സഹോദയ ജില്ലാ ഫുട്‌ബോളിൽ അമൃത വിദ്യാലയം ചാമ്പ്യന്മാർ
Share
സുൽത്താൻബത്തേരി : വയനാട് സഹോദയ സി.ബി.എസ്.ഇ. അണ്ടർ-17(ബോയ്‌സ്) ജില്ലാ ഫുട്‌ബോളിൽ മാനന്തവാടി അമൃതവിദ്യാലയം ചാമ്പ്യന്മാരായി. ആതിഥേയരായ ബത്തേരി നിർമല മാതാ പബ്ലിക് സ്കൂൾ ഫസ്റ്റ് റണ്ണറപ്പ് ആയി. ഫൈനലിൽ രണ്ടിനെതിരേ മൂന്ന് ഗോളുകൾക്കാണ് അമൃത വിദ്യാലയം ജേതാക്കളായത്. ഡീ പോൾ സ്കൂൾ കല്പറ്റ സെക്കൻഡ് റണ്ണറപ്പ് ആയി.
ടൂർണമെന്റിലെ മികച്ച കളിക്കാരൻ - ജിഗ്ദൽ ഗ്യാറ്റ്‌സോ ബൂട്ടിയ(അമൃത വിദ്യാലയം), മികച്ച ഗോൾകീപ്പർ - കെ.ജെ. കാർത്തിക് (നിർമല മാതാ), മികച്ച ഡിഫൻഡർ- കെ.ആർ. നവനീത്(നിർമല മാതാ) എന്നിവരെ തിരഞ്ഞെടുത്തു. വിജയികൾക്ക് നിർമല മാതാ സ്കൂൾ മാനേജർ ഫാ. ലിൻസ് ചെറിയാൻ, പ്രിൻസിപ്പൽ ഡോ. ഗീതാ തമ്പി തുടങ്ങിയവർ ചേർന്ന് ട്രോഫികൾ വിതരണം ചെയ്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group