ഭാരതീയ ഭാഷാ ഉത്സവ്
വൈവിധ്യങ്ങളുടെ സംഗമവേദിയായി
മാഹി' മഹാകവി സുബ്രഹ്മണ്യ ഭാരതിയുടെ പേരിലുള്ള മയ്യഴിയിലെ റോഡിനോട് ചേർന്ന് താമസിക്കുന്ന വിഖ്യാത നോവലിസ്റ്റുകളായ എം.മുകുന്ദനും എം.രാഘവനും കൊച്ചുമയ്യഴി ലോകമെങ്ങുമുള്ള മലയാളികൾക്ക് സമ്മാനിച്ച സാഹിത്യ പ്രതിഭകളാണെന്നും, എസ്.കെ.പൊറ്റെക്കാട് രണ്ട് കൃതികൾ എഴുതിയത് മയ്യഴിയിലെ ഇതേ റോഡിന്നടുത്ത ഭാര്യാ ഗൃഹത്തിൽ വെച്ചായിരുന്നുവെന്നും മുതിർന്ന മാധ്യമ പ്രവർത്തകനും ഗ്രന്ഥകാരനുമായ ചാലക്കര പുരുഷു പറഞ്ഞു.
മഹാകവി സുബ്രഹ്മണ്യ ഭാരതിയുടെ ജന്മദിനത്തിൻ്റെ ഭാഗമായി അവറോത്ത് ഗവ. മിഡിൽ സ്കൂളിൽ ഭാഷാ ഉത്സവ് സമാപന ചടങ്ങുകൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാർത്ഥികൾ ഭാരതീയ ഭാഷകളെ ഉൾക്കൊള്ളിച്ചുകൊണ്ട് നൃത്തശില്പങ്ങൾ, നാടകം, കവിതകൾ, സംഘഗാനം തുടങ്ങിയ കലാപരിപാടികൾ അവതരിപ്പിച്ചു .
കുട്ടികൾ തയ്യാറാക്കിയ കൈയ്യെഴുത്ത് പ്രതികളുടെ പ്രകാശനം, ഭാഷാപഠനോൽപ്പന്നങ്ങളും, ഭാഷാ പഠന സാമഗ്രികളുടെ പ്രദർശനവും നടത്തി. പ്രധാന അദ്ധ്യാപിക പി.സീതാലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. പ്രശ്നോത്തരികളിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് പ്രധാനാദ്ധ്യാപിക സീതാലക്ഷ്മി പുസ്തകങ്ങൾ വിതരണം ചെയ്തു സ്കൂൾ ലീഡർ ദേവനന്ദ സംസാരിച്ചു.കെ. ശ്രീജ. സ്വാഗതവും കെ.ഷിജിന . നന്ദിയും പറഞ്ഞു ചിത്രകലാധ്യാപകൻ ടി.എം സജീവൻ.ടി.സജിത , എം.ഷൈനി. എം.വി.ശരണ്യ രവീന്ദ്രൻ , ശ്രീനന്ദ് കൃഷ്ണ, എ.വി സിന്ധു ,എ.പി.റിഫാന നേതൃത്വം നൽകി
ചിത്രവിവരണം: ഗ്രന്ഥകാരൻ ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്യുന്നു.
പച്ചക്കറിതൈകളും വിത്തുകളും വിതരണം ചെയ്തു.
മാഹി: ജൈവ പച്ചക്കറി കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി മാഹി മേഖലാ സംയുക്ത റസിഡൻസ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ജൈവ പച്ചക്കറിതൈകളും വിത്തുകളും മാഹി മേഖലയിലുടനീളം സൗജന്യമായി വിതരണം ചെയ്തു.
