കെ .പി ,ഹരികുമാറിന് കേരളത്തനിമ സർഗ്ഗപ്രതിഭപുരസ്‌കാരം

കെ .പി ,ഹരികുമാറിന് കേരളത്തനിമ സർഗ്ഗപ്രതിഭപുരസ്‌കാരം
കെ .പി ,ഹരികുമാറിന് കേരളത്തനിമ സർഗ്ഗപ്രതിഭപുരസ്‌കാരം
Share  
2024 Dec 18, 11:12 AM
VASTHU
MANNAN
Dr.NishanthThoppil
mannan
vasthu
HARITHAMRUTHAM25

 

കെ .പി ,ഹരികുമാറിന്

കേരളത്തനിമ

സർഗ്ഗപ്രതിഭപുരസ്‌കാരം


തിരുവനന്തപുരം : പ്രമുഖ എഴുത്തുകാരനും ഗാനരചയിതാവമായ കെ .പി .ഹരികുമാറിനെ കേരളത്തനിമ സർഗ്ഗപ്രതിഭ പുരസ്കാരം നൽകി ആദരിച്ചു .

ഡിസംബർ 15 ന് ഡോ .എസ് .ഡി .അനിൽകുമാറിൻ്റെ അധ്യക്ഷതഹയിൽ തിരുവനന്തപുരത്ത് നടന്ന വിപുലമായ ചടങ്ങിൽ മധുസൂദനൻ നായർ (സായിസേവാസമിതി ) പുരസ്കാരസമർപ്പണം നടത്തി

 കലാസാഹിത്യരംഗങ്ങളിൽ നിരവധി അംഗീകാരങ്ങൾ ഇതിനകം കരസ്ഥ

മാക്കിയ തിരുവ നന്തപുരം പേയാട് പീലിപ്പാറ സ്വദേശിയായ കെ .പി. .ഹരികുമാർ വിളപ്പിൽ സർവ്വീസ് സഹകരണബാങ്കിലെ അസി .സെക്രട്ടറി കൂടിയാണ് .

തിരക്കിനിടയിലും ഇദ്ദേഹം കവിതകളും ഭക്തിഗാനങ്ങളൂം മാത്രമല്ല ഗസലുകൾക്കായും രചന നിർവ്വഹി ക്കാറുണ്ട് .

കാവ്യമന്ദാരങ്ങൾ, കാലപൈതൃകം എന്നിവ ഹരികുമാറിൻ്റെ കവിതാസമാഹാ രങ്ങളാണ്.

തൻ്റെ കൃതികളും ഗാനങ്ങളുമൊക്കെ മഹാലിറിക്സ‌സ് എന്ന യൂട്യൂബ് ചാനലിലൂടെ പുറത്തിറക്കുന്നുമുണ്ട്.

കൊച്ചി അന്താരാഷ്ട്ര പുസ്‌തകോത്സവസമിതിയുടെ കവിതാ സമാഹാരത്തിലും ഇദ്ദേഹം രചന നിർവ്വഹിക്കുന്നുണ്ട്.


പ്രേംനസീർ സുഹൃത് സമിതിയുടെ പ്രേംനസീർ പുരസ്‌കാരം, വയലാർ സാംസ്കാരിക വേദിയുടെ വയലാർ പുരസ്‌കാരം ചട്ടമ്പിസ്വാമി സാംസ്‌കാരിക വേദിയുടെ അക്ഷരപൂജ പുരസ്‌കാരം, കേരലിയാ സാംസ്‌കാരിക പരിഷത്തിന്റെ കേരളീയം പുരസ്‌കാരം കേരളഗ്രാമസ്വരാജ് ഫൗണ്ടഷന്റെ പുരസ്‌കാരം, യുവജനസമാജം വിളപ്പിൽശാലയുടെ സുധാകരൻ നായർ എൻറോവ്മെന്റ്റ് പുരസ്‌കാരം, മാജിക് ബുക്ക് ഓഫ് ഓഫ് റിക്കോഡ് ഹരിയാന ബെസ്റ്റ് പൊയറ്റ് അവാർഡ് ,കലാനിധിസെന്റര് ഫോർ ഇന്ത്യൻ ആർട്‌സ് & കൾച്ചറൽ ട്രസ്റ്റിൻ്റെ കാവ്യരത്ന പുരസ്ക്കാരം .അബ്‌ദുൽകലാം സ്റ്റഡി സെന്ററിന്റെ കേരളീയം പുരസ്ക്‌കാരം .പൂവച്ചൽ ഖാദർ ഫൗണ്ടേഷൻ്റെ പൂവ്വച്ചൽ പ ഖാദർ പുരസ്‌കാരം ,ഭാരത് സേവക് സമാജിൻ്റെ ബി.എസ്.എൽ പുരസ്‌കാരം .ലോക് ബന്ധുരാജ് നാരായൺജി ഫൗണ്ടഷൻ്റെ കണ്ണകി പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ കെ.പി .ഹരികുമാറിനെ തേടിയെത്തിയിട്ടുണ്ട് .കേരളത്തനിമ സർഗ്ഗപ്രതിഭ പുരസ്ക്കാരം അഭിമാനപൂർവ്വം ഏറ്റുവാങ്ങിയ ഹരികുമാർ നിറഞ്ഞ മനസ്സോടെ ചടങ്ങിൽ കൃതജ്ഞതയർപ്പിച്ചു .

harikumar-writeer

 കെ .പി .ഹരികുമാർ 

harithamrutham2025-without-mannan-poster

ആശംസകളോടെ 

kerala

മണ്ണുണ്ണി

:മഹിജ തോട്ടത്തിൽ


മണ്ണുണ്ണി മാരായിരുന്നെന്റെ പൂർവ്വികർ

മണ്ണിൽ വിയർപ്പു നീർ പാകി..

