ശ്രീ നാരായണ ഗുരു പഠന കേന്ദ്രം ചോമ്പാല.
42ാം വാർഷികം 2024 ഡിസമ്പർ 9 മുതൽ 22 വരെ
ശ്രീനാരായണ ഗുരുവിൻ്റെ ആശയങ്ങളിൽ ആകൃഷ്ടരായ ചോമ്പാലിലെ ഒരു പറ്റം ആളുകൾ വർഷങ്ങൾക്ക് മുമ്പേ ഗരുവിൻ്റെ ജന്മദിനം വളരെ വിപുലമായ രീതിയിൽ തന്നെ ആഘോഷിച്ചു വന്നിരുന്നതാണ്.
1980 ലാണ് ഇതിൻ്റെ പ്രവർത്തനം വിപുലമാക്കി ശ്രീ നാരായണ ഗുരു പഠന കേന്ദ്രം എന്ന സംഘടന രൂപീകരിച്ച് റജിസ്റ്റർ ചെയ്ത് പ്രവർത്തനം വിപുലപ്പെടുത്തിയത്. ശ്രീനാരായണ ഗുരു പഠന കേന്ദ്രത്തിന്റെ 42- വാർഷികം 2024 ഡിസംബർ 9 മുതൽ 22 വരെ വിപുലമായ രീതിയിൽ ആഘോഷിക്കുകയാണ്. വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള കലാ കായിക മത്സരങ്ങൾ, പൊതുജനങ്ങൾക്ക് വേണ്ടിയുള്ള കായിക മത്സരങ്ങൾ, ശ്രീനാരായണ ഗുരു പഠന കേന്ദ്രം മാതൃസമിതിയും ചോമ്പാലിലെ കലാപ്രതിഭകളും ഒരുക്കുന്ന നാട്ടരങ്ങ്, ഓർമ്മയിൽ അന്ന് എന്ന നാടൻ പാട്ട് സി.ഡി പ്രകാശനം ഫോട്ടോ അനാച്ഛാദനം, സാംസ്കാരിക സമ്മേളനം എന്നിവ നടക്കും
2024 ഡിസമ്പർ 22 ന് വൈകുന്നേരം 6 മണിക്ക് കേരളത്തിലെ പ്രഭാഷണ കലയിലെ പ്രമുഖൻ ശ്രീ. വി. കെ. സുരേഷ് ബാബു സംസാരിക്കും. വടകര DYSP ശ്രീ .ആർ . ഹരിപ്രസാദ് സി.ഡി. പ്രകാശനം നിർവ്വഹിക്കും. സി.ഡി. പ്രമുഖ കവിയിത്രിയും ഭാരത് സേവക് സമാജ് അവാർഡ് ജേതാവുമായ ശ്രീമതി. മഹിജതോട്ടത്തിൽ സി ഡി. ഏറ്റുവാങ്ങും. മഹിജ തോട്ടത്തിലിനെ
ശ്രീ. വി കെ.സുരേഷ് ബാബു ആദരിക്കും.
മുൻ ഇന്ത്യൻ വോളിബോൾ കോച്ച് ശ്രീ. വി. സേതുമാധവൻ സമ്മാന ദാനം നിർവ്വഹിക്കും. പഠനകേന്ദ്രം പ്രസിഡണ്ട് ശ്രീ .എം.വി.ജയപ്രകാശിൻ്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ പഠന കേന്ദ്രം സെക്രട്ടറി ശ്രീ. കെ.കെ.കുഞ്ഞികൃഷ്ണൻ സ്വാഗതവും ആഘോഷകമ്മിറ്റി ചെയർമാൻ ശ്രീ സജിത്ത് ബാബു ചോമ്പാല നന്ദിയും പറയും
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group