ഇത് മയ്യഴിപ്പുഴ സംഗീതം
പൊഴിച്ച ദിവസം
ചാലക്കര പുരുഷു
മാഹി: തമിഴ് മഹാകവി സുബ്രഹ്മണ്യ ഭാരതിയുടെ നാമധേയത്തിലുള്ള റോഡിന്നോരത്തെ മണിയമ്പത്ത് സാഹിത്യതറവാട്ടിലെ ജേഷ്ഠാനുജൻമാർക്ക് ഇന്നലത്തെ സായന്തനം അപൂർവ്വ നിമിഷങ്ങളാണ് സമ്മാനിച്ചത്.ഒപ്പം മയ്യഴിക്കാർക്കും.
വീട്ടിൽ വിശ്രമജീവിതം നയിക്കുന്ന പ്രമുഖ നോവലിസ്റ്റും ചെറുകഥാകൃത്തുമായ എം.രാഘവന് സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനക്കുള്ള അവാർഡ് അക്കാദമി സാരഥികൾ വീട്ടിലെത്തി സമ്മാനിച്ചു. അക്കാദമി സെക്രട്ടരി സി.പി.അബൂബക്കർ ,ഡോ :കെ.പി.മോഹനൻ തുടങ്ങിയവരാണ് ബഹുമതി സമ്മാനിച്ചത്.
മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന നോവലിൻ്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് ഇ.വത്സരാജ്ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നോവലിസ്റ്റ് എം .മുകുന്ദനെ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്ക്കാരം നൽകി ആദരിച്ചു.
മയ്യഴിയുടെ ജനപ്രതിനിധി രമേശ് പറമ്പത്ത് എം എൽ എ അദ്ധ്യക്ഷത വഹിച്ചു.
ഒമാനിലെ സൗഹൃദ വേദി മുകുന്ദന് മൂന്ന് ലക്ഷം രൂപയുടെ പണക്കിഴിയും സമ്മാനിച്ചു.
എം.മുകുന്ദൻ്റെ സാഹിത്യ കൃതികളെ ആസ്പദമാക്കി നിർമ്മിച്ച ബോൺഴൂർ മയ്യഴി എന്ന ഇ.എം.അഷ്റഫിൻ്റെ ഷോട്ട് ഫിലിമിൻ്റെ പ്രദർശനവുമുണ്ടായി
മുകുന്ദൻ്റെ സഹധർമ്മിണി ശ്രീജ, രാഘവൻ്റെ സഹധർമ്മിണി അംബുജാക്ഷി, മുകുന്ദൻ്റെ സഹോദരൻ ശിവദാസൻ, തുടങ്ങിയ ബന്ധുക്കളെല്ലാം ചടങ്ങിൽ സംബന്ധിച്ചിരുന്നു.
ചിത്രവിവരണം: എം.രാഘവന് വസതിയിലെത്തി സാഹിത്യ അക്കാദമി സെക്രട്ടരി സി.പി.അബൂബക്കർ സമഗ്ര സാഹിത്യ സംഭാവനക്കുള്ള പുരസ്ക്കാരം സമ്മാനിക്കുന്നു.
എം മുകുന്ദൻ്റെ മയ്യഴി പുഴയുടെ തീരങ്ങളിൽ എന്ന പുസ്തകത്തിൻ്റെ 50ാം വാർഷികാഘോഷം ഉദ്ഘാടനം
മുൻസിപ്പൽ ടൗൺ ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു
മയ്യഴിപ്പുഴയുടെ തീരങ്ങളിൽ': നോവലും
എം മുകുന്ദന്റെ സാഹിത്യ ലോകവും കാലത്തെക്കടന്ന് മുന്നോട്ടുപോകുന്നു: മുഖ്യമന്ത്രി
മാഹി: മയ്യഴിപ്പുഴയുടെ തീരങ്ങളിൽ' എന്ന നോവലും എം മുകുന്ദന്റെ ' സാഹിത്യ ലോകമാകെത്തന്നെയും കാലത്തെക്കടന്ന് മുന്നോട്ടുപോകു ന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കേരള സാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തിൽ, എം മുകുന്ദന്റെ 'മയ്യഴിപ്പുഴയുടെ തീരങ്ങളിൽ' നോവലിന്റെ അമ്പതാം വാർഷിക സമ്മേളനം മയ്യഴി ഇ.വത്സരാജ് സിൽവർ ജൂബിലി ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
'മയ്യഴിപ്പുഴയുടെ തീരങ്ങളിൽ' എഴുതി പൂർത്തിയാക്കിയിട്ട് അമ്പതു വർഷങ്ങൾ കഴിയുന്ന സന്ദർഭത്തിലും ആ കൃതിക്കു പുതിയ പതിപ്പുകളിറങ്ങുന്നു.
പുതിയ തലമുറകൾ അതിനെ ഏറ്റെടുക്കുന്നു.
മയ്യഴിയിൽ മാത്രമല്ല, മലയാളികൾ ഉള്ളിടങ്ങളിലെല്ലാം 'മയ്യഴിപ്പുഴയുടെ തീരങ്ങളിൽ' ഈ ഘട്ടത്തിൽ ആഘോഷിക്കപ്പെടുന്നുണ്ട്.
ചിലത് സാംസ്കാരിക വേദികളിലാവാം; മറ്റു ചിലത് വായനാസമൂഹത്തിന്റെ മനസ്സിലാവാം.
കേരളത്തിന്റെ പല ഭാഗങ്ങളിൽ ഉജ്വലങ്ങളായ കർഷക സമരങ്ങളും സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട പോരാട്ടങ്ങളും ഒക്കെ നടന്നിട്ടുണ്ട്. എന്നാൽ, നമ്മുടെ സാഹിത്യത്തിൽ ആ പോരാട്ടങ്ങൾ അനശ്വരത യാർജിച്ചു എന്നു പറയാൻ പറ്റുമോ?
കയ്യൂർ സംഭവത്തെക്കുറിച്ചു പോലും ഏറ്റവും ശ്രേഷ്ഠമായ ഒരു നോവലുണ്ടായതു മലയാളത്തിലല്ല, കന്നഡയിലാണ്;
നിരഞ്ജന എഴുതിയ 'ചിരസ്മരണ'. ഇതാണു പൊതുവിൽ വിപ്ലവ പോരാട്ടങ്ങളോട് മലയാള സാഹിത്യകാർക്കുള്ള ഒരു സമീപനം.
എന്നാൽ, അടിമുടി രാഷ്ട്രീയക്കാരനൊന്നുമല്ലാത്ത എം മുകുന്ദൻ, തന്റെ നാടിന്റെ - മയ്യഴിയുടെ - രാഷ്ട്രീയ സമരത്തെ പശ്ചാത്തലത്തിൽ വെച്ചുകൊണ്ടും അതിനെ കൃത്യമായി അടയാളപ്പെടുത്തിക്കൊണ്ടും ഒരു നോവൽ രചിച്ചു. അതാണു 'മയ്യഴിപ്പുഴയുടെ തീരങ്ങളിൽ'. ഈ നോവൽ ഇറങ്ങിയ ഘട്ടത്തിൽ അരാജകത്വത്തിന്റെ രാഷ്ട്രീയമാണത് പ്രസരിപ്പിക്കുന്നത് എന്നു വാദിച്ചവരുണ്ട്.
അവർ കാണാതിരുന്നത് ഈ രാഷ്ട്രീയ, സാംസ്കാരിക ഉള്ളടക്കമാണ്.
