ചരിത്രാഖ്യാനമല്ല എഴുത്തുകാരന്റെ ഉൾക്കാഴ്ചയാണ് ‘ജ്ഞാനസ്നാനം’

ചരിത്രാഖ്യാനമല്ല എഴുത്തുകാരന്റെ ഉൾക്കാഴ്ചയാണ് ‘ജ്ഞാനസ്നാനം’
ചരിത്രാഖ്യാനമല്ല എഴുത്തുകാരന്റെ ഉൾക്കാഴ്ചയാണ് ‘ജ്ഞാനസ്നാനം’
Share  
2024 Dec 15, 09:38 AM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

കല്പറ്റ : കേവലമായ ചരിത്രത്തിന്റെ ആഖ്യാനമല്ല, മറിച്ച് എഴുത്തുകാരന്റെ ഉൾക്കാഴ്ചയാണ് സുഭാഷ് ചന്ദ്രന്റെ ‘ജ്ഞാനസ്നാന’മെന്ന് എഴുത്തുകാരൻ ഒ.കെ. ജോണി. ഇന്ത്യകണ്ട മതേതര-ജനാധിപത്യവാദിയായ മഹാത്മാഗാന്ധിയെ മുൻനിർത്തിയെഴുതിയ നോവലാണിത്. കല്പറ്റ മാതൃഭൂമി ബുക്സ് നടത്തിയ ‘വായനപ്പുര’ പുസ്തകചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


മതാതീതമായ മാനവികതയെ ഉയർത്തിപ്പിടിക്കുന്ന സാഹിത്യകൃതിയായി ജ്ഞാനസ്നാനത്തെ കാണാനാകും. ഇന്ത്യൻ ചരിത്രത്തെ തിരുത്തിയെഴുതാനുള്ള ശ്രമമാണ് ഇപ്പോൾ വ്യാപകമായി നടക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ യഥാർഥ ചരിത്രത്തെ വീണ്ടെടുക്കാനുള്ള ഉത്തരവാദിത്വം സാഹിത്യകാരനുണ്ട്. അങ്ങനെ ഉത്തരവാദിത്വം നിറവേറ്റുന്ന സർഗാത്മകകൃതിയാണ് മാതൃഭൂമി പ്രസിദ്ധീകരിച്ച ജ്ഞാനസ്നാനമെന്നും ഒ.കെ. ജോണി പറഞ്ഞു.


ഉപ്പിനെ വലിയ സമരായുധമായി ഉപയോഗിച്ചയാളായിരുന്നു ഗാന്ധിജി. വിശാലമായ കടലിൽ മുങ്ങിക്കുളിക്കുന്ന ഗാന്ധിയെ നോവലിൽ അവതരിപ്പിക്കുന്നത് വലിയ കലാപവും വിപ്ലവവും സൃഷ്ടിച്ചയാളായാണ്. ഗാന്ധിയൻ ചിന്ത ഭാഷയിലേക്ക് പരാവർത്തനംചെയ്യുന്ന രചനാതന്ത്രമാണ് സുഭാഷ് ചന്ദ്രൻ പ്രയോഗിച്ചിട്ടുള്ളതെന്നും ചർച്ചയിൽ അഭിപ്രായമുയർന്നു.


ഗാന്ധിയൻ ആശയം ഉയർത്തിപ്പിടിച്ച് അതിനുപിന്നിൽ ഫാസിസം അവതരിപ്പിക്കുന്നവരെ തിരിച്ചറിയണമെന്നും നോവലിലെ ‘അമോദി’ എന്ന പ്രയോഗം അതാണ് സൂചിപ്പിക്കുന്നതെന്നും ചർച്ച അഭിപ്രായപ്പെട്ടു.


വേലായുധൻ കോട്ടത്തറ മോഡറേറ്ററായിരുന്നു. പ്രൊഫ. പി. രാമൻകുട്ടി, പ്രീത ജെ. പ്രിയദർശിനി, സി.വി. ഉഷ, എം. രമേശ്‌, ഏച്ചോം ഗോപി തുടങ്ങിയവർ സംസാരിച്ചു.


samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
vasthu
HARITHAMRUTHA 25