നാദാപുരം : ജനകീയക്കൂട്ടായ്മ വിളിച്ചോതി നാദാപുരം തെരുവമ്പറമ്പ് ലൂളി ഗ്രൗണ്ടിൽ നടക്കുന്ന അഖിലേന്ത്യാ വോളിബോൾ ടൂർണമെന്റ് ശനിയാഴ്ച സമാപിക്കും. ഫൈനലിൽ കേരള പോലീസും വെള്ളിയാഴ്ചത്തെ രാത്രിയിലെ സെമിഫൈനൽ ജേതാക്കളും തമ്മിൽ ഏറ്റുമുട്ടും. ഫൈനൽമത്സരം വീക്ഷിക്കാൻ ഷാഫി പറമ്പിൽ എം.പി. ഉൾപ്പടെയുള്ള ജനപ്രതിനിധികളും ഗ്രൗണ്ടിലെത്തും. നാദാപുരം മണ്ഡലം കെ.എം.സി.സി. സംഘടിപ്പിക്കുന്ന അഖിലേന്ത്യാ വോളിബോൾ മേളയ്ക്ക് ദിനംപ്രതി വൻജനാവലിയാണ് ഒഴുകിയെത്തിയത്.
കെ.എം.സി.സി. മണ്ഡലം പ്രസിഡന്റ് വി.വി. സൈനുദ്ധീൻ, ജനറൽ സെക്രട്ടറി ഡോ. കെ.വി. നൗഷാദ്, ട്രഷർ നാമത്ത് ഹമീദ്, കെ.പി. മുഹമ്മദ്, ഹസൻ ചാലിൽ നാമത്ത് മഹമൂദ്ഹാജി, എം.പി. ബഷീർ, വി.എ. റഹീം, സുഫൈദ് ഇരിങ്ങണ്ണൂർ, കെ.പി. റഫീഖ്, നിസാർ ഇല്ലത്ത്, ടി.ടി. ഷരീഫ്, പി.കെ. മുഹമ്മദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വോളിബോൾ മേളയ്ക്ക് ചുക്കാൻപിടിക്കുന്നത്. വോളിബോൾ മേളയിൽനിന്ന് ലഭിക്കുന്ന ലാഭവിഹിതം നാദാപുരം മേഖലയിലെ വിദ്യാഭ്യാസ ആതുരസേവനരംഗത്ത് ഫലപ്രദമായി വിനിയോഗിക്കാനാണ് തീരുമാനം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group