ചാലക്കര എംഎ' എസ്.എം.വായനശാലാ ഹാളിൽ പ്രസിഡണ്ട് സി.കെ.പത്മനാഭൻ മാസ്റ്റരുടെഅദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ അഡ്വ.ടി.അശോക് കുമാർ വിതരണോദ്ഘാടനം നിർവ്വഹിച്ചു. പി.ടി.ദേവരാജ് ഏറ്റുവാങ്ങി. കൃഷി വകുപ്പ് മുൻ അസി.ഡയറക്ടർ കെ.പി.ജയരാജ് ജൈവകൃഷിരീതികളെക്കുറിച്ച്ക്ലാസ്സെടുത്തു.എം.
ശ്രീജയൻ ,കെ.അനിൽ
കുമാർ,റീനഅനിൽ ,പി .വി.ചന്ദ്രദാസ്,എം.പി.ശിവദാസ് സംസാരിച്ചു.
ശ്യാം സുന്ദർ മാസ്റ്റർ സ്വാഗതവും, അനില രമേഷ് നന്ദിയും പറഞ്ഞു.
ചിത്രവിവരണം: അഡ്വ: ടി.അശോക് കുമാർ പച്ചക്കറിതൈകൾ വിതരണം ചെയ്യുന്നു
കല്ലായി ഗ്രാമത്തിൻ്റെ കഥ'
പ്രകാശനം 21 ന്
മാഹി: വി.കെ.സുരേഷ് ബാബു രചിച്ച കല്ലായി ഗ്രാമത്തിൻ്റെ കഥ എന്ന ചരിത്ര ഗ്രന്ഥം ഡിസമ്പർ 21 ന് വൈ.3 മണിക്ക് സ്പീക്കർ അഡ്വ: എ.എൻ ഷംസീർ പ്രകാശനം ചെയ്യും.
മലയാള കലാഗ്രാമത്തിൽ നടക്കുന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ.സെയ്ത്തു അദ്ധ്യക്ഷത വഹിക്കും.
കവിയൂർ രാജഗോപാലൻ ഏറ്റുവാങ്ങും. ഡോ: എ.വത്സലൻ പുസ്തക പരിചയം നടത്തും. സി കെ രമേശൻ, അർജുൻ പവിത്രൻ, അടിയേരി ഗംഗാധരൻ, പ്രൊഫ:എ.പി.സുബൈർ ,ചാലക്കര പുരുഷു, പവിത്രൻ മൊകേരി, ഹെൻറി ആൻറണി, കെ.പി.രാമദാസൻ, കെ.കുമാരൻ, വി.മനോജ്, വി.കെ.രത്നാകരൻ സംസാരിക്കും
തലശ്ശേരിയെ മാലിന്യ
മുക്തമാക്കാൻ സമഗ്ര പദ്ധതി
തലശ്ശേരി:മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിൻ നടത്താൻ നഗരസഭ തലത്തിൽ വിപുലമായ കമ്മിറ്റി രൂപീകരിച്ചു.. നഗരസഭ ഹാളിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കൗൺസിൽ പാർട്ടി നേതാക്കൾ, നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ, വ്യാപാരി വ്യവസായി പ്രതിനിധികൾ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. . നഗരസഭ ചെയർപേഴ്സൺ ജമുന റാണി അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ടി.കെ. സാഹിറ സ്വാഗതവും , ക്ലീൻ സിറ്റി മാനേജർ ബിന്ദു മോൾ ആമുഖ പ്രഭാഷണവും നടത്തി, തുടർപ്രവർത്തനങ്ങളെ കുറിച്ചുള്ള വിശദീകരണം നഗരസഭ സെക്രട്ടറി എൻ. സുരേഷ് കുമാർ, വൈസ് ചെയർമാൻ എം വി ജയരാജൻ എന്നിവർ നൽകി. ഹരിത കേരള മിഷൻ റിസോഴ്സ് പേർസൺ ലതകാണി യോഗത്തിൽ പങ്കെടുത്തു ക്യാമ്പയിൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു . മാലിന്യ മുക്തനവകേരളം ക്യാമ്പയിൻ തുടർപ്രവർത്തങ്ങൾക്കായുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു, വിവിധ ഭാവി പ്രവർത്തന ങ്ങളും യോഗത്തിന്റെ ഭാഗമായി ആസൂത്രണം ചെയ്തു. വരും ദിവസങ്ങളിൽ സർക്കാർ നിർദേശിച്ച സമയപരിധിയിൽ തലശ്ശേരി നഗരസഭയെ മാലിന്യ മുക്തമാക്കി r പ്രഖ്യാപിക്കുവാൻ എല്ലാവരുടെയും സഹായസഹകരണങ്ങൾ ഉണ്ടാവണമെന്ന് നഗരസഭ അധികൃതർ അറിയിച്ചു.
