40-ാം വിവാഹ വാർഷികത്തിൽ 67-കാരന്റെ കഥകളിസംഗീത അരങ്ങേറ്റം
പുലാമന്തോൾ : ആശാൻമാരായ പാലനാട് ദിവാകരന്റെയും വെള്ളിനേഴി ഹരിദാസിന്റെയും അനുഗ്രഹം വാങ്ങി 67-കാരനായ മോഹൻദാസ് പിന്നണിയിൽ പദം പാടി കഥകളിസംഗീതത്തിൽ അരങ്ങേറ്റം കുറിച്ചു. പാകപ്പിഴകളില്ലാതെ പദങ്ങൾ പാടി സദസ്സിന്റെ അഭിനന്ദനം ഏറ്റുവാങ്ങാനും അദ്ദേഹത്തിനു കഴിഞ്ഞു. മോഹൻദാസിന്റെയും ഭാര്യ ഗീതയുടെയും നാൽപ്പതാം വിവാഹ വാർഷികദിനത്തിൽ അരങ്ങേറ്റമുണ്ടായത് അവർക്ക് ഇരട്ടിമധുരവുമായി.
വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ച അദ്ദേഹത്തിന് വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് അരങ്ങേറ്റം സാധ്യമാക്കാൻ കഴിഞ്ഞത്. കൊളത്തൂരിലെ സാംസ്കാരിക കൂട്ടായ്മ ‘രസ’ ആണ് പരിപാടി സംഘടിപ്പിച്ചത്. കൊളത്തൂർ അഹാനയുടെ വേദിയിൽ കുചേലവൃത്തം കഥകളിക്കാണ് മോഹൻദാസ് പിന്നണി പാടിയത്.
പാലനാട് ദിവാകരനും ജിഷ്ണു ഒരുപുലാശ്ശേരിയും മുഖ്യപാട്ടുകാരായി കൂടെയുണ്ടായിരുന്നു. കുചേലനായി വെള്ളിനേഴി ഹരിദാസും കൃഷ്ണനായി കലാമണ്ഡലം വൈശാഖും രുഗ്മിണിയായി കലാമണ്ഡലം നിമിഷയും വേഷമാടി. കലാനിലയം കൃഷ്ണകുമാർ ചെണ്ടയും സുധീഷ് പാലൂർ മദ്ദളവും കൈകാര്യം ചെയ്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group