പൊന്മണി മുത്ത് വിളയിച്ചീ മണ്ണിനെ

പ്രാണനിൽ കാത്ത് സൂക്ഷിച്ചോർ


ഉള്ളിൽ പതിച്ചൊരാ മൺതരി ജീവ...

രക്തത്തിൽ അലിയിച്ചെടുത്ത് ...

മണ്ണിനോടുള്ളോരദമ്യ പ്രണയമായ്

മാറ്റിയ മാന്ത്രികർ പണ്ടേ....


മണ്ണിൻ മണവും ഗുണവും അറിയാത്ത

എണ്ണങ്ങൾ മണ്ണിൽപെരുകി

മണ്ണിൽ ചവിട്ടാത്ത, മൺരുചി ഏൽക്കാത്ത

മണ്ണിലെ ജന്മം പാഴ് ജന്മം.


മണ്ണ് മറന്ന് മറച്ചെന്നേ നാടിനെ

കോൺക്രീറ്റ് സ്വർഗ്ഗമായി മാറ്റി.

കറുകപ്പുൽക്കറ്റകൾ മുടിയാട്ടമാടിയ

മഴ വഴികൾ എന്നേ മറച്ചു.


ടയിലുകൾ പാകി മുറികളും മുറ്റവും

മനസ്സിലും മതിലുകൾ കെട്ടി ഉയർത്തി

ഗൂഗിൾ പേബാധിച്ച് കമ്പോള തീറ്റകൾ

വാങ്ങി അടുപ്പം അണച്ചു....

മണ്ണിനെ സ്നേഹിക്കാൻ മക്കൾക്ക്

ശേഷിഉണ്ടാകുവാൻ മറ്റില്ല മാർഗ്ഗം

അമ്മിഞ്ഞ നൽകുന്നോരുണ്ടെങ്കിൽ

ഒരുതരിമണ്ണും അരച്ചൽപ്പം നൽകൂ...


- മഹിജ തോട്ടത്തിൽ

krishi
mahija-thottatthil

ആശംസകളോടെ :മഹിജ തോട്ടത്തിൽ

art

ചോദ്യം വിഴുങ്ങുമ്പോൾ

 : മോഹൻദാസ്.കെ


  

ആരാണെന്ന ചോദ്യമെറിയവെ,

തിരിച്ചിങ്ങോട്ടും ചാട്ടുളി പോൽ

ചോദ്യം കൂർത്തു വരികയായ്.

വറുതികളിൽ പിടഞ്ഞും

വസന്തമെന്തെന്ന 

 റിയാതിരുന്നും

വാക്കുകൾ വിറച്ചു വീണും

നടക്കുന്ന വേളയിലൊക്കെ

ആരാണെന്ന ചോദ്യം ചോദിച്ചും

സ്വയം ചോദ്യമായ്ത്തീർന്നും

കാലം മുമ്പോട്ടു പോയീടവേ,

ഉത്തരംമുട്ടാത്തൊരു

 ത്തരത്തിനായ്

തപ്പിത്തടഞ്ഞു പരതുന്നൂ.

പാതിരയെപ്പകലാക്കും നിലാവും

തൂമഞ്ഞിലുറങ്ങും മഴവില്ലും

ഇളംകാറ്റ് പറയും കഥയും

ഇടറിക്കരയും മനസ്സിൻ്റെ

നീറ്റലുമറിയാതെ

ചോദ്യത്തിനുത്തരം

എങ്ങനെ തേടേണ്ടു ഞാൻ.

മഴപെയ്തു കുളിർത്തൊരു

സായാഹ്നത്തിൽ

ചിറകിൽപ്പിടിച്ച

ജലശീകരങ്ങൾ കുടയാൻ ശ്രമിക്കെ

ഒരമ്പിൻ്റെ മൂർച്ചയിൽ

വീണൊരാക്കിളിയെനി

ക്കുത്തരമായ്മുമ്പിൽ നിറഞ്ഞുനിൽക്കുന്നോ?

ക്ഷണിക ജീവിതത്തിൻ ആഹ്ലാദത്തേരോട്ടം

എപ്പോൾ നിൽക്കുമെന്നറിയാത്ത

ജീവിതസമസ്യക്കുത്തരം തേടുന്ന ഞാനോ

നിസ്സംഗൻ നിരാശിതൻ.

നേരിൻ്റെ നേർവഴിയെന്നും

ചോദ്യമായ് നിൽപ്പോൻ

അവനാണുത്തരം സർവ ചോദ്യത്തിനും.

     

 മോഹൻദാസ്.കെ


mohandas-png

 ആശംസകളോടെ : മോഹൻദാസ് .കെ 

samudra
SOLAR
Dr.NishanthThoppil
mannan
advt
vasthu
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
vasthu
HARITHAMRUTHA 25