മയ്യഴിപ്പുഴയുടെ തീരങ്ങളിലെ നായകനായ ദാസൻ ഒരു രാഷ്ട്രീയ മനുഷ്യനൊന്നുമല്ല. എന്നു മാത്രമല്ല, എം മുകുന്ദൻ ആ കാലത്തു പുലർത്തിയിരുന്ന അസ്തിത്വവാദ സമീപനങ്ങളുടെ പ്രതീകമാണു താനും. എങ്കിലും അതിന് ആ അസ്തിത്വവാദത്തെ കടന്നുനിൽക്കുന്നതും കാലിക പ്രസക്തിയുള്ളതുമായ ഒരു രാഷ്ട്രീയ പശ്ചാത്തലമുണ്ട്.
അതാണു വേണ്ടവിധത്തിൽ കാണാതെ പോയത്. ഏതായാലും കാലം അതു കണ്ടെത്തുന്നു. അതുകൊണ്ടാണല്ലൊ, ആ നോവലിന്റെ അമ്പതാം വർഷം ഈ വിധത്തിൽ ഗംഭീരമായി ആഘോഷിക്കപ്പെടുന്നത്.
മയ്യഴി വിമോചനത്തെ പശ്ചാത്തലത്തിൽ നിർത്തി മുകുന്ദൻ എഴുതിയ കൃതിയെ മലയാളി വായനാസമൂഹമാകെ ഏറ്റെടുത്തു. അവിടുത്തെ സവിശേഷതയുള്ള ഭാഷ, സംസ്കാരം, ഇവിടെ പാർക്കുന്നവരുടെ ജീവിത രീതികൾ, ആ സമൂഹത്തിന്റെ ഹൃദയവികാരങ്ങൾ - ഒക്കെ മലയാള വായനാസമൂഹം ഹൃദയത്തിലേക്കേറ്റെടുത്തു. അങ്ങേയറ്റം ദൃശ്യാത്മകമായ രീതിയിലാണ് എം മുകുന്ദൻ ഈ നാടിനെയും അവിടുത്തെ ജീവിതത്തെയും ആവിഷ്ക്കരിച്ചത്.
അതുകൊണ്ടുതന്നെ വായിച്ചവരുടെയൊക്കെ മനക്കണ്ണാടിയിൽ അതു മായ്ക്കാനാവാതെ പ്രതിഫലിച്ചു തെളിഞ്ഞു നിൽക്കുന്നു.
ഏതാണ്ട് , 24-25 വയസ്സുള്ളപ്പോഴാവും എം മുകുന്ദൻ ഇത് എഴുതിയത്. ആ ചെറുപ്രായത്തിൽ തന്നെ തന്റെ മാസ്റ്റർപീസ് രചിക്കാൻ കഴിഞ്ഞു എന്നതു വലിയ കാര്യം.
മുകുന്ദൻ പക്ഷെ, അതിനു കിട്ടിയ അസാധാരണമായ സ്വീകാര്യതയിൽ മയങ്ങിവീണില്ല. അദ്ദേഹം തുടർന്നും എഴുതി. ആ എഴുത്ത് വളർച്ചയുടെ പുതു ഘട്ടങ്ങളെ അടയാളപ്പെടുത്തി.
എന്നാൽ, അതിനൊക്കെ ശേഷവും എം മുകുന്ദൻ എന്നാൽ മയ്യഴിയുടെ കഥ എഴുതിയ ആൾ തന്നെയാണ് ജനങ്ങൾക്ക്.ശ്രദ്ധിക്കപ്പെടേണ്ട കാര്യം തന്നെയാണത്; ഒപ്പം വ്യാഖ്യാനിക്കപ്പെടേണ്ട കാര്യവുമാണത്.
സ്ത്രീസ്വത്വ സംബന്ധമായ സ്വാതന്ത്ര്യബോധം എം മുകുന്ദൻ എപ്പോഴും പുലർത്തിപ്പോന്നിട്ടുണ്ട്. പീഡിപ്പിക്കപ്പെടുന്ന ഇന്ത്യൻ സ്ത്രീത്വത്തിനു നേരെയുള്ള സഹാനുഭൂതി എം മുകുന്ദൻ പ്രകടിപ്പിക്കുന്നുണ്ട്.
'ഒരു ദളിത് യുവതിയുടെ കദനകഥ', 'ഡൽഹി ഗാഥകൾ' പോലുള്ള നോവലുകളും 'ഡൽഹി 1981' പോലുള്ള കഥകളുമാണ് ഇവിടെ ഉദ്ദേശിക്കുന്നത്.
'ഡൽഹി', 'ആവിലായിലെ സൂര്യോദയം', 'ഈ ലോകം അതിലൊരു മനുഷ്യൻ', 'ഹരിദ്വാറിൽ മണികൾ മുഴങ്ങുന്നു' തുടങ്ങി 1970 കളുടെ ആദ്യപകുതിയിൽ എം മുകുന്ദൻ എഴുതിയ നോവലുകളിൽ അസ്തിത്വദർശനത്തിന്റെ കാതലായ സ്വാധീനം നിഴലിക്കുന്നുണ്ട്. ഒരുപക്ഷേ, ഫ്രഞ്ച് ഭാഷയിലെ അക്കാലത്തെ പല വലിയ എഴുത്തകാരുടെയും സ്വാധീനത്തിൽനിന്ന് ഉറവ പൊട്ടിയതാകാം ഈ ദർശനം. പുരോഗമനപക്ഷത്തു നിന്ന പല വായനക്കാരും ഈയൊരു കാര്യത്തിൽ അക്കാലത്ത് എം മുകുന്ദനോട് വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
നോവലുകളെപ്പോലെത്തന്നെ ചെറുകഥകളിലും, മുഖം നഷ്ടപ്പെട്ട് അമാനവീകരിക്കപ്പെടുന്ന മനുഷ്യന്റെ ചിത്രം എം മുകുന്ദൻ വരച്ചുവെച്ചു. 'വേശ്യകളേ നിങ്ങൾക്കൊരമ്പലം', 'രാധ രാധ മാത്രം' തുടങ്ങിയ നിരവധി കഥകൾ ഉദാഹരണങ്ങൾ. എന്നാൽ, 'മയ്യഴിപ്പുഴയുടെ തീരങ്ങളിൽ' ഏതാണ്ട് അതേകാലത്ത് പുറത്തുവന്ന 'ഖസാക്കിന്റെ ഇതിഹാസം' പോലെത്തന്നെ മലയാളത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. ചരിത്രവും ഭാവനയും ഇടകലർന്ന് ഭാവാത്മക ചരിത്രമായി രൂപംകൊണ്ട ആ രചനകളെപ്പറ്റി നിരവധി പഠനങ്ങൾ മലയാളത്തിൽ ഉണ്ടായി. ഇന്നും അടിസ്ഥാനപരമായി ആ നോവലിന്റെ പിൻബലം എം മുകുന്ദന്റെ സാഹിത്യ ജീവിതത്തിനുണ്ട്.
