ഉരഗ വഴി :മോഹൻദാസ്.കെ
Share
ഉരഗ വഴി :മോഹൻദാസ്.കെ
ഉരഗങ്ങളുടെ സ്വപ്നങ്ങൾ
എന്തായിരിക്കും?
ഓർമകളെ അടുക്കും
ചിട്ടയോടെയും
സൂക്ഷിച്ച് ഭൂമിയുടെ
വികാരങ്ങളിലേക്ക്
അവ ആണ്ടിറങ്ങുമോ?
മഴയിൽ,വെയിലിൽ,
മഞ്ഞിൽ അവയുടെ
മോഹങ്ങൾ വിരിച്ചിടുമോ?
വലവിരിക്കുന്ന പകയുടെ
സൂചനകൾ നൽകാൻ
ആരെങ്കിലും ഉണ്ടാവുമോ?
സ്ഥിരനിക്ഷേപത്തിൻ്റെ
സുരക്ഷിതത്വത്തിൽ
അഭിരമിക്കുന്നവരുടെ
വഴിയിറമ്പിലൂടെ
ഇഴഞ്ഞുനീങ്ങുമ്പോൾ
ജീവനെടുക്കാൻ ഒരു വടി
നീണ്ടു വന്നേക്കാം.
പേ പിടിച്ച പകയുടെ
മൂർച്ചയേറിയ ഒരു കല്ല്
മൂളി വന്നേക്കാം.
ആരും കാത്തിരിക്കാനില്ലാത്ത
ജന്മമാകയാൽ നഷ്ടബോധങ്ങളുമില്ല.
ഓരോ ജന്മവും കണക്കുകൂട്ടാത്ത
ലക്ഷ്യത്തിലേയ്ക്ക്
നീങ്ങുകയാണ്.
ജീവിതത്തിൻ്റെ വളവും തിരിവും
ഒരുപക്ഷേ,കൃത്യമായി
അറിയുന്നത് ഉരഗങ്ങളാവാം.
ഭൂമിയെ അത്രയേറെ
അവ സ്നേഹിക്കുന്നു,
വേർതിരിവും വൈരാഗ്യവും
ഇല്ലാതെ തന്നെ!
മോഹൻദാസ്.കെ
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp GroupRelated Articles
58
2024 Dec 29, 06:28 PM