കൊച്ചി : കലയും കലാകാരനും ഒരിക്കലും മനുഷ്യഹൃദയത്തിൽനിന്ന് മാഞ്ഞുപോവില്ലെന്ന് സ്വാമി ഉദിത് ചൈതന്യ പറഞ്ഞു. സുകൃതം ഭാഗവത യജ്ഞവേദിയിൽ കലാകാരന്മാരെ ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാദ്യരംഗത്ത് വിസ്മയമായിരുന്ന ഷഡ്കാല ഗോവിന്ദ മാരാർ നമ്മോടൊപ്പമില്ല. അദ്ദേഹം അമരനായി ഇന്നും ജനസഹസ്രങ്ങളുടെ മനസ്സിൽ ജീവിക്കുന്നുണ്ട്. കല ദൈവികമാണ്. നമ്മുടെ അവതാരങ്ങൾ എല്ലാം കലാകാരന്മാരാണെന്നും അദ്ദേഹം പറഞ്ഞു.
വിശ്വവിഖ്യാത തബലവാദകൻ സാക്കിർ ഹുസൈൻ അമരനായി. അദ്ദേഹത്തിന്റെ സ്മരണയ്ക്കു മുന്നിൽ തല കുനിക്കാമെന്നും അദ്ദേഹം പറഞ്ഞു. സുകൃതം ഭാഗവത യജ്ഞവേദിയിൽ കലാദർപ്പണം നടന്നു. ആർ.കെ. ദാമോദരൻ അധ്യക്ഷനായിരുന്നു. മണി വേലായുധൻ, വെച്ചൂർ രമ പ്രഭാകരൻ, കൊട്ടാരം സജിത് മാരാർ എന്നീ കലാകാരന്മാരെയും സാമൂഹിക സേവന മികവിന് തെരുവോരം മുരുകനെയും ആദരിച്ചു. സ്വാമി ഉദിത് ചൈതന്യ പൊന്നാടയണിയിച്ചു. പ്രശസ്തിപത്രം, ഫലകം എന്നിവ നൽകി.
വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ. രാജശേഖരൻ ആദരണ സഭ ഉദ്ഘാടനം ചെയ്തു. ജസ്റ്റിസ് എം. രാമചന്ദ്രൻ, ശ്രീകുമാർ, ശോഭന രവീന്ദ്രൻ, ഗോപിനാഥൻ, മാങ്ങോട് രാമകൃഷ്ണൻ, ആർ.ആർ. ജയറാം, സുനിൽ ഇല്ലം, കെ.ജി. വേണുഗോപാൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group