കാളികാവ് : അബൂദാബി അഡ്നോക് മാരത്തണിൽ മുഹമ്മദ് അമീർഷായ്ക്ക് നേട്ടം. 42.2 കിലോമീറ്റർ രണ്ടുമണിക്കൂർ 46.36 സെക്കൻഡിൽ ഫിനിഷ് ചെയ്ത അമീർഷാ 28-ാം സ്ഥാനം നേടി. അഡ്നോക് മാരത്തണിന്റെ ആറാം പതിപ്പിൽ ഓപ്പൺ വിഭാഗത്തിൽ മത്സരിച്ച അമീർഷ ഇവിടെ ഇന്ത്യൻ താരങ്ങളുടെ ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 18-നും 30-നും മധ്യേ പ്രായമുള്ളവരുടെ വിഭാഗത്തിൽ അഞ്ചാംസ്ഥാനവും നേടാനായി.
നാട്ടിൽ വാഹന മെക്കാനിക്കായിരുന്ന അമീർഷാ രണ്ടുവർഷം മുൻപാണ് വെയർ ഹൗസ് ജീവനക്കാരനായി യു.എ.ഇ.യിൽ എത്തിയത്. 27 വയസ്സുകാരനായ അമീർഷ ടോക്യോ, ബോസ്റ്റൺ, ലണ്ടൻ, സിഡ്നി, ബെർലിൻ, ഷിക്കാഗൊ, ന്യൂയോർക്ക് സിറ്റി തുടങ്ങിയ അന്താരാഷ്ട്ര മാരത്തണുകൾക്കും യോഗ്യത നേടി. കേരള റൈഡർ ക്ലബ്ബിൽ മോഹൻദാസ് പുതുക്കാട്ടിൽ, ഷിജോ വർഗീസ് എന്നിവരുടെ കീഴിലാണു പരിശീലനം. കാളികാവ് പെവുന്തറയിലെ പിലാക്കൽ അബ്ദുൽ സലാമിന്റെയും സലീനയുടെയും മകനാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group