എഴുത്തച്ഛൻ സമാജം സമാദരണ സദസ്സ്
Share
അവണൂർ : ഭരണഘടന 75 വർഷം പൂർത്തീകരിക്കുന്ന വേളയിലും പൗരാവകാശങ്ങൾ ലംഘിക്കപ്പെടുന്നുവെന്നത് അതീവ ദുഃഖകരമാണെന്ന് അഖില േകരള എഴുത്തച്ഛൻ സമാജം സംസ്ഥാന ജനറൽ സെക്രട്ടറി വി.എ. രവീന്ദ്രൻ പറഞ്ഞു. എഴുത്തച്ഛൻ സമാജം അവണൂർ ശാഖ സമാദരണ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശാഖാ പ്രസിഡന്റ് വി.ബി. മുകുന്ദൻ അധ്യക്ഷനായി.
ജില്ലാ പ്രസിഡന്റ് കെ.കെ. ജയറാം ആമുഖപ്രഭാഷണവും ജില്ലാ സെക്രട്ടറി ജയകൃഷ്ണൻ ടി. മേപ്പിള്ളി മുഖ്യപ്രഭാഷണവും നടത്തി. ധന്യാ രാമചന്ദ്രൻ, വി.ബി. കൃഷ്ണകുമാർ, എം.എൻ. മോഹൻകുമാർ, സി.കെ. വിജയൻ, ജലജാ വേണുഗോപാൽ, ഉഷാ വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group