന്ന് നിര്‍വചിച്ച എം.ടി ഇനി വരാനിരിക്കുന്ന അത്രയും തലമുറ വായിച്ചാല്‍ തീരാത്ത അത്രയും ജീവിതങ്ങളെ കഥകളില്‍ അവശേഷിപ്പിച്ചുകൊണ്ട് കഥാപാത്രങ്ങളെ ബാക്കിവച്ച് കടന്നുപോകുമ്പോള്‍ കാലവും നന്ദി പറയുന്നു, കൂടെച്ചേര്‍ന്ന് നടന്നതിന്.
മലയാളത്തിന്റെ അക്ഷരപുണ്യം പ്രിയപ്പെട്ട എം.ടിയെ അവസാനമായി ഒരുനോക്ക് കാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനും അദ്ദേഹത്തിന്റെ വസതിയായ 'സിതാര'യിലേക്ക് മലയാളി ജീവിതത്തിന്റെ സമസ്ഥലമേഖലയിലുള്ളവരും ഒഴുകിയെത്തുന്നു. വൈകിട്ട് നാല് അഞ്ച് മണിയോടെ മാവൂര്‍ റോഡിലെ സ്മൃതിപഥമെന്ന പുതുക്കിപ്പണിത ശ്മശാനത്തില്‍ ആദ്യത്തേതായി എം.ടിയുടെ ശരീരം അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങും.
'
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group