എം മുകുന്ദന്റെ മുഴുവൻ രചനകളെയും ഇവിടെ പരാമർശിക്കാൻ സാധ്യമല്ല. എങ്കിലും 'കേശവന്റെ വിലാപങ്ങൾ' എന്ന കൃതിയെപ്പറ്റി കൂടി ചില കാര്യങ്ങൾ പറയാതിരിക്കുന്നത് ഉചിതമല്ല. ഞാനുൾപ്പെടുന്ന ഒരു പ്രസ്ഥാനത്തെയാണ് ആ നോവൽ പ്രധാനമായും പരാമർശിക്കുന്നത്. അഥവാ, അതിന്റെ കേന്ദ്രസ്ഥാനത്ത് ഞങ്ങളുടെ പ്രസ്ഥാനം ഉണ്ട്. ഇ എം എസ് എന്ന ഒരു പ്രതീകത്തിലേക്കാണ് ഞങ്ങളുടെ പ്രസ്ഥാനത്തെ അദ്ദേഹം ചേർത്തുനിർത്തുന്നത്.
ആ കൃതി ഒരു കറുത്ത പരിഹാസമാണെന്ന് ചിലർ പറഞ്ഞുകേട്ടിട്ടുണ്ട്.
എന്നാൽ, ഒരു നാട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഗാഢമായി ആശ്ലേഷിച്ചതിന്റെ അടയാളങ്ങൾ ആ പുസ്തകത്തിൽ കാണാം. ഇ എം എസിനെപ്പോലുള്ള ഒരു നേതാവിനോടുള്ള മലയാളിയുടെ സ്നേഹത്തിന്റെ അടയാളങ്ങളും ആ പുസ്തകത്തിൽ ദൃശ്യമാണ്. ഇനി അതൊരു കറുത്ത പരിഹാസം ആണെങ്കിൽതന്നെ അത്തരം കൃതികൾ എഴുതാനുള്ള എം മുകുന്ദന്റെ സ്വാതന്ത്ര്യത്തെ മാനിക്കാൻ ഞങ്ങളുടെ പ്രസ്ഥാനത്തിനു കഴിയും. ഞങ്ങളെ എതിർക്കുന്നവരുടെ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെട്ടിട്ടുള്ളപ്പോൾ അവരോടു വരെ ഐക്യദാർഢ്യപ്പെട്ടിട്ടുള്ള പ്രസ്ഥാനമാണ് ഞങ്ങളുടേത്.
'പ്രവാസം', 'പുലയപ്പാട്ട്' തുടങ്ങിയ ബൃഹത്രചനകളെക്കുറിച്ചെല്ലാം പറയാൻ ഈ അവസരം വിനിയോഗിക്കുന്നില്ല.
പക്ഷേ, 'ഡൽഹി ഗാഥകൾ' എന്ന രചനയെക്കുറിച്ച് അൽപം സൂചിപ്പിക്കേണ്ടതായിട്ടുണ്ട്. ഇന്ത്യയുടെ ഭരണസിരാകേന്ദ്രത്തിനു ചുവടെ ചരിത്രത്തിന്റെ സാക്ഷികളായി, ചരിത്രത്തിന്റെ ഇരകളായി, ചരിത്രത്തിലെന്നും പരാജയപ്പെടുന്നവരായി കഴിയുന്ന ആയിരക്കണക്കിന് നിസ്സാരജന്മങ്ങളുടെ നേർക്ക് നിറഞ്ഞ സഹാനുഭൂതിയോടെ മുകുന്ദൻ ഈ നോവലിൽക്കൂടി പ്രതികരിക്കുന്നുണ്ട്.
ഡൽഹിയുടെ സാമൂഹികമായ സൂക്ഷ്മസ്പന്ദനങ്ങളെ എം മുകുന്ദൻ അതാതു ഘട്ടങ്ങളിൽ എഴുത്തിൽ പകർന്നുവെച്ചിരുന്നു. എം മുകുന്ദന്റെ കഥകളിൽ ആദ്യകാലത്ത് വിശപ്പ് ഒരു സജീവപ്രമേയമായിരുന്നു. എന്നാൽ, പിന്നീട് ചില സവിശേഷ ദർശനങ്ങൾ ആ കഥയുടെ പ്രമേയങ്ങളായി മാറി.
'മുണ്ഡനം ചെയ്യപ്പെട്ട ജീവിതം' തുടങ്ങിയ കഥകൾ ഉദാഹരണം. അതിൽ ഏറ്റവും ശ്രദ്ധേയം 'ഡൽഹി 1981' തന്നെ.
എം മുകുന്ദൻ നല്ല ഒരു വായനക്കാരൻ കൂടിയാണ്. 'എന്താണ് ആധുനികത' എന്ന ചെറിയ പുസ്തകം ഒരുപക്ഷേ, ആധുനികത ഉയർത്തിയ വാദങ്ങളെയും അതിനെതിരെ ഉയർന്ന പ്രതിവാദങ്ങളെയും ഒരേപോലെ പരിഗണിക്കുന്നുണ്ട്.
എം മുകുന്ദൻ ഇപ്പോഴും കേരളത്തിലെ സാധാരണ ജനങ്ങൾക്കുവേണ്ടി എഴുതിക്കൊണ്ടിരിക്കുന്നു.
സാധാരണക്കാരുടെ ദൈന്യം അവരുടെ ഭാഷകളിൽ പകർത്തിക്കൊണ്ടേയിരിക്കുന്നു.
തകഴി, കേശവദേവ്, വൈക്കം മുഹമ്മദ് ബഷീർ, പൊൻകുന്നം വർക്കി, ചെറുകാട് തുടങ്ങിയ നവോത്ഥാന സാഹിത്യകാരന്മാരുടെ തലമുറയ്ക്കുശേഷം മലയാള കഥാ നോവൽ സാഹിത്യ മണ്ഡലങ്ങളിൽ ഏറ്റവുമധികം മുഴങ്ങി നിന്നത് ഒ വി വിജയന്റെയും എം മുകുന്ദന്റെയും ആനന്ദിന്റെയും ശബ്ദങ്ങളാണ്. തൊട്ടുമുമ്പുള്ള തലമുറയുടെ ചരിത്രത്തെ വ്യാഖ്യാനിച്ചും സമകാലിക ജീവിതത്തെ പ്രതിഫലിപ്പിച്ചും പുതിയ ഒരു സാഹിത്യമുണ്ടാക്കി.
മുകുന്ദന്റെ തലമുറയാകട്ടെ, പാശ്ചാത്യ ആധുനികതയുടെ വെളിച്ചത്തിൽ പുതിയ ഒരു ഭാഷയും ആസ്വാദന സംസ്കാരവുമുണ്ടാക്കി. രണ്ടു കൂട്ടരും ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടേണ്ടവർ തന്നെ.
വ്യവസ്ഥിതിയെ ചോദ്യം ചെയ്യുന്നതായിരുന്നു തൊട്ടു മുൻ തലമുറയിലെ സാഹിത്യമെങ്കിൽ, മനോഭാവങ്ങളെ അപഗ്രഥിക്കുന്നതായി എം മുകുന്ദന്റെ തലമുറയുടെ സാഹിത്യം.
അതിൽ മുകുന്ദനു വെളിച്ചം പകർന്നതാകട്ടെ, നേരത്തേ സൂചിപ്പിച്ചതുപോലെ ഫ്രഞ്ച് സാഹിത്യത്തിലെ ആധുനികതയാണ്. സാഹിത്യ സമീപനങ്ങളിൽ പെട്ടെന്ന് ഒരു മാറ്റമുണ്ടായപ്പോൾ ആസ്വാദക സമൂഹത്തിലെ യാഥാസ്ഥിതികർക്ക് അത് അതേപടി ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടുണ്ടാവില്ല. അതു കൊണ്ടുകൂടിയാവണം, ജീവിതത്തെ നിരാകരിക്കുന്നു പുത്തൻ സാഹിത്യം എന്ന വിമർശനം അന്നു ചിലരിൽ നിന്നുണ്ടായത്.
