പേരാമ്പ്ര : ഡോ. പ്രദീപൻ പാമ്പിരികുന്ന് എട്ടാം ചരമവാർഷികാചരണം ‘പ്രദീപ്തം-2024’ ചെറുവണ്ണൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. ഷിജിത്ത് ഉദ്ഘാടനംചെയ്തു.
കഥാകൃത്ത് ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് മുഖ്യപ്രഭാഷണം നടത്തി. പാശ്ചാത്യ ആധുനികതയും അതിന്റെ അക്കാദമിക വ്യവഹാരങ്ങളും കെട്ടിപ്പൊക്കിയ അതിർവരമ്പുകൾക്ക് കുറുകെയായിരുന്നു പ്രദീപൻ നടന്നുപോയതെന്നും ഉയർന്ന മാനവികബോധത്തിന്റെ അടിപ്പടവിൽ ചവിട്ടിനിന്നാണ് സമൂഹത്തെ കണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പേരാമ്പ്ര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് മുഖ്യാതിഥിയായി. പി. മോനിഷ അധ്യക്ഷത വഹിച്ചു.
മനോജ് രാമത്ത്, അജയ് ആവള, സി.കെ. മനോജ്കുമാർ എന്നിവർ പ്രഭാഷണം നടത്തി. പഞ്ചായത്തംഗം ഇ.ടി. ഷൈജ, എൻ.കെ. വത്സൻ, സി.കെ. വിനോദൻ, രാജൻ തറക്കൽ എന്നിവർ സംസാരിച്ചു. കാലടി സംസ്‌കൃത സർവകാലശാല വിദ്യാർഥികൾ അവതരിപ്പിച്ച നാടൻപാട്ടുകളും മെഹ്ഫിൽ സംഗീതനിശയും അരങ്ങേറി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group