ചിത്രവിവരണം: നഗരസഭാ ചെയർപേഴ്സൺ ജമുനാ റാണിടീച്ചർ സംസാരിക്കുന്നു.
കോൺഗ്രസ്സ് നേതാവ്
ഇ.വി.നാരായണൻ അനുസ്മരണം
മാഹി :ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സിക്രട്ടറിയും മയ്യഴി നഗരസഭ മുൻ കൗൺസിലറുമായിരുന്ന ഇ.വി.നാരായണൻ്റെ ആറാം ചരമവാർഷിക ദിനത്തിൽ സ്വവസതിയിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.
കോൺഗ്രസ്സ് പാർട്ടി പിളർന്നപ്പോൾ, ഇന്ദിരാഗന്ധിയോടൊപ്പം നിൽക്കുകയും ഇന്ദിരാ ഗാന്ധിയെ അറസ്റ്റ് ചെയ്തപ്പോൾ നിരാഹാര സമരത്തിൽ മുൻനിരയിലുണ്ടാവുകയും ചെയ്ത നിശ്ചയ ദാർഢ്യമുള്ള നേതാവായിരുന്നു ഇ.വി.നാരായണനെന്ന്മുൻ അഭ്യന്തരമന്ത്രി
ഇ.വത്സരാജ് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. കെ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. പി.പി.വിനോദ്, സത്യൻ കേളോത്ത്, കെ.ഹരിന്ദ്രൻ, പി.പി.ആശാലത, പൊത്തങ്ങാടൻ രാഘവൻ, പത്മനാഭൻ പത്മാലയം സംസാരിച്ചു.
ചിത്രവിവരണം: കോൺഗ്രസ്സ് നേതാവ് ഇ.വി.നാരായണൻ അനുസ്മരണ സമ്മേളനം പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രി ഇ.വത്സരാജ് ഉദ്ഘാടനം ചെയ്യുന്നു
കുവൈറ്റ് ഇറാൻ സമുദ്രാതിർത്തിയിലുണ്ടായ കപ്പലപകടത്തിൽ കാണാതായ കരുവൻചാലിലെ അമൽ സുരേഷിന്റെ കുടുംബത്തെ സഹായിക്കാൻ കണ്ണൂർ മറൈനേഴ്‌സ് വെൽഫേർ ട്രസ്‌റ്റ് അംഗങ്ങളിൽ നിന്ന് ശേഖരിച്ച 3,20,507 രൂപയുടെ ചെക്ക് ഭാരവാഹികളായ കെ കെ പത്മനാഭൻ, ക്യാപ്‌റ്റൻ രമേഷ്, ക്യാപ്‌റ്റർ ഗോപാലൻ, ശ്യാമളൻ പള്ളൂർ, മധുസൂദനൻ, ശ്രീശോഭ് എന്നിവർ ചേർന്ന് കുടുംബത്തിന് കൈമാറുന്നു.
എം.കെ.നബീസ നിര്യാതയായി.
മാഹി :ചൂടിക്കോട്ടയിൽ എം.കെ.നബീസ (80) ഭർത്താവ്: പരേതനായ സി.എം.അബൂട്ടി. മക്കൾ: അബ്ദുൽ നാസർ, ഫാത്തിമത്തു സുഹറ, സീനത്ത്, പരേതരായ മുഹമ്മദ്, അബ്ദുൽ കരീം. ജമാദാക്കൾ: അഷ്റഫ്.എ.സി.എച്ച് (റിട്ട - അദ്ധ്യാപകൻ), സക്കരിയ ( മാഹി ബേക്കറി).