സാഹിത്യകാരനിൽ സമൂഹം വരുത്തുന്ന മാറ്റത്തിന്റെ ഉദാഹരണം കൂടി എം മുകുന്ദനിൽ കാണാം എന്ന് എനിക്കു തോന്നുന്നു.
ഡൽഹിയിൽ നിന്നു കേരളത്തിലേക്കു വരുന്നതു മുതലുള്ള ഘട്ടത്തിലാണ് സാമൂഹ്യ യാഥാർത്ഥ്യങ്ങൾ കൂടുതൽ തീക്ഷ്ണമായി എം മുകുന്ദനിൽ പ്രതിഫലിച്ചു തുടങ്ങിയത് എന്നു കാണാം. സമൂഹത്തിലേക്കു കൂടുതൽ ഇറങ്ങിച്ചെന്നപ്പോൾ സമൂഹം എഴുത്തുകാരനിൽ വലിയ മാറ്റം വരുത്തുകയായിരുന്നു. ഈ മാറ്റവും തീർച്ചയായും വിമർശകരാൽ വിലയിരുത്തപ്പെടേണ്ടതാണ്.
സൂക്ഷ്മമായി നോക്കിയാൽ, എം മുകുന്ദൻ ആദ്യ ഘട്ടത്തിൽ പ്രതിഫലിപ്പിച്ചതും സമൂഹത്തെ തന്നെയായിരുന്നു എന്നു കാണാം. പുരോഗമനപരമായ മുന്നേറ്റങ്ങൾ സമൂഹത്തിലുണ്ടായ ഘട്ടത്തിൽത്തന്നെ വ്യക്തികളുടെ മാനസിക അപചയങ്ങളും അക്കാലത്തുണ്ടായി.
ആ അപചയങ്ങളിലേക്ക് എം മുകുന്ദനെപ്പോലുള്ളവർ ശ്രദ്ധ തിരിച്ചു. അത് അപചയങ്ങളെ വാഴ്ത്താനായിരുന്നില്ല, മറിച്ച് അവതരിപ്പിക്കാൻ മാത്രമായിരുന്നു. അത് വേണ്ടത്ര അക്കാലത്ത് മനസ്സിലാക്കപ്പെട്ടിട്ടുണ്ടോ എന്നതു പരിശോധിക്കപ്പെടണം.
ഏതായാലും അക്കാലത്താണ് മലയാള ഗദ്യസാഹിത്യത്തിന്റെ ഭാഷയും സങ്കേതങ്ങളും മാറിയത്.
അത് ആ വിധത്തിൽ നവീകരിക്കുന്നതിൽ, മാറ്റിയെടുക്കുന്നതിൽ എം മുകുന്ദനും ഒ വി വിജയനും പുനത്തിൽ കുഞ്ഞബ്ദുള്ളയും കാക്കനാടനും ഒക്കെ വലിയ പങ്കാണു വഹിച്ചത്.
ആ മാറ്റത്തിന്റെ മുൻനിരക്കാരൻ തന്നെയായിരുന്നിട്ടുണ്ട് എം മുകുന്ദൻ. ആ മാറ്റത്തിന്റെ തുടക്കം കുറിക്കുന്ന കൃതികളുടെ നിരയിലാണ് എം മുകുന്ദന്റെ 'മയ്യഴിപ്പുഴയുടെ തീരങ്ങളിൽ' എന്ന കൃതിക്കുള്ള സ്ഥാനം. ചരിത്ര പശ്ചാത്തലത്തിൽ വ്യക്തിമനസ്സിനെ അപഗ്രഥിക്കുന്നതിലൂടെ സമൂഹത്തിന്റെ മനോഘടനയെത്തന്നെ അപഗ്രഥിക്കുകയായിരുന്നു ദാസൻ എന്ന കഥാപാത്രത്തിന്റെ ആവിഷ്ക്കാരത്തിലൂടെ എം മുകുന്ദൻ.
'മയ്യഴിപ്പുഴയുടെ തീരങ്ങളിൽ' പോലുള്ളവയെ അവഗണിച്ചുകൊണ്ട് ഒരാൾക്കും മലയാള നോവലിൽ സാഹിത്യചരിത്രം രചിക്കാനാവില്ല. അത്രമേൽ മലയാള സാഹിത്യചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ടു നിൽക്കുന്നു എം മുകുന്ദന്റെ പേര്.
പരമ്പരാഗതവും സാമ്പ്രദായികവുമായ എഴുത്തിന്റെ വഴികളിൽ നിന്നുമാറി നടന്നുകൊണ്ട് രചനയിലും ആസ്വാദനത്തിലും പുതുവഴി വെട്ടിത്തുറന്ന എം മുകുന്ദന്റെ സ്ഥാനം, മലയാളത്തിൽ ഏറ്റവുമധികം വായനക്കാരുള്ള എഴുത്തുകാരുടെ നിരയിലാണ്. എം മുകുന്ദൻ ഏന്തെഴുതിയാലും എം മുകുന്ദനെക്കുറിച്ച് എന്ത് എഴുതിയാലും അതിനു വായനക്കാർ ഏറെയുണ്ടാവും.
എം മുകുന്ദന്റെ സാഹിത്യലോകത്തെയാകെ സൂക്ഷ്മവും സമഗ്രവുമായി വിലയിരുത്താൻ അമ്പതാം വാർഷികാഘോഷം ഉപകരിക്കട്ടെ എന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഹി എം എൽ എ രമേശ് പറമ്പത്ത് അധ്യക്ഷനായി. കേരള സാഹിത്യ അക്കാദമി സെക്രട്ടറി സി.പി അബൂബക്കർ ആമുഖപ്രഭാഷണം നടത്തി. ഡോ. കെ.പി മോഹനൻ, എ.എസ് പ്രിയ, ഇ.പി രാജഗോപാലൻ, എം.വി നികേഷ്കുമാർ, സംഘാടകസമിതി ചെയർമാൻ ഡോ. എ വത്സലൻ, ജനറൽ കൺവീനർ എ ജയരാജൻ എന്നിവർ സംസാരിച്ചു.
രാവിലെ നടന്ന ചിത്രകാരസംഗമം ടി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു.
പൊന്ന്യം ചന്ദ്രൻ അധ്യക്ഷനായിരുന്നു. നാരായണൻ കാവുമ്പായി, അസീസ് മാഹി, കെ.സി. നിഖിലേഷ് എന്നിവർ സംസാരിച്ചു.
മയ്യഴി: ഭാഷയും ഘടനയും വിഷയത്തിൽ ഇ.വി.രാമകൃഷ്ണൻ, മയ്യഴി: മലയാളനോവലിൻ്റെ വഴിത്തിരിവ് വിഷയത്തിൽ കെ.വി.സജയ് എന്നിവർ പ്രഭാഷണം നടത്തി.' വി.എസ്.ബിന്ദു അദ്ധ്യക്ഷത വഹിച്ചു. എം.കെ മനോഹരൻ, ഉത്തമരാജ് മാഹി പങ്കെടുത്തു. ഇഎം അഷ്റഫ് സംവിധാനം ചെയ്ത ഷോർട്ട് ഫിലിം 'ബോൺഴൂർ മയ്യഴി' പ്രദർശിപ്പിച്ചു.
