കല്പറ്റ : ആവേശം നിറച്ച് അണ്ടർ-20 സംസ്ഥാന ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ്. രണ്ടാംദിവസമായ വെള്ളിയാഴ്ച നടന്ന മത്സരത്തിൽ കോഴിക്കോടും ഇടുക്കിയും ജേതാക്കളായി. ഇടുക്കിയും കണ്ണൂരും തമ്മിലായിരുന്നു ആദ്യമത്സരം.
ഒന്നിനെതിരേ രണ്ടുഗോളുകൾക്കായിരുന്നു ഇടുക്കിയുടെ വിജയം. ആദ്യപകുതിയുടെ അവസാനമിനിറ്റിലാണ് ഇടുക്കി ആദ്യഗോളടിച്ചത്. ഇടുക്കിയുടെ മുന്നേറ്റതാരം മുഹമ്മദ് നായിഫാണ് ഗോളടിച്ചത്. 57-ാം മിനിറ്റിൽ ഇടുക്കി വീണ്ടും ലീഡെടുത്തു. മധ്യനിര താരം ലിസ്ബൻ ലിൻസോയാണ് ഗോളടിച്ചത്. കളിയുടെ 82-ാം മിനിറ്റിൽ കണ്ണൂരിന്റെ മുന്നേറ്റതാരം അങ്കിത് ഹരീന്ദ്രൻ ഒരു ഗോൾ തിരിച്ചടിച്ചു. കോഴിക്കോടും പാലക്കാടും തമ്മിലായിരുന്നു രണ്ടാമത്തെ മത്സരം.
പാലക്കാടിനെതിരേ രണ്ടുഗോളുകൾക്കാണ് കോഴിക്കോടിന്റെ ജയം.
ശനിയാഴ്ച വൈകീട്ട് 4.30-ന് കൊല്ലവും എറണാകുളവും തമ്മിലാണ് മത്സരം. വൈകീട്ട് ഏഴിന് അതിഥേയരായ വയനാടും ഇടുക്കിയും തമ്മിൽ ഏറ്റുമുട്ടും. മരവയലിലെ എം.കെ. ജിനചന്ദ്രൻ സ്മാരക ജില്ലാ സ്റ്റേഡിയത്തിലാണ് ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ് നടക്കുന്നത്. 19 വരെയാണ് മത്സരം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group