കൊല്ലം : കൊല്ലം ചെസ് അസോസിയേഷനും വാളത്തുംഗൽ മന്നം മെമ്മോറിയൽ പബ്ലിക് സ്കൂളും സംയുക്തമായി സംഘടിപ്പിച്ച ഇന്റർ സ്കൂൾ ചെസ് ടൂർണമെന്റിൽ അദ്വൈതും സയാനും ചാമ്പ്യന്മാരായി. ഒന്നാംതരംമുതൽ ആറാംതരംവരെയുള്ള കാറ്റഗറി ഒന്നിൽ അഞ്ച് റൗണ്ടുകളിൽനിന്നായി അഞ്ച് പോയിന്റ് കരസ്ഥമാക്കിയാണ് സിറ്റി സെൻട്രൽ സ്കൂളിലെ അദ്വൈത് ചാമ്പ്യനായത്. ഏഴാംതരംമുതൽ പത്താംതരംവരെയുള്ള കാറ്റഗറി രണ്ടിൽ ട്രിനിറ്റി ലൈസിയം സ്കൂളിലെ സയാൻ അഞ്ച് പോയിന്റ് നേടി ഒന്നാംസ്ഥാനം കരസ്ഥമാക്കി. സിദ്ധാർഥ്, സാരംഗ് സജീവ് എന്നിവർക്കാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ. എൻ.മുഹമ്മദ് സാക്കിർ, ആർ.ഹരി ഗോവിന്ദ് എന്നിവർ കാറ്റഗറി ഒന്നിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
മന്നം മെമ്മോറിയൽ സ്കൂൾ ഡയറക്ടർ പ്രൊഫ. വി.രാമചന്ദ്രൻ നായർ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. മന്നം മെമ്മോറിയൽ ട്രസ്റ്റ് ചെയർമാൻ എം.പി.ശശിധരൻ സമ്മാനങ്ങൾ വിതരണം ചെയ്തു. ചെസ് അസോസിയേഷൻ പ്രസിഡന്റ് എസ്.എം.ശ്രീകുമാർ, സെക്രട്ടറി എസ്.സാബു, എക്സിക്യുട്ടീവ് അംഗം പി.ആർ.സാബു എന്നിവർ പ്രസംഗിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group