ചിത്രവിവരണം: കേരള സാഹിത്യ അക്കാദമിയുടെ ആദരസമർപ്പണം മുഖ്യമന്ത്രി പിണറായി വിജയൻ എം മുകുന്ദന് നൽകുന്നു.
വിപ്ലവ സ്വപ്നങ്ങളുമായി പറന്നകന്ന
ദാസൻ ക്യാൻവാസിൽ പുനർജനിച്ചു
ചാലക്കര പുരുഷു
എം. മുകുന്ദന്റെ ''മയ്യഴിപ്പുഴയുടെ തീരങ്ങളിൽ" എന്ന ക്ലാസ്സിക് നോവലിനെ ആസ്പദമാക്കി മയ്യഴി ടാഗോർ പാർക്കിൽ നടന്ന ഏകദിന ചിത്രകലാ ക്യാമ്പിൽ വരച്ച കെ. കെ. സനിൽ കുമാറിന്റെ ചിത്രം, മിത്തും വിപ്ലവ സ്വപ്നങ്ങളും കൂടിക്കലർന്ന യൗവ്വന തീഷ്ണതയുടെ ആവിഷ്ക്കാരമായി.
നോവലിലെ പ്രധാന ബിംബമായ തുമ്പിയുടെ ചുവന്ന ചിറകുകളിൽ ആലേഖനം ചെയ്യപ്പെട്ട അന്തർദ്ദേശീയ രക്തസാക്ഷി മിച്ചിലോട്ട് മാധവൻ, മയ്യഴിവിമോചന പോരാട്ടത്തിലെ രണധീരരായ ചെറുകല്ലായിലെ അനന്തൻ, അച്യുതൻ എന്നിവരുടെ ദൃശ്യങ്ങളും അനുബന്ധ പോരാട്ടങ്ങളുമെല്ലാം ദൃശ്യാവതരണത്തിന്റെ പുത്തൻ പതിപ്പായി . മയ്യഴിക്കാരുടെ മനസ്സിൽ ഇന്നും വൈകാരികതയോടെ നിലനിൽക്കുന്ന വിദൂര ദൃശ്യമാണ് വെള്ളിയാം കല്ലും തുമ്പികളുമെല്ലാം ...
ഇതേ പ്രമേയത്തെ ആധാരമാക്കി പി.കെ.ഷീനയും, പ്രേമൻ മാഹിയും, സി.ശോഭയും വ്യത്യസ്ത വീക്ഷണങ്ങളിലുടെ ക്യാൻവാസിന് ദൃശ്യ ചാരുതയേകി.
മുകുന്ദന്റെ നോവൽ വായനക്കാരിൽ ഉണ്ടാക്കിയ അനുഭവങ്ങൾ പല ചിത്രകാരൻമാരും ആവിഷ്കരിച്ചു .
വെള്ളിയാംകല്ലിന്റെ വിദൂര ദൃശ്യം സൗന്ദര്യ തികവോടെ വർഗ്ഗീസ് കളത്തിൽ ആവിഷ്കരിച്ചു . പൊന്ന്യം ചന്ദ്രന്റെ മോണോകളറിലുള്ള അമൂർത്ത ചിത്രം നിറ തെരഞ്ഞെടുപ്പ്കൊണ്ടും, ആശയം കൊണ്ടും ഭിന്നത പുലർത്തി . ശിൽപ്പി കെ. കെ. ആർ. വേങ്ങരയുടെയും സുരേഷ് കൂത്തുപറമ്പിന്റെയും ആവിഷ്ക്കാര രീതി ശ്രദ്ധേയമായി . നിഷ ഭാസ്കറും ഗോവിന്ദൻ കണ്ണപുരവും പുരാവൃത്ത പരിസരങ്ങളിലൂടെ ചിത്രഭാഷ്യം നൽകി.
മയ്യഴിയുടെ ഭൂതവർത്തമാനങ്ങളെ മിത്തും ചരിത്രവും കോർത്തെടുത്ത് സതീശങ്കർ നൈഫ് വർക്കിലൂടെ കേൻവാസിൽ പകർത്തിയത് വ്യതിരിക്തമായ അനുഭൂതി പകർന്നു.233 വർഷത്തെ അധിനിവേശത്തിനൊടുവിൽഫ്രഞ്ചുകാർ കൊമ്മന്തംബറി എന്ന പടക്കപ്പലിൽ ഫ്രാൻസിലേക്ക് മടങ്ങുന്ന വികാരോജ്വലമായ ചിത്രമാണ് പ്രശാന്ത് ഒളവിലം ചിത്രീകരിച്ചത്.
വെള്ളക്കുതിരപ്പുറത്തേറി കൊറമ്പിയമ്മയുടെ കൂരയ്ക്ക് മുന്നിലെത്തി ഇച്ചിരി പൊടി തരുമോ..
എന്ന് ചോദിക്കുന്ന ലസ്ലി സായ് വിനെയാണ് സുധീഷ് പൂക്കോം ആവിഷ്ക്കരിച്ചത്. മാദകത്തിടമ്പായ കുഞ്ഞിച്ചിരുതയും, കണ്ണാടി വിളക്കിൻ മാടങ്ങളിൽ ദീപം തെളിയിക്കുന്ന ഞൊണ്ടിക്കാലൻ കുഞ്ചക്കനും, ആദിതീയ്യ ക്ഷേത്രവും, തെയ്യാട്ടം നടക്കവെ കഴുത്തൊടിഞ്ഞ് മരിച്ച ഉത്തമനും ,മയ്യഴിപ്പുഴയിലെ തെളിനീരിൽ വെള്ളാരം കല്ലുകളെറിഞ്ഞ് വട്ടം വരയ്ക്കുന്ന പ്രണയജോഡികളായ ദാസനും ചന്ദ്രികയും, ആദ്യമായി ഫ്രാൻസിൽ നിന്നും കപ്പലിൽ കൊണ്ടുവന്ന കാറും, മയ്യഴിയുടെ കടലോര ജീവിതവും, അഴീമുഖത്തിൻ്റെ സൗന്ദര്യവുമെല്ലാം സജി കൊളാടി, എൻ.കെ.ഗിരീഷ്, പി.പി.ചിത്ര ,ഗണേശൻ്റ ദാമോദരൻ മാസ്റ്റർ, വാസവൻ പയ്യട്ടം, രാജേന്ദ്രൻ ചൊക്ലി എന്നിവർ സംസാരിക്കുന്ന ചിത്രഭാഷ്യമാക്കി
ചിത്രവിവരണം: ചിത്രകാര കേമ്പിൽ വരയ്ക്കപ്പെട്ട ചിത്രങ്ങളിൽ ചിലത്.
കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ
വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.
താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
തലശ്ശേരി മുൻസിപ്പാലിറ്റി പുതിയ ഓഫീസ് കെട്ടടത്തിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുന്നു
തലശ്ശേരി നഗരസഭയുടെ
പുതിയ കെട്ടിടം മുഖ്യമന്ത്രി
നാടിന് സമർപ്പിച്ചു
തലശ്ശേരി:നഗരവത്കരണത്തിൻ്റെ സാധ്യതകളും പ്രശ്നങ്ങളും ഉൾക്കൊണ്ട് നഗര പ്രദേശങ്ങളിലെ സാമ്പത്തിക വികസനം ത്വരിതപ്പെടുത്തുകയാണ് ലക്ഷ്യമെന്ന്
മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തലശ്ശേരി നഗരസഭയുടെ പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു.
