കോഴഞ്ചേരി : പുന്നയ്ക്കാട് സി.എസ്.ഐ. കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് കോളേജ് യൂണിയൻ ആർട്സ് ക്ലബ്ബിന്റെയും റീഡേഴ്സ് ക്ലബ്ബിന്റെയും ഉദ്ഘാടനം സാഹിത്യകാരൻ ബെന്യാമിൻ നിർവഹിച്ചു.
‘മുല്ലപ്പൂനിറമുള്ള പകലിൽ ബെന്യാമിനോടൊപ്പം’ പരിപാടിയിൽ വിദ്യാർഥികൾ ബെന്യാമിനുമായി സംവദിച്ചു. ‘ജീവിതം ജയിക്കാനുള്ളതുമാത്രമല്ല തോൽക്കാനുള്ളതുകൂടിയാണെന്നുള്ള തിരിച്ചറിവില്ലായ്മയും ആത്മവിശ്വാസക്കുറവുമാണ് ഇന്നത്തെ തലമുറ ജീവിതത്തിൽനിന്ന് ഒളിച്ചോടാൻ കാണിക്കുന്ന വ്യഗ്രതയ്ക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസം, യാത്ര, സാഹിത്യം എന്നീ വിഷയങ്ങളെപ്പറ്റിയും സംസാരിച്ചു.
പ്രിൻസിപ്പൽ ഡോ.ഷീന ഈപ്പൻ അധ്യക്ഷതവഹിച്ചു. ബർസാർ റവ.വർക്കി തോമസ്, ആർട്സ് ക്ലബ്ബ് അഡ്വൈസർ ജൂലി ജെയിംസ്, ജൂബി എലിസബത്ത് മാത്യൂസ്, ഡോ. ഡാർലി മാത്യു, ബി.എം.ബ്രിന്റോ, ആരോൺ ജോർജ് ബെൻസി, എസ്.അനഘ, ജിലു റെജി എന്നിവർ പ്രസംഗിച്ചു. തുടർന്ന് ആർട്‌സ് ഫെസ്റ്റിന്റെ ടൈറ്റിൽ പ്രകാശനവും നടത്തി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group