കഥയുടെ കുലപതിക്ക് ആനന്ദഭവനത്തിൽ പിറന്നാളാഘോഷം

കഥയുടെ കുലപതിക്ക് ആനന്ദഭവനത്തിൽ പിറന്നാളാഘോഷം
കഥയുടെ കുലപതിക്ക് ആനന്ദഭവനത്തിൽ പിറന്നാളാഘോഷം
Share  
2024 Dec 14, 09:29 AM
VASTHU
MANNAN
Dr.NishanthThoppil
mannan
vasthu
HARITHAMRUTHAM25

പയ്യന്നൂർ : കഥ പറഞ്ഞുപറഞ്ഞ് മനസ്സുകൾ കീഴടക്കിയ കഥാകാരന് പോത്താങ്കണ്ടം ആനന്ദഭവനത്തിൽ 95-ാം പിറന്നാളാഘോഷം. കഥ പറഞ്ഞും കവിത ചൊല്ലിയും ചർച്ച നടത്തിയും പ്രതിഭകൾ ഒന്നിച്ച വേദിയിൽ എല്ലാം കണ്ടും കേട്ടും ടി.പത്മനാഭൻ ആസ്വദിച്ചു. സ്വാമി കൃഷ്ണാനന്ദഭാരതിയുടെ നേതൃത്വത്തിലാണ് അദ്ദേഹത്തിന്റെ ആശ്രമമായ പോത്താങ്കണ്ടം ആനന്ദഭവനത്തിൽ ജന്മദിനാഘോഷം ഒരുക്കിയത്.


സംഗീതസംവിധായകരായ വിദ്യാധരൻ മാസ്റ്റർ, എം.ജയചന്ദ്രൻ, ഇന്ത്യൻ കലകളെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും പഠിക്കുന്ന ഡോ. റോക്സാനെ കമയാനി, ആലങ്കോട് ലീലാകൃഷ്ണൻ, കെ.ജി.വേണുഗോപാൽ, നടി ഷീല തുടങ്ങിയവർ സംസാരിച്ചു. മലയാളത്തിന്റെ കഥാകാരന്റെ 95-ാം പിറന്നാളാഘോഷത്തിൽ പങ്കെടുക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്ന് അവരെല്ലാം പറഞ്ഞു.


വീട്ടിൽനിന്ന് കഴിഞ്ഞദിവസം ചെറിയ വീഴ്ചപറ്റി നടക്കാൻ പ്രയാസപ്പെടുന്ന അവസ്ഥയിലായിരുന്നു ടി.പത്മനാഭൻ. രാവിലെ ചെറുതാഴം ചന്ദ്രനും സംഘവും ചെണ്ടമേളം അവതരിപ്പിച്ചു. തുടർന്ന് കുറിച്ചി നടേശന്റെയും സംഘത്തിന്റെയും അർജുനനൃത്തവും ടി.എം.പ്രേംനാഥിന്റെ മയൂരനൃത്തവും അരങ്ങേറി.


ദുഷ്ടകഥാപാത്രത്തെ സൃഷ്ടിച്ചിട്ടില്ല


ഒരു ദുഷ്ടകഥാപാത്രത്തെയും ഞാൻ സൃഷ്ടിച്ചിട്ടില്ലെന്നും അല്ലാതെ തന്നെ അത്തരത്തിലുള്ള ആളുകൾ സമൂഹത്തിലുണ്ടെന്നും ടി. പത്മനാഭൻ പറഞ്ഞു. രാഷ്ട്രീയത്തിന്റെയും സാഹിത്യത്തിന്റെയുമടക്കം ലോകത്ത് ദുഷ്ടശക്തികൾ പെരുകുകയാണ്. ഞാൻ മുന്നിട്ടിറങ്ങി ദുഷ്ടന്മാരെ സൃഷ്ടിക്കേണ്ടെന്ന്‌ വെച്ചു. ‘‘എന്റെ കഥകളെല്ലാം ചെറുതാണ്. അതുമതിയെന്ന്‌ തോന്നിയിട്ടുതന്നെയാണ്. ഇപ്പോൾ വീണ് ഊരുഭംഗം വന്ന് കിടക്കുന്ന അവസ്ഥയിലും ഒരു കഥയെഴുതി. എല്ലാവരോടും നന്ദിപറയുന്നു’’- അദ്ദേഹം പറഞ്ഞു.


പത്മനാഭന് സംഗീതാർച്ചന


കാഞ്ഞങ്ങാട് : വെള്ളിയാഴ്ച ‘മാതൃഭൂമി’ എഡിറ്റോറിയൽ പേജിൽ കഥാകൃത്ത് ടി.പത്മനാഭന് പിറന്നാൾമധുരമായി കവി ആലങ്കോട് ലീലാകൃഷ്ണൻ എഴുതിയ കവിതയ്ക്ക് സംഗീതം പകർന്ന് സംഗീതകാരനായ എസ്. നന്ദകിശോർ. ‘മാതൃഭൂമി’ പത്രം കൈയിൽ കിട്ടിയ ഉടൻ മനസ്സിൽ തോന്നിയ ആശയം അച്ഛനും സംഗീതജ്ഞനുമായ കാഞ്ഞങ്ങാട് ടി.പി. ശ്രീനിവാസനുമായി പങ്കുവെച്ചതോടെയാണ് മോഹനരാഗത്തിലുള്ള ഗാനം പിറന്നത്. ഇത് ഉടൻതന്നെ ‘മാതൃഭൂമി’ക്ക് കൈമാറുകയും ചെയ്തു.


പുല്ലൂർ കൊടവലം ‘മോഹന’ത്തിലെ ടി.പി.ശ്രീനിവാസന്റെയും വി.ആശയുടെയും മകനായ നന്ദകിശോർ എറണാകുളം ഭവൻസ് വിദ്യാമന്ദിറിൽ സംഗീതാധ്യാപകനാണ്.



samudra
SOLAR
Dr.NishanthThoppil
mannan
advt
vasthu
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
vasthu
HARITHAMRUTHA 25