അധ്യാപക കായികമേള: എ.ആർ. നഗർ ചാമ്പ്യൻമാർ
Share
വേങ്ങര : അധ്യാപക സംഘടനയായ കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ അധ്യാപകർക്കായി സംഘടിപ്പിച്ച കായികമേളയിൽ എ.ആർ. നഗർ പഞ്ചായത്ത് ചാമ്പ്യൻമാരായി. ക്രിക്കറ്റിലും ഫുട്‌ബോളിലും തെന്നലയെ പരാജയപ്പെടുത്തിയാണ് എ.ആർ. നഗർ ഒന്നാമതെത്തിയത്. തെന്നലക്കാണ് രണ്ടാം സ്ഥാനം. ഉദ്ഘാടനചടങ്ങിൽ ഉപജില്ലാ പ്രസിഡന്റ് കെ. രാഗിണി അധ്യക്ഷത വഹിച്ചു.
കെ.പി. പ്രജീഷ്, കെ. റമീസ്, പി.എം. ജോസഫ്, എം.പി. മുഹമ്മദ്, കെ. സുബാഷ്, സി.പി. സത്യനാഥൻ, മുഹമ്മദ് മുസ്തഫ, ജോസഫ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group