അദ്ദേഹം. 2011 ലെ കണക്കുകൾ പ്രകാരം കേരളത്തിലെ ജനസംഖ്യയുടെ 47 ശതമാനമാണ് നഗരജനസംഖ്യ. 2035 ഓടെ അത് 93 ശതമാനത്തിലേക്ക് എത്തിച്ചേരുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
ആ നിലയ്ക്കു നോക്കിയാൽ അതിവേഗത്തിൽ നഗരവത്കരിക്കപ്പെടുന്ന ഒരു സംസ്ഥാനമാണ് കേരളം.
വ്യാവസായിക മുന്നേറ്റത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വലിയ പങ്കുവഹിക്കാനാകും.
ഇതിന്റെ ഭാഗമായി സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളെ വൻതോതിൽ പ്രോത്സാഹിപ്പിക്കാനുള്ള പരിപാടികൾ ആവിഷ്കരിക്കണം. സംരംഭങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നഗരവത്കരണം അതിവേഗത്തിൽ നടപ്പാക്കുമ്പോൾ ഏറ്റെടുക്കേണ്ട പ്രധാന വെല്ലുവിളികളാണ് മാലിന്യസംസ്കരണവും പരിസ്ഥിതി സംരക്ഷണവും. നഗരഭരണ സ്ഥാപനങ്ങളിലെ ഖര-ദ്രവ മാലിന്യനിർമ്മാർജനത്തിനു പൂർണവും ഫലപ്രദവുമായ കേന്ദ്രീകൃത - വികേന്ദ്രീകൃത മാർഗ്ഗങ്ങൾ ആവിഷ്കരിച്ചു നടപ്പാക്കണം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ചവറുവലിച്ചെറിയൽ വിമുക്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സ്ഥിരം ഗ്രീൻ ഓഡിറ്റിങ് സമിതികൾ രൂപീകരിച്ചും ഗ്രീൻ സർട്ടിഫിക്കേഷൻ നടപ്പാക്കിയും പച്ചത്തുരുത്തുകൾ രണ്ടായിരം ഏക്കറിലേക്കു വ്യാപിപ്പിച്ചും നാടിനെ ഹരിതാഭമാക്കിത്തീർക്കുകയാണ്.
സുസ്ഥിരമായ പരിസ്ഥിതി വികസന ലക്ഷ്യങ്ങൾ നഗരസഭയുടെ പ്രവർത്തനത്തിന്റെ ഭാഗമായി മാറണം.
ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനം കുറയ്ക്കാനാകണം.
കാർബൺ ന്യൂട്രൽ കേരളം എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരാനുതകുന്ന പ്രവർത്തനങ്ങളിലും പങ്കാളികളാകണം. ജൈവവൈവിധ്യ സംരക്ഷണം ഒരു അജണ്ടയായിത്തന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കണം.
ഇതിന്റെ ഭാഗമായി നീർത്തട വികസന പദ്ധതികൾ രൂപപ്പെടുത്തണം.
അങ്ങനെ ബഹുമുഖമായ ഇടപെടലുകളിലൂടെ നാടിന്റെ ജൈവവൈവിധ്യത്തെ സംരക്ഷിക്കാനും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനും ശ്രദ്ധ ചെലുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യാവസായിക മുന്നേറ്റത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു വലിയ പങ്കുവഹിക്കാനാകും. ഇതിന്റെ ഭാഗമായി സൂക്ഷ്മ - ചെറുകിട - ഇടത്തരം സംരംഭങ്ങളെ വൻതോതിൽ പ്രോത്സാഹിപ്പിക്കാനുള്ള പരിപാടികൾ ആവിഷ്കരിക്കണം.
സംരംഭങ്ങൾക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലും നൈപുണ്യമുള്ള തൊഴിലാളികളുടെ ലഭ്യത ഉറപ്പാക്കുന്നതിലും പ്രത്യേക ശ്രദ്ധ ചെലുത്തണം. അതിനുതകും വിധമുള്ള പ്രത്യേക പരിശീലന പരിപാടികളും ക്യാമ്പയിനുകളും സംഘടിപ്പിക്കണം.
തദ്ദേശീയ സംരംഭകരെ പ്രോത്സാഹിപ്പിക്കണം. പുതിയ ആശയങ്ങളെ ഉത്പാദനോന്മുഖമായി പരിവർത്തിപ്പിക്കുന്നതിനുള്ള പരിപാടികൾ സംഘടിപ്പിക്കുകയും വേണം.
നൈപുണ്യ പരിശീലന പരിപാടികളിൽ വനിതകൾക്കും ദുർബല വിഭാഗങ്ങൾക്കും പ്രാതിനിധ്യം ഉറപ്പാക്കുകയും വേണം.
നൂതന ലോകത്ത് ഉയർന്നുവരുന്ന വർക് ഫ്രം ഹോം പോലെയുള്ള തൊഴിൽ സംസ്കാരങ്ങൾക്കനുസരിച്ച് തൊഴിലാളികൾക്ക് പിന്തുണ നൽകുന്ന ഇടപെടലുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭാഗത്തു നിന്നുണ്ടാകണം. ഇത്തരം പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും സർക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു
വാണിജ്യപരമായി വലിയ ചരിത്രമുള്ള നാടാണ് തലശ്ശേരി. ഇത് ഉപയോഗപ്പെടുത്തി വിവിധ മേഖലകളിൽ മൂലധന നിക്ഷേപം വർദ്ധിപ്പിക്കാനും സംരംഭകത്വ വികസനം ഉറപ്പാക്കാനും കഴിയണം. സംസ്ഥാന സർക്കാർ ഇതിനുതകും വിധം പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കി വരികയാണ്.
തലശ്ശേരിയുടെ മുഖച്ഛായയിൽ മാറ്റങ്ങൾ വരുത്താൻ പറ്റുന്ന വിധത്തിൽ വിദഗ്ധസംഘത്തെ ഉപയോഗിച്ച് കൃത്യമായ .
മാസ്റ്റർ പ്ലാനോടെ നീങ്ങണം. നൈപുണ്യം തൊഴിലാളികൾക്ക് പ്രത്യേക പരിശീല പരിപാടികളും ക്യാമ്പയിനുകളും സംഘടിപ്പിക്കണം.
പൊതുജനങ്ങൾ സർക്കാർ ഓഫീസുകൾ കയറിയിറങ്ങുന്ന അവസ്ഥ ഒഴിവാക്കാനുള്ള പരിശ്രമങ്ങളുമായാണ് സർക്കാർ മുന്നോട്ടുപോകുന്നത്. ഇ-ഗവേണൻസ് സംവിധാനങ്ങളെ ശക്തമാക്കുന്നതും ഓൺലൈൻ സേവനങ്ങളും വാതിൽപ്പടി സേവനങ്ങളും ലഭ്യമാക്കുന്നതും ഇതിന്റെ ഭാഗമാണ്. നിലവിൽ 900 ത്തോളം സേവനങ്ങളാണ് ഓൺലൈനായി ലഭ്യമാക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങൾ ലഭ്യമാക്കുന്നതിന് കെ-സ്മാർട്ട് പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ട്. പൊതുസേവനങ്ങളുടെ കാര്യത്തിൽ സർക്കാരിന്റെ സമീപനത്തിന്റെ അന്തഃസത്ത ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ടുപോകാൻ ജീവനക്കാർ തയ്യാറാകണം. സേവനങ്ങൾ ജനങ്ങളുടെ അവകാശമാണ്. ജീവനക്കാരും ഉദ്യോഗസ്ഥരുമെല്ലാം ജനങ്ങളുടെ സേവകരാണെന്ന ബോധ്യം എല്ലാവർക്കും ഉണ്ടാകണം.