ഗാനഗന്ധർവ്വനെക്കുറിച്ചുള്ള സംഗീതആൽബം പ്രകാശനം ചെയ്തു
മാഹി: ആയിരക്കണക്കിന് ഗാനങ്ങളെ തൻ്റെ സ്വര സൗഭഗം കൊണ്ട് ദേവഗീതങ്ങളാക്കി മാറ്റിയഗന്ധർവ്വ ഗായകൻ പത്മശ്രീഡോ:കെ.ജെ.
യേശുദാസിനെക്കുറിച്ച് കവി ആനന്ദ് കുമാർ പറമ്പത്ത് എഴുതി, വിനീഷ് കുറ്റ്യാടി ചിട്ടപ്പെടുത്തിയ അതി മനോഹരമായ വരികൾ, ഗായകൻ അനൂപ് മടപ്പള്ളിയുടെ ശബ്ദ ഗരിമയിൽ ഷാർജയിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു..
വയലാർ രാമവർമ്മയുടെ സ്മരണിഞ്ഞ്ജലിയായ കാവ്യ നടനം എന്ന പരിപാടിയിൽ വെച്ച്
വയലാർ ശരത്ചന്ദ്ര വർമ്മയും, ജയരാജ് വാര്യരും ചേർന്ന് രാജീവ് പിള്ളയ്ക്ക് നൽകിയാണ് പ്രകാശനം ചെയ്തത്.
കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ
വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.
താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
മാതൃ വിദ്യാലയം ആദരിച്ചു.
പൊന്ന്യം.. സീസ്മോളജി യിൽ ഖോരഖ്പൂർ ഐ ഐ യില് നിന്നും ഡോക്ടറേറ്റ് നേടിയ സി ഹരിതയെ മാതൃ വിദ്യലയമായ ചുണ്ടങ്ങപോയിൽ സെൻട്രൽ എൽ പി സ്കൂൾ ആദരിച്ചു. പിടിഎ പ്രസിഡൻ്റ് മനോജ് അദ്ധ്യക്ഷം വഹിച്ചു.പൊന്ന്യം ചന്ദ്രൻ ഉപഹാരം നൽകി. എ പ്രേമരാജൻ മാസ്റ്റർ.സനൽകുമാർ kk സുമംഗല കെവി. ഷജില കുമാരി വികെ. എന്നിവര് സംസാരിച്ചു. പി.ശ്രീഹരി സ്വാഗതവും സജീവൻ പൊന്ന്യം നന്ദിയും പറഞ്ഞു.
ഗോവിന്ദൻ നിര്യാതനായി.
ചൊക്ലി:ഒളവിലം മുണ്ടയോട്ട് സ്കൂളിന് സമീപം സി.പി.ഐ.എമ്മി ൻ്റെ ആദ്യ കാല പ്രവർത്തകനായിരുന്ന
ഇളന്തോടത്ത് താഴെ കുനിയിൽ ഗോവിന്ദൻ (85)
നിര്യാതനായി.
ഭാര്യ : പരേതയായ മണപ്പാട്ടിലക്ഷ്മിക്കുട്ടി.
(കുട്ടിമാക്കൂൽ)
മക്കൾ : അജയൻ ( ക്ലൈമാക്സ് ടൈയ് ലേർസ് മോന്താൽ),
അജിത, സജിത (ഒളവിലം), രജിത (നിടുമ്പ്രം),, സുജിത (ചമ്പാട്)
മരുമക്കൾ : പ്രേമൻ,
രാജൻ, മോഹനൻ, പ്രജില
സഹോദരങ്ങൾ : ദാമു, ചന്ദ്രൻ, കാർത്ത്യായനി(പുളിയനമ്പ്രം), ദേവി(ഗ്രാമത്തി), പരേതരായ കൃഷ്ണൻ, അനന്തൻ, ബാലൻ
സംസ്കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group