പ്രഭാഷണകലയുടെ വടക്കൻ
തമ്പുരാൻ ഇന്ന് ചോമ്പാലയിൽ
ചോമ്പാല : ശ്രീനാരായണഗുരു പഠനകേന്ദ്രത്തിന്റെ നാൽപ്പത്തിരണ്ടാം വാർഷികാഘോഷച്ചടങ്ങിൽ വിശിഷ്‌ഠാതിഥിയായെത്തും .
പാടിയും പറഞ്ഞും മലയാളികളുടെ മനസ്സിൽ തരംഗമായി ,പ്രവാഹമായി ,കടലിരമ്പമായി മാറിയ പ്രഭാഷണ കലയിലെ താരരാജാവ് വി .കെ സുരേഷ് ബാബു ഇന്ന് വൈകിട്ട് ആറ് മണിക്ക് ശ്രീനാരായണ ഗുരു പഠനകേന്ദ്രം ഓപ്പൺ സ്റ്റേജിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തും
ഡിസംബർ 9 മുതൽ 22 വരെ നീളുന്ന വാർഷികാഘോഷ പരിപാടിയിൽ വിദ്യാർഥികൾക്കും പൊതുജനങ്ങ ൾക്കുമായി പ്രത്യേകം കലാകായിക മത്സരങ്ങൾ നടക്കും .
ശ്രീനാരായണഗുരു പഠനകേന്ദ്രം മാതൃസമിതിയും ചോമ്പാലയിലെ കലാകായിക പ്രതിഭകളുമൊരുക്കുന്ന നാട്ടരങ്ങ് തുടങ്ങിയ പരിപാടികളും തുടരും .
ചോമ്പൈ മ്യുസിക് ബാൻഡ് ചോമ്പാല അവതരിപ്പിക്കുന്ന കരോക്കെ ഗാനമേളയും പരിപാടിയുടെ ഭാഗമായി നടക്കും
അഴിയൂർ സ്വദേശിയും പ്രമുഖ കവിയും കവിതാരചനയിൽ ഭാരത് സേവക് സമാജ് അവാർഡ് ജേതാവും പൊതുപ്രവർത്തകയുമായ മഹിജ തോട്ടത്തിലിനെ ചടങ്ങിൽ വി. കെ. സുരേഷ് ബാബു പൊന്നാടയണിയിച്ചാദരിക്കും
പഠനകേന്ദ്രം ഡയറക്റ്റർ കൂടിയായ സജിത്ത് ബാബു ചോമ്പാല രചിച്ച 'ഓർമ്മയിൽ അന്ന് ' എന്ന നാടൻപാട്ട് സിഡിയുടെ പ്രകാശനകർമ്മം വടകര ഡി വൈ എസ് പി ആർ .ഹരിപ്രസാദ് നിർവ്വഹിക്കും.
മുൻ ഇന്ത്യൻ വോളിബോൾ കോച്ച് പി .സേതുമാധവൻ സമ്മാനദാനം നിർവഹിക്കും
കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ
വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.
താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
മഹാകവി കുട്ടമത്തിൻ്റെ
പിൻതലമുറക്കാർ
ഇന്ന് കടത്തനാട്ടിൽ
സംഗമിക്കുന്നു
https://www.youtube.com/watch?v=ISTwugxhIBs
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group