അണ്ടർ 20 ഫുട്ബോൾ ചാമ്പ്യൻഷിപ്പ് വിജയകിരീടംചൂടി വയനാട്
Share
കല്പറ്റ : അണ്ടർ 20 സംസ്ഥാന ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ വിജയത്തിളക്കവുമായി വയനാട്. ഒരാഴ്ച നീണ്ടുനിന്ന ഫുട്ബോൾ മാമാങ്കത്തിന് സമാപനമായി വ്യാഴാഴ്ച നടന്ന ഫൈനൽ മത്സരത്തിൽ മലപ്പുറത്തിനെ പരാജയപ്പെടുത്തിയാണ് വയനാട് വിജയം സ്വന്തമാക്കിയത്. മലവയലിലെ എം.കെ. ജിനചന്ദ്രൻ സ്മാരക ജില്ലാ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ പെനാൽട്ടി ഷൂട്ടൗട്ടിലൂടെയാണ് വയനാട് കപ്പുയർത്തിയത്.
ഇരുടീമും മികച്ചപ്രകടനം കാഴ്ചവെച്ചു. 1-1 സമനിലയിൽ കളിയവസാനിപ്പിച്ച മലപ്പുറവും വയനാടും പെനാൽട്ടി ഷൂട്ടൗട്ടിലേക്ക് കടക്കുകയായിരുന്നു. മലപ്പുറം മൂന്നുഗോളടിച്ചപ്പോൾ ആതിഥേയരായ വയനാട് അഞ്ചുഗോൾ സ്വന്തമാക്കി മത്സരത്തിൽ വിജയിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group