പുന്നപ്ര : കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ജില്ലാതല ബഡ്സ് കലോത്സവം മിന്നാരം-2024 പുന്നപ്ര വടക്ക് ഗ്രാമപ്പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ കളക്ടർ അലക്സ് വർഗീസ് ഉദ്ഘാടനം ചെയ്തു.
ബൗദ്ധികവെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ വിദ്യാഭ്യാസവും നൈപുണീപരിശീലനവും പരിപാലനവും ലക്ഷ്യമാക്കിയാണ് കലോത്സവം നടത്തുന്നത്. ജില്ലയിൽ 23 ബഡ്സ് സ്ഥാപനങ്ങളാണുള്ളത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബാ രാകേഷ് അധ്യക്ഷയായി.
പുന്നപ്ര വടക്ക് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സജിതാ സതീശൻ, തണ്ണീർമുക്കം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജി. ശശികല, പുന്നപ്ര വടക്ക് സി.ഡി.എസ്. ചെയർപേഴ്സൻ ഇന്ദുലേഖ അജയകുമാർ, കുടുംബശ്രീ ജില്ലാമിഷൻ കോഡിനേറ്റർ എസ്. രഞ്ജിത്ത്, ജില്ലാ പ്രോഗ്രാം മാനേജർ മോൾജി ഖാലിദ് എന്നിവർ പ്രസംഗിച്ചു.
വ്യാഴാഴ്ച വൈകുന്നേരം മൂന്നിന് സമാപനസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്യും.
ഫോക്‌ലോർ അക്കാദമി ചെയർമാൻ ഒ.എസ്. ഉണ്ണിക്കൃഷ്ണൻ മുഖ്യാതിഥിയാകും. നടൻ അനൂപ് ചന്ദ്രൻ സമ്മാനങ്ങൾ നൽകും
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group