കോന്നി ഫെസ്റ്റ് -2025' ന് തിരിതെളിഞ്ഞു
കോന്നി : കൾചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തുന്ന 'കോന്നി
ഫെസ്റ്റ് -2025' ന് തിരിതെളിഞ്ഞു.
കോന്നി കൾചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തുന്ന 'കോന്നി ഫെസ്റ്റ്- 2025' ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ് കാർട്ടൂണിസ്റ്റും 200 മില്യനിലേറെ പ്രേക്ഷകരെ ഇൻസ്റ്റഗ്രാമിൽ നേടിയ ആദ്യമലയാളിയുമായ ഡോ. ജിതേഷ്ജി ഉദ്ഘാടനം ചെയ്തു.
കാടറിവിന്റെയും ഗജവിജ്ഞാനത്തിന്റെയും കുട്ടവഞ്ചി സവാരിയുടെയും വിസ്മയമാണ് കോന്നിയെന്ന് ജിതേഷ്ജി പറഞ്ഞു. കേരളത്തിലെ ആദ്യത്തെ ഫോറസ്റ്റ് ഡിവിഷൻ സ്ഥാപിതമായത് 1888 ൽ കോന്നിയിലാണ്. മലയാളഭാഷയെ മലയോളം വളർത്തിയ സാഹിത്യനായകരായഒ.എൻവികുറുപ്പിന്റെയുംഎസ്. ഗുപ്തൻനായരുടെയും തിരുനല്ലൂർ കരുണാകാരന്റെയുമൊക്കെ രചനകളിൽ അവരുടെയൊക്കെ ജീവിതവിജയത്തിനു പിന്നിലെ ശ്രേഷ്ഠഗുരുനാഥയായിരുന്ന കോന്നിക്കാരി പ്രൊഫ. മീനാക്ഷിയമ്മ ടീച്ചറെപ്പറ്റി വാനോളം പ്രശംസിച്ച് എഴുതിയിട്ടുണ്ട്.
കോന്നിയെന്ന് കേട്ടാൽ ആനക്കൂടും വീനസ് ബുക്സുമാണ് ആദ്യം ഓർമ്മവരുന്നതെന്ന് പ്രസംഗിച്ചത് മുൻ മുഖ്യമന്ത്രി ഇ കെ നായനാരാണ്. മലയാളത്തിലെആദ്യപുസ്തകാലയമായഅക്ഷരമുത്തശ്ശിവീനസ് ബുക്സ്കോന്നിയുടെ അക്ഷര പൈതൃകത്തിന്റെ നിത്യസ്മാരകമാണ്. ജിതേഷ്ജി പറഞ്ഞു.
കോന്നി കൾചറൽ ഫോറംചെയർമാനും ജില്ലാ പഞ്ചായത്ത് അംഗവുമായ റോബിൻ പീറ്റർഅധ്യക്ഷത വഹിച്ചു. സീരിയൽനടി മഞ്ജു വിജീഷ് കലാസന്ധ്യഉദ്ഘാടനം ചെയ്തു. എസ്.സന്തോഷ്കുമാർ, ബിനുമോൻ ഗോ
വിന്ദൻ, സീരിയൽ നടൻ പ്രിൻസ്വർഗീസ്, ബ്ലോക്ക് പഞ്ചായത്ത്
പ്രസിഡന്റ് എം.വി.അമ്പിളി,പഞ്ചായത്ത് പ്രസിഡന്റ്മാരായ
അനി സാബു, എ.ബഷീർ, ഷാജിസാമുവൽ, ജില്ലാ പഞ്ചായത്തം
ഗം വി.ടി.അജോ മോൻ, ബ്ലോക്ക്പഞ്ചായത്ത് അംഗങ്ങളായ ആർ.
ദേവകുമാർ, ശ്രീകല നായർ, ജോളി ഡാനിയൽ, പഞ്ചായത്ത്
വൈസ് പ്രസിഡന്റ് റോജി ഏബ്രഹാം, ബിനു കെ.സാം, അനുരാ
ജ്, പ്രീണ അനുരാജ്, ദീപ്തിസന്തോഷ്, സ്റ്റീവ് ജോസഫ്, ലി
ജോ മല്ലശേരി, ബിബിൻ ഏബഹാം, വി.ശങ്കർ, ദീനാമ്മ റോയി,
എസ്.വി.പ്രസന്നകുമാർ, എലിസബത്ത് അബു, ജി.ശ്രീകുമാർ, വർ
ഗീസ് ചള്ളക്കൽ, ഏബ്രഹാം വാഴയിൽ, വി.രാജേഷ്, മലയാലപ്പുഴ
ശ്രീകോമളൻ, ബാബു ചാക്കോ,രാജൻ പടിയറ, എ.ആർ.രാജേഷ്
കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
ഫോട്ടോ :
കോന്നി കൾചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നട
ത്തുന്ന 'കോന്നി ഫെസ്റ്റ്- 2025' അതിവേഗകാർട്ടൂണിസ്റ്റ് ഡോ. ജിതേഷ്ജി ഉദ്ഘാടനം ചെയ്യുന്നു
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group