സത്യസന്ധതയോടെ ആത്മാർത്ഥതയോടെ ജോലി ചെയ്യുന്ന ജീവനക്കാരെ സർക്കാർ സംരക്ഷിക്കും.
അഴിമതിക്കാരോട് വിട്ടുവീഴ്ച ഉണ്ടാവുകയുമില്ലന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ അധ്യക്ഷത വഹിച്ചു.. തലശ്ശേരിയിൽ പൈതൃക ടൂറിസത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി മുന്നോട്ടു പോകുകയാണ് ലക്ഷ്യമെന്ന് സ്പീക്കർ പറഞ്ഞു.
എക്സിക്യൂട്ടീവ് എഞ്ചിനീയർ പി രാഗേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. കെട്ടിടം പണി പൂർത്തീകരിച്ചവർക്കുള്ള ഉപഹാര സമർപ്പണം മുഖ്യമന്തി നിർവഹിച്ചു.
എഴുത്തുകാരിയും നഗരസഭാ കൗൺസിലറുമായ പി. പ്രമീളടിച്ചറുടെ പുതിയ നോവൽ കാലാന്തരങ്ങൾ പരിപാടിയിൽ പ്രകാശനം ചെയ്തു.
തലശ്ശേരി നഗരസഭ ചെയർപേഴ്സൺ കെ എം ജമുനാറാണി ടീച്ചർ, വൈസ് ചെയർമാൻ എം.വി.ജയരാജൻ, പൊതുമരാമത്ത് സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ സി.സോമൻ, നഗരസഭാംഗം ഫൈസൽ പുനത്തിൽ, തലശ്ശേരി നഗരസഭ സെക്രട്ടറി എൻ.സുരേഷ്കുമാർ, മുൻ ചെയർമാൻമാർ, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നഗരസഭാ കൗൺസിലർമാർ ഒരുക്കിയ തലശ്ശേരിയെക്കുറിച്ചുള്ള സ്വാഗതഗാനം അരങ്ങേറി.
തലശ്ശേരി മുൻസിപ്പാലിറ്റി പുതിയ ഓഫീസ് കെട്ടടത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചതിന്നു ശേഷം വേദിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ സ്വാഗതം ചെയ്തപ്പോൾ ഉപഹാരം നൽകാനെത്തിയ കുട്ടിയോട് കുശലാന്വേഷണം നടത്തുന്നു
തലശ്ശേരി ഹെറിറ്റേജ് റൺ സീസൺ-4 രജിസ്ട്രേഷൻ ആരംഭിച്ചു
തലശ്ശേരി: ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കൗൺസിൽ തലശ്ശേരിയുടെ ആഭിമുഖ്യത്തിൽ- തലശ്ശേരി ഹെറിറ്റേജ് റണ്ണിന്റെ നാലാം സീസണിന്റെ രജിസ്ട്രേഷൻ ലിങ്കിന്റെയും,ടീഷർട്ടിന്റേയും പ്രകാശനം നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ നിർവഹിച്ചു.
2025 ജനുവരി അഞ്ചിന് രാവിലെ നടക്കുന്ന തലശ്ശേരി ഹെറിറ്റേജ് റൺ സീസൺ-4 നൂറ്റാണ്ടുകളുടെ ചരിത്രകഥകൾ പറയുന്ന തലശ്ശേരിയുടെ വിവിധ പൈതൃക കേന്ദ്രങ്ങളെ തൊട്ടറിഞ്ഞുകൊണ്ട് 21 കിലോമീറ്റർ ദൂരമാണ് ഹെറിറ്റേജ് റണ്ണിലുണ്ടാവുക.
ഹെറിറ്റേജ് റണ്ണിന്റെ ഭാഗമാവാൻ താല്പര്യമുള്ളവർ www.mythalassery.in എന്ന വെബ്സൈറ്റ് വഴിയോ, സബ്ട്രഷറിക്ക് മുൻവശമുള്ള ഡി.എം.സി. ഓഫീസിൽ നേരിട്ടെത്തിയും രജിസ്റ്റർ ചെയ്യാം.
വൈദ്യുതി വിതരണം തടസ്സപ്പെടും
തലശ്ശേരി: പിയർ റോഡ് വാക്ക് വെ,തായലങ്ങാടി,ഫയർടാങ്ക് റോഡ് അടക്കമുള്ള പ്രദേശങ്ങളിലെ അലങ്കാര വിളക്കുകളുടെ അറ്റകുറ്റ പണികളുടെ ഭാഗമായി നവമ്പർ 26 മുതൽ 45 ദിവസത്തേക്ക് പ്രദേശത്തെ വൈദ്യുതി കണക്ഷൻ ഭാഗീകമായോ,പൂർണമായോ തടസ്സപ്പെടുന്നതായിരിക്കും
സൗജന്യ സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് ഡിസംബർ 1 ന് മാഹിയിൽ
മാഹി :മഞ്ചക്കൽ ജുമാ മസ്ജിദിന്റെയും കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലിന്റെയും ആഭിമുഖ്യത്തിൽ മഞ്ചക്കൽ ജുമാ മസ്ജിദിന്റെ പുതിയ മദ്രസ ഹാളിൽ വെച്ച് ഡിസംബർ 1 ന് രാവിലെ 9 മണി മുതൽ ഉച്ചക്ക് 1.30 വരെ സൗജന്യ സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് നടക്കുമെന്ന് മസ്ജിദ് കമ്മിറ്റി പ്രസിഡണ്ട് കെ.ഇ.മമ്മു വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
സെന്റർ ഓഫ് എക്സലൻസ്' പദവി, മലബാറിൽ ക്വറ്റേനറി കെയർ ഹോസ്പിറ്റൽ പദവി കരസ്ഥമാക്കിയതും ഹൃദയം, കരൾ, പാൻക്രിയാസ്, വൃക്ക തുടങ്ങിയ അവയവമാറ്റ ശസ്ത്രക്രിയകൾ വിജയകരമായി നടത്തിയതുമായ മെയ്ത്രാ ഹോസ്പിറ്റലിലെ കാർഡിയോളജി, ന്യൂറോളജി, ജനറൽ മെഡിസിൻ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരാണ് ക്യാമ്പിലെ രോഗികളെ പരിശോധിക്കുക. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ 150 പേർക്കായിരിക്കും പരിശോധന നടത്തുക. കൂടുതൽ വിവരങ്ങൾക്കും പേര് രജിസ്റ്റർ ചെയ്യുവാനും 9995533246, 7560960270, 9207702029 എന്നീ നമ്പറുകളിൽ ബന്ധപ്പെടെണ്ടതാണെന്ന്
ഹോസ്പിറ്റൽ അസി.മാനേജർ കെ.ശ്രീജിത്ത്, എം.പി.ഷംസുദ്ദീൻ, അബ്ദുൾ ഗഫൂർ, സിദ്ധീഖ് ഷാലിമാർ, കെ.എസ്.ഷബിൻ എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു
വികസിത് ഭാരത് യുവ നേതൃസംഗമം
മാഹി:ദേശീയ യുവജനോത്സവം 2025: വികസിത് ഭാരത് യുവ നേതൃസംഗമത്തിൻ്റെ ഭാഗമായി വികസിത് ഭാരത് ക്വിസ് മത്സരം നവംബർ 25 മുതൽ ഡിസംബർ 5 വരെ മൈ ഭാരത് പ്ലാറ്റ്ഫോമിൽ നടക്കും. ഡിജിറ്റൽ ക്വിസിൽ 15 - 29 വയസ്സുവരെ പ്രായമുള്ളവർക്ക് പങ്കെടുക്കാം.
