അതിവേഗവരയിലെ
ലോകറെക്കോർഡുകാരൻ
ഡോ. ജിതേഷ്ജിയെ
തിരൂർ വൈ. എം.സി.എ ആദരിച്ചു
തിരൂർ :വേഗവര ( Speed Drawing ) ഒരു കായിക ഇനമായി ഒളിമ്പിക്സിൽ ഉൾപ്പെടുത്തിയിരുന്നെങ്കിൽ സ്വർണ്ണമെഡൽ ഒരു മലയാളിക്ക് ലഭിച്ചച്ചേനേം! സംസ്ഥാന കായിക, യുവജന വകുപ്പ് മന്ത്രി വി അബ്ദുൾ റഹ്മാനെ ഇരുകൈകളും ഉപയോഗിച്ച് മിന്നൽ വേഗത്തിൽ ഡോ. ജിതേഷ്ജിയെന്ന ലോകറെക്കോർഡ് ജേതാവായ അതിവേഗചിത്രകാരൻ വരച്ചത്കണ്ട്
പ്രേക്ഷകർക്ക് അങ്ങനെ തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളു!
10 മിനിറ്റിനുള്ളിൽ 100 സെലിബ്രിറ്റികളുടെ ചിത്രം വരച്ച് വരവേഗതയിൽ ലോകറെക്കോർഡ് കരസ്ഥമാക്കിയ 'വേൾഡ്സ് ഫാസ്റ്റസ്റ്റ് കാർട്ടൂണിസ്റ്റ് ഡോ. ജിതേഷ്ജിക്ക് മലയാളഭാഷാപിതാവിന്റെ നാടായ മലപ്പുറം തിരൂരിൽ വൈ. എം സി. എ ഒരുക്കിയ 'ആദരവ്' ചടങ്ങിന്റെ ഉദ്ഘാടകനായിരുന്നു സംസ്ഥാനകായിക വകുപ്പ് മന്ത്രി വി. അബ്ദുൾ റഹ്മാൻ. ചടങ്ങിൽ വിശിഷ്ടാതിഥിയായി സംബന്ധിച്ച തിരൂർ സബ്കളക്ടർ ദിലീപ് കെ. കൈനിക്കരയെയും മിന്നൽ വേഗവരയിലൂടെ ജിതേഷ്ജി രേഖാചിത്രമാക്കിയപ്പോൾ സദസ്സ് സ്വയംമറന്ന് കയ്യടിച്ചു.
വൈ. എം. സി. എ പ്രസിഡന്റ് ഡോ. ലിബി മനോജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ സംസ്ഥാന സ്പോർട്സ്, യുവജനക്ഷേമവകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ ഡോ. ജിതേഷ്ജിയ്ക്ക് ലോകറെക്കോർഡ് സാക്ഷ്യപത്രവും പ്രശംസാഫലകവും കൈമാറി.
തിരൂർ സബ്കളക്ടർ ദിലീപ്. കെ.കൈനിക്കര, തിരൂർ നഗരസഭ അദ്ധ്യക്ഷ എ. പി നസീമ, നഗരസഭ വൈസ് ചെയർമാൻ രാമൻകുട്ടി പാങ്ങാട്ട്, നഗരസഭ പ്രതിപക്ഷനേതാവ് അഡ്വ. എസ്. ഗിരീഷ്,
എയ്ഡഡ് ഹയർ സെക്കണ്ടറി ടീച്ചേർസ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ് ജോസ് വാലുമ്മേൽ, തിരൂർ വൈ. എം സി എ സെക്രട്ടറി എസ്. ദാനം, ട്രഷറർ ഷാജി ജോർജ്, വൈസ് പ്രസിഡന്റുമാരായ എം. ഐ ജേക്കബ് , ജോളി കാക്കാശ്ശേരി, ജോയിന്റ് സെക്രട്ടറി കെ. വി റിജിൻ, തിരൂർ സെന്റ് മേരീസ് പള്ളിവികാരി റവ. ഫാ. ജോസഫ് മണ്ണഞ്ചേരിൽ, തിരൂർ ഓർത്തഡോക്സ് പള്ളി വികാരി റവ. ഫാ ഈശോ ഫിലിപ്പ് ആന്റോ ഡെയിൻ തുടങ്ങിയവർ പ്രസംഗിച്ചു.
ചിത്രകാരൻ സേവ്യർ ചിത്രകൂടം വരച്ച ഡോ. ജിതേഷ്ജിയുടെ അക്രലിക്ക് പോട്രൈറ്റ് നൽകി ഉപഹാരസമർപ്പണം നടത്തി
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group