വയനാട് സെമിയിൽ, എറണാകുളത്തിന് തകർപ്പൻ വിജയം
Share
കല്പറ്റ : എം.കെ. ജിനചന്ദ്രൻ സ്മാരക ജില്ലാ സ്റ്റേഡിയത്തിൽ നടക്കുന്ന അണ്ടർ 20 സംസ്ഥാന ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ ആതിഥേയരായ വയനാട് സെമിയിൽ. ഇടുക്കിക്കെതിരേ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് വയനാടിന്റെ വിജയം. എറണാകുളവും കൊല്ലവും തമ്മിലുള്ള മത്സരത്തിൽ എറണാകുളം തകർപ്പൻ വിജയം നേടി. എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് കൊല്ലത്തെ തോൽപ്പിച്ചു. 19 വരെ മരവയലിലെ എം.കെ. ജിനചന്ദ്രൻ സ്മാരക ജില്ലാസ്റ്റേഡിയത്തിലാണ് മത്സരം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group