സമൂഹത്തെ വഴിനടത്തുന്നത്
എഴുത്തുകാർ: വി.ഡി.സതീശൻ
വടകര : സാമൂഹ്യമാറ്റങ്ങളുടെ ത്വരകങ്ങളാണ് പുസ്തകങ്ങളെന്നും സമൂഹത്തെ വഴിനടത്തുന്നത് എഴുത്തുകാരാണെന്നും കടത്തനാട് ലിറ്ററേച്ചർ ഫെസ്റ്റിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ജനാധിപത്യവാദിയാവുക എന്നത് പ്രധാനമാണ്.
വായന ജനാധിപത്യ ബോധത്തെ രൂപപ്പെടുത്തുന്ന ത്വരകമാണ്. വായനയെ മുറുകെ പിടിക്കുന്നത് സാമൂഹ്യവും വ്യക്തിപരവുമായ ഇടപെടലുകൾക്ക് ദിശാബോധം നൽകും.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കണ്ട ഏകാധിപതികളേക്കുറിച്ചുള്ള വായനയാണ് വർത്തമാന കാലത്തിന്റെ രാഷ്ട്രീയ മാറ്റങ്ങൾ തിരിച്ചറിയാൻ നമുക്ക് സഹായമാകുന്നത്. നമ്മുടെ രാഷ്ട്രീയ അടിത്തറ തീർത്ത ഗാന്ധിജിക്കും നെഹ്റുവിനും അത് സാദ്ധ്യമാക്കിയത് വായനയിലൂടെയാണ്. പൊളിറ്റിക്കലാവുക എന്നത് ജനാധിപത്യ ബോധത്തോടൊപ്പം സെക്കുലർ ആയിത്തീരുക എന്നത് കൂടിയാണ്.
വർത്തമാനകാലത്ത് ഗീബൽസിന് പകരം സോഷ്യൽ മീഡിയയിലെ പി.ആർ ഏജൻസികളാണ് ഒരുമ്പെട്ടു നിൽക്കുന്നത്.
വായനയേയും സംവാദങ്ങളേയും അഭിസംബോധന ചെയ്തു മുന്നേറുന്ന കടത്തനാട് ലിറ്ററേച്ചർ ഫെസ്റ്റ് മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. കല്പറ്റ നാരായണൻ മോഡറേറ്ററായ സെഷനിൽ അഡ്വ.ഐ മൂസ സ്വാഗതം പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group