കടത്തനാട്
ലിറ്ററേച്ചർ ഫെസ്റ്റിന്
കൊടിയേറി
എല്ലാവർക്കും നീതി നൽകാൻകഴിയുന്ന ഒരു മഹത്തായ കാലഘട്ടത്തെക്കുറിച്ച് നാം ആലോചിക്കേണ്ടതുണ്ട്
: മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല
വടകര : എല്ലാവർക്കും നീതി നൽകാൻകഴിയുന്ന ഒരു മഹത്തായ കാലഘട്ടത്തെക്കുറിച്ച് നാം ആലോചിക്കേണ്ടതുണ്ടെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
കടത്തനാട് ലിറ്ററേച്ചർ ഫെസ്റ്റിന്റെ രണ്ടാംപതിപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇത്തരം കാര്യങ്ങൾ ചർച്ചചെയ്യുന്ന വേദികളായി സാഹിത്യോത്സവങ്ങൾ മാറണം.
സ്വാതന്ത്ര്യംകിട്ടി ഇത്രയും കാലമായിട്ടും സ്വന്തം അവകാശത്തെക്കുറിച്ച് ബോധമില്ലാത്ത അവസരസമത്വമില്ലാത്ത വലിയൊരുവിഭാഗം നമ്മുടെ നാട്ടിലുണ്ട്.
ഒരേപോലെ ജീവിക്കാനുള്ള അവകാശം അവർക്കുമുണ്ട്.
സ്വാതന്ത്ര്യവും സമത്വവും അവസരവും നീതിയും ന്യായവുമെല്ലാം എല്ലാവർക്കുമുള്ളതാണ്. അത് എല്ലാവർക്കും ലഭ്യമാക്കാൻ കഴിയണം.
സാങ്കേതികവിദ്യ ലോകത്തെ വലിയ തോതിൽ മാറ്റിമറിക്കുന്നകാലത്ത് എഴുത്ത്, സാഹിത്യം എന്നീ മേഖലകളിലെല്ലാം മാറ്റങ്ങൾ വരുമെന്ന് അദ്ദേഹം പറഞ്ഞു.
പുതിയകാലത്തിൽ പുതിയരൂപത്തിൽ ആളുകൾ എഴുതാൻതുടങ്ങും. ഈ മാറ്റങ്ങൾ വരുന്ന തലമുറയെയും ബാധിച്ചേക്കാം. പക്ഷേ, ഏറ്റവും പ്രധാനപ്പെട്ടത് നാം മനുഷ്യനായി ജീവിക്കുക എന്നതാണെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. സാങ്കേതികവിദ്യ ജീവിതത്തിലുണ്ടാക്കുന്ന മാറ്റം ചെറുതല്ല. എ.ഐ.യും മെഷീൻ ലേണിങും ലോകത്തെ കീഴ്‌മേൽ മറിക്കുന്നു. നാളെ നിർമിതബുദ്ധിയുടെ കാലത്ത് എന്തായിരിക്കും സാഹിത്യരംഗമെന്നത് നാം ആലോചിക്കണം.
ജോലിയുടെ ആയാസം കുറയ്ക്കുന്ന ഒരു പുതിയ യുഗത്തിലേക്കാണ് ലോകം നീങ്ങുന്നത്.
പക്ഷേ അത് എത്രമാത്രം സത്യസന്ധമാകുമെന്ന് ആലോചിക്കേണ്ടതുണ്ട്.
ഫെസ്റ്റിവൽ ചെയർമാൻ ഐ. മൂസ അധ്യക്ഷത വഹിച്ചു. ഡയറക്ടർ കൽപ്പറ്റ നാരായണൻ ആമുഖഭാഷണം നടത്തി.
ബി. ജയമോഹൻ, സി.വി. ബാലകൃഷ്ണൻ, കെ. പ്രവീൺകുമാർ, പാറക്കൽ അബ്ദുള്ള, വി.ആർ. സുധീഷ്, വി.ടി. മുരളി, എൻ. വേണു, എൻ. സുബ്രഹ്മണ്യൻ, സതീശൻ എടക്കുടി, ലത്തീഫ് കല്ലറയിൽ എന്നിവർ സംസാരിച്ചു. ഫെസ്റ്റിവൽ ശനി, ഞായർ ദിവസങ്ങളിൽ തുടരും.
പുസ്തകം ലിറ്ററേച്ചർ ഫെസ്റ്റിലെ മാതൃഭൂമി ബുക്സ് കൗണ്ടറിൽ ലഭ്യമാകും
‘അടരടരായ് ആശാൻ’പ്രകാശനം ചെയ്തു
മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച കൽപ്പറ്റ നാരായണന്റെ ‘അടരടരായ് ആശാൻ’ എന്ന പുസ്തകം കടത്തനാട് ഫെസ്റ്റിവൽ വേദിയിൽ സാഹിത്യകാരൻ ബി. ജയമോഹൻ പ്രകാശനം ചെയ്തു.
സി.വി. ബാലകൃഷ്ണൻ പുസ്തകം ഏറ്റുവാങ്ങി.
കുമാരനാശാൻ കവിതകളുടെ വ്യത്യസ്തമായ പഠനമാണ് ഈ പുസ്തകം. ചടങ്ങിൽ രമേശ് ചെന്നിത്തല, വി.ആർ. സുധീഷ്, ഐ. മൂസ, കൽപ്പറ്റ നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.
കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ
വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.
താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group