പാലക്കാട്ടെ സ്പോർട്സ് ഹബ്ബ് ആദ്യ ബഹുമുഖ സ്റ്റേഡിയമാകും

പാലക്കാട്ടെ സ്പോർട്സ് ഹബ്ബ് ആദ്യ ബഹുമുഖ സ്റ്റേഡിയമാകും
പാലക്കാട്ടെ സ്പോർട്സ് ഹബ്ബ് ആദ്യ ബഹുമുഖ സ്റ്റേഡിയമാകും
Share  
2024 Dec 03, 09:50 AM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

പാലക്കാട് : അകത്തേത്തറയിൽ ചാത്തൻകുളങ്ങര ദേവീക്ഷേത്രം ട്രസ്റ്റിന്റെ സ്ഥലം പാട്ടത്തിനെടുത്ത് തുടങ്ങുന്ന സ്പോർട്സ് ഹബ്ബ്, കേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെ.സി.എ.) ആദ്യത്തെ ബഹുമുഖ സ്റ്റേഡിയമായിരിക്കും. ഇൻഡോർ ഉൾപ്പെടെ എല്ലായിനം മത്സരങ്ങളും നടത്താൻ പറ്റുന്ന വിധത്തിലുള്ള ഹബ്ബിന്റെ നിർമാണം ജനുവരിയിൽ ആരംഭിക്കുമെന്ന് കെ.സി.എ. പ്രസിഡന്റ് ജയേഷ് ജോർജ് പത്രസമ്മേളനത്തിൽ അറിയിച്ചു. നിർമാണോദ്ഘാടനത്തിന് എം.എസ്. ധോനിയെ കൊണ്ടുവരാൻ ആലോചിക്കുന്നതായും അദ്ദേഹം പറഞ്ഞു.


2019-ൽ മുഖ്യമന്ത്രി പിണറായി വിജയൻ പാലക്കാട്ടെ പൗരപ്രമുഖരുമായി നടത്തിയ ചർച്ചയിൽ, സ്ഥലം കിട്ടിയാൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാമെന്ന നിർദേശം കെ.സി.എ. ഭാരവാഹികൾ മുന്നോട്ടുവെച്ചതാണ് സ്പോർട്സ് ഹബ്ബിലേക്കുള്ള ആദ്യവഴി തുറന്നതെന്ന് മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ. മുരളി പറഞ്ഞു. അന്ന് എം.പി.യായിരുന്ന എം.ബി. രാജേഷ് നടത്തിയ അന്വേഷണമാണ് ചാത്തൻകുളങ്ങര ക്ഷേത്രഭൂമിയിലെത്തിയത്. കോവിഡ് സമയത്തെ കാലതാമസത്തിനുശേഷം കൂടുതൽ ചർച്ചകൾ നടത്തി പദ്ധതി പ്രവൃത്തിപഥത്തിലെത്തിക്കുകയായിരുന്നു. 21 ഏക്കർ വരുന്ന സ്ഥലം 33 വർഷത്തേക്ക് പാട്ടത്തിനെടുത്താണ് പദ്ധതി തുടങ്ങുന്നത്. ക്ഷേത്രം ട്രസ്റ്റും കെ.സി.എ.യും ഇതിനുള്ള ധാരണാപത്രം ഒപ്പുവെച്ചു. ഡിസംബറിൽതന്നെ കരാർനടപടികളിലേക്ക് കടക്കും.


ക്ഷേത്രങ്ങളുടെ സ്ഥലങ്ങൾ വരുമാനലഭ്യതയ്ക്ക്‌ പ്രയോജനപ്പെടുത്തുന്നതോടൊപ്പം നാടിന്റെ വികസനത്തിനും ഉപയുക്തമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് എം.ആർ. മുരളി പറഞ്ഞു. പദ്ധതിയിലൂടെ ക്ഷേത്രത്തിന് പത്തുലക്ഷം രൂപ സുരക്ഷിത നിക്ഷേപമായും പ്രതിവർഷം 21,35,000 രൂപ വരുമാനമായും ലഭിക്കും. വരുമാനത്തിൽ അഞ്ചുവർഷം കൂടുമ്പോൾ 12 ശതമാനം വർധനയുമുണ്ടാകും.


എല്ലാ ജില്ലകളിലും അത്യാധുനിക സൗകര്യത്തോടെയുള്ള സ്റ്റേഡിയം നിർമിക്കുകയെന്ന ലക്ഷ്യമാണ് പുതിയപദ്ധതിക്ക് പിന്നിലെന്ന് കെ.സി.എ. സെക്രട്ടറി വിനോദ് എസ്. കുമാർ അറിയിച്ചു. 30 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന സ്പോർട്‌സ് ഹബ്ബിൽ രണ്ട് ക്രിക്കറ്റ് മൈതാനങ്ങളുണ്ടാകും. അന്താരാഷ്ട നിലവാരത്തിൽ നിർമിക്കുന്ന സ്റ്റേഡിയത്തിൽ ഫസ്റ്റ്ക്ലാസ് മത്സരങ്ങൾ നടത്താനാകും. ഫ്ലഡ്‌ലിറ്റ്, ക്ലബ്ബ് ഹൗസ്, നീന്തൽക്കുളം, ബാസ്കറ്റ്‌ബോൾ, ഫുട്ബോൾ മൈതാനങ്ങൾ തുടങ്ങി വിവിധ കായികയിനങ്ങൾക്ക് സൗകര്യമുണ്ടാകും. ആദ്യഘട്ടത്തിന്റെ നിർമാണം 2026-ൽ പൂർത്തിയാകും. കെ.സി.എ. വൈസ്‌പ്രസിഡന്റ് പി. ചന്ദ്രശേഖരൻ, മലബാർ ദേവസ്വം ബോർഡ് അംഗം എ. രാമസ്വാമി, ക്ഷേത്രം ട്രസ്റ്റ് ബോർഡ് ചെയർമാൻ നന്ദകുമാർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.




samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25