കടത്തനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ രണ്ടാം പതിപ്പിന് ഇന്ന് തിരിതെളിയും
ഉദ്ഘാടനം :പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല MLA
വടകര∙ സാഹിത്യത്തിനും കലയ്ക്കും പുറമേ പ്രകൃതിയും രാഷ്ട്രീയവും ചർച്ച ചെയ്യുന്ന കടത്തനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പ് 13, 14, 15 തിയതികളിൽ ടൗൺഹാളിലെ 2 വേദികളിലായി നടക്കും.
പ്രകൃതിയിലും രാഷ്ട്രീയത്തിലും സാഹിത്യത്തിലും സംഭവിക്കുന്ന ആഗോള മാറ്റങ്ങളെ കുറിച്ചുള്ള സംവാദങ്ങൾ, ഭാഷയിലും തത്വ ചിന്തയിലും സാഹിത്യത്തിലും സംഭവിച്ചു കൊണ്ടിരിക്കുന്ന പരിണാമത്തെ അഭിമുഖീകരിക്കുന്ന പ്രഭാഷണങ്ങൾ, സാഹിത്യം, ചിത്രകല, സംഗീതം, നൃത്തം എന്നിവയുടെ രംഗാവിഷ്കരങ്ങൾ, ആർടിഫിഷ്യൽ ഇന്റലിജൻസ് ഉയർത്തുന്ന വെല്ലുവിളികളും സാധ്യതകളും വയനാടും വിലങ്ങാടും തരുന്ന ദുസ്സൂചനകൾ, ആരോഗ്യ രംഗത്തെ അനാരോഗ്യ പ്രവണതകൾ, കർഷക പ്രശ്നം എന്നിങ്ങനെ സജീവമായ ചർച്ചകളാണ് ഇത്തവണ മുന്നോട്ട് വയ്ക്കുന്നത്.
സാഹിത്യ നഗരമായി പ്രഖ്യാപിച്ച കോഴിക്കോടിന് ജില്ലയിലെ മുഖ്യ സാംസ്കാരിക കേന്ദ്രമായ വടകര നൽകുന്ന അഭിവാദ്യം കൂടിയാണ് കടത്തനാട് സാഹിത്യോത്സവമെന്ന് ചെയർമാൻ ഐ. മൂസ പറഞ്ഞു. 3 ദിവസമായി വ്യത്യസ്ത വിഷയങ്ങളിൽ 53 സെഷനുകളാണ് ഉണ്ടാവുക. 125 ഓളം പ്രമുഖർ സംവദിക്കും. മൂന്നു ദിവസവും പുസ്തകമേള ഉണ്ടാകും.
13 ന് 3.30 ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എംഎൽഎ മേള ഉദ്ഘാടനം ചെയ്യും. വൈകിട്ട് നെഹ്റുവിന്റെ ജനാധിപത്യസംസ്കാരം എന്ന വിഷയത്തിൽ എം. ലിജു പ്രസംഗിക്കും.
പി. ഭാസ്കരന് ആദരം അർപ്പിച്ച് വി. ആർ. സുധീഷിന്റെ ഗാനവീഥി എന്ന പരിപാടിയോടെ സാംസ്കാരിക പരിപാടികൾക്ക് തുടക്കം കുറിക്കും. രണ്ടാം ദിനത്തിൽ പുനത്തിൽ കുഞ്ഞബ്ദുല്ല സ്മൃതി നടക്കും. പുനത്തിൽ കഥപാത്രങ്ങളുടെയും കഥാ സാഹചര്യങ്ങളുടെയും ഫോട്ടോ പ്രദർശനവും ഉണ്ടാകും.
രണ്ടാമൂഴത്തിന്റെ രേഖാ ചിത്രങ്ങൾ
എം ടി വാസുദേവൻ നായരുടെ വിഖ്യാത നോവൽ രണ്ടാമൂഴത്തിന്റെ രേഖാ ചിത്രങ്ങൾ ചിത്രകാരൻ ശ്രീനി പാലേരി വരച്ച എഴുപത്തി അഞ്ചോളം ചിത്രങ്ങൾ ഇന്നലെ ടൌൺഹാൾ പരിസരത്തെ പവലിയനിൽ പ്രദർശിപ്പിച്ചു .
പ്രദർശനം ഫെസ്റ്റിവൽ ഡയറക്റ്റർ കൽപ്പറ്റ നാരായണൻ ഉത്ഘാടടണ ചെയ്തു .
വിആർ സുധീഷ് മുഖ്യഅതിഥിയായി.അഡ്വഐമൂസ അധ്യക്ഷത വഹിച്ചു
പി. ബാലൻ മാസ്റ്റർ സ്മാരക എൻ്റൊവ്മെൻ്റ്
വടകര : ഹരിതമൃതം ചീഫ്-കോ ഓർഡിനേറ്ററും അദ്ധ്യാപക അവാർഡ് ജേതാവും വടകരയിലെ സാമുഹ്യ സംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വവുമായിരുന്ന പി.ബാലൻ മാസ്റ്ററുടെ സ്മരണക്കായി മഹാത്മ ദേശസേവ എഡ്യുക്കേഷണൻ & ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ എൻ്റൊവ്മെൻ്റിനു വേണ്ടി വടകര വിദ്യാഭ്യാസ ജില്ലയിലെ സ്കൂളിലെ മികച്ച പരിസ്ഥിതി ക്ലബുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 2024 ഡിസംബർ 30നു മുമ്പായി അപേക്ഷകൾ ജൈവകലവറ, കരിമ്പനപ്പാലം,പുതുപ്പണം പ്രി. ഒ ) വടകര-673105 എന്ന മേൽവിലസത്തിൽ അയക്കണം.
വടകര ജൈവകലവറയിൽ ചേർന്ന മഹാത്മ ദേശസേവ ട്രസ്റ്റ് ബോർഡ് യോഗത്തിൽ ഹരിതാമൃതം സംഘാടകനും പരിസ്ഥിതി പ്രവർത്തകനുമായ ജെ.രാമനന്ദൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. യോഗത്തിൽ ചെയർമാൻ ടി. ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. എൻ . കെ അജിത് കുമാർ , പ്രസീത്കുമാർ.പി.പി, ഡോ.പി.കെ.സുബ്രമണ്യൻ, കെ.ഗീത. അഡ്വ : ലതികാശ്രീനിവാസ് . വി.പി. ശിവകുമാർ, എൻ.കെ. സജിത്ത്, സി.പി.ചന്ദ്രൻ, നാരായണൻ കെഞ്ചേരി. ഒ.പി ചന്ദ്രൻ , ഒ ലക്ഷ്മി ടീച്ചർ എന്നിവർ സംസാരിച്ചു.
എൻ. കെ. അജിത്കുമാർ
(ജന:സെക്രട്ടറി മഹാത്മ ദേശസേവ ട്രസ്റ്റ് )
.
ഫയൽകോപ്പി
കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ
വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.
താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group