നാഷണൽ യൂത്ത് ഫെസ്റ്റിവൽ 2025 ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗ് ജനുവരി 11, 12 തീയ്യതികളിൽ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കും. കൂടുതൽ വിവരങ്ങൾ മൈ ഭാരത് പ്ലാറ്റഫോമിലും (https://mybharat.gov.in/) സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ, നെഹ്റു യുവ കേന്ദ്ര, നാഷണൽ സർവീസ് സ്കീം എന്നിവയുടെ ഓഫിസുകളിൽ നിന്നും ലഭിക്കും. നവംബർ 25 മുതൽ ഡിസംബർ 5 വരെ മൈ ഭാരത് പ്ലാറ്റ്ഫോമിൽ നടക്കും. ഡിജിറ്റൽ ക്വിസിൽ 15 - 29 വയസ്സുവരെ പ്രായമുള്ളവർക്ക് പങ്കെടുക്കാം.
നാഷണൽ യൂത്ത് ഫെസ്റ്റിവൽ 2025 ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗ് ജനുവരി 11, 12 തീയ്യതികളിൽ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കും. കൂടുതൽ വിവരങ്ങൾ മൈ ഭാരത് പ്ലാറ്റഫോമിലും (https://mybharat.gov.in/) സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ, നെഹ്റു യുവ കേന്ദ്ര, നാഷണൽ സർവീസ് സ്കീം എന്നിവയുടെ ഓഫിസുകളിൽ നിന്നും ലഭിക്കും.
കൂത്ത് പറമ്പ് സ്മരണപുതുക്കാൻ പുഷ്പൻ്റെഗ്രാമത്തിലെക്ക് കേരള
മാകെ ഒഴുകിയെത്തി
ചൊക്ലി : കൂത്ത് പറമ്പ്സമരത്തിൽ പങ്കെടുത്ത്പതിറ്റാണ്ട് കാലംതൻ്റെ സഹനജീവിതംലോകചരിത്രത്തിൽഅടയാളപ്പെടുത്തിയരക്തസാക്ഷികളുടെഅമരപുഷ്പംസഖാവ്പുതുക്കുടിപുഷ്പൻ്റെജന്മഗ്രാമമായമേനപ്രത്തേക്ക്കേരളമാകെ ഒഴുകിഎത്തുകയായിരുന്നു.
മേനപ്രം കൂത്ത്പറമ്പ്രക്തസാക്ഷി സ്മാരകവായനശാല & ഗ്രന്ഥാലയത്തിന് സമീപം പ്രത്യേകം തയ്യാറാക്കിയസഹനത്തിൻ്റ കനൽപ്പൂക്കൾ എന്ന കൂത്ത്പറമ്പ്അനുസ്മരണ പരിപാടിയിൽ കേരളമാകെയുളളയുവജന നേതാക്കളുംപുഷ്പൻ്റെ സുഹൃത്തുക്കളും പങ്കെടുത്തു.
രസ്ന കെ. ടി.കെയുടെഅദ്ധ്യക്ഷതയിൽ സീന ബ്രിട്ടോ സഹനത്തിന്റ കനൽപ്പുക്കൾ സഖാവ്
പുഷ്പൻ അനുസ്മരണംദ്ഘാടനം ചെയ്തു.
കേരളനിയമസഭസ്പീക്കർഎ.എൻഷംസീർബിനിഷ്കോടിയേരിഡിവൈഎഫ്ഐ സംസ്ഥാന നേതാക്കളായവി.കെ. സനോജ് ,
വി . വസീഫ്, ഷാജർമുഹമ്മദ് അഫ്സൽ,സരിൻ ശശി, ദിലീപ്,കിരൺ കരുണാകരൻഎൻ.കെ. റൂബിൻപി. ഹരിന്ദ്രൻ, കാരായിരാജൻ, കെ.കെ. പവിത്രൻ മാസ്റ്റർ, കെ.ഇ. കുഞ്ഞബ്ദുള്ള 'പി.എസ് സജ്ജി വ് , വൈഷ്ണവ് , വി.കെരാകേഷ് ' വി.ഉദയൻമാസ്റ്റർ', എ.പി. നവാസ്.പ്രഷീബ് എന്നിവരും
പുഷ്പൻ്റെ ജീവചരിത്രംതയ്യാറാക്കുന്ന ഭാനുപ്രകാശ് , കെ. കെ. നിഷപി.എം. അതിര, മഞ്ജുഷതിരുവനന്തപുരം, എ. പ്രദീപൻ , നിലാവ്,എ.കെ രമ്യവിജേഷ്ഗ്രാന്മഎന്നിവർഅനുഭവങ്ങൾപങ്കുവെച്ചു.പ്രമുഖനാടൻപാട്ട്കലാകാരൻകുട്ടാപ്പികതിരൂരുംസഘവുംസവ്യസാചിയുംനാടൻപാട്ട്അവതരിപ്പിച്ച്സൗഹൃദം പുതുക്കി.
പാനൂർ എരിയ സമ്മേളനത്തിൽ പങ്കെടുക്കുന്നമുഴുവൻപ്രതിനിധികൾക്കുംമേനപ്രംലോക്കൽകമ്മിറ്റിൽകുന്നപുഷ്എൻ്റെഫോട്ടആലേഖനംചെയ്തഉപഹാരംലോക്കൽകമ്മിറ്റിസെക്രട്ടറി ടി.ജയേഷ്, സഘാടകസമിതി ചെയർമാൻകെ.കെ.പവിത്രൻമാസ്റ്റർക്ക് കൈമാറി.കോഴിക്കോട് ഹോസ്പിറ്റലിൽപുഷ്പനെവർഷങ്ങളോളംസംരക്ഷണംനൽകിയഡി.വൈ.എഫ്ഐ.പ്രവത്തകരുംപുഷ്പൻ്റെ കുടുബാഗ
ങ്ങളും പങ്കെടുത്തു.രസ്നകെ.ടി.കെഅദ്ധ്യക്ഷതവഹിച്ചുസഞ്ജയ്.കെ.കെ. സ്വാഗതവും, ടി.ദിനരാജ്നന്ദിയും പറഞ്ഞു
അദ്രി സ്റ്റാർ ഫിലിംസ് നിർമ്മിക്കുന്ന ജാവ കോഫി എന്ന കന്നട ചിത്രം മലയാളിയായ സാൻവിക കഥയെഴുതി സംവിധാനം ചെയ്യുന്നു.
ആക്ഷൻ ത്രില്ലർ ചിത്രമായ ജാവകോഫിയിൽ കന്നട, തുളു, മലയാളം താരങ്ങൾ അണിനിരക്കുന്നു. അജയ് വർദ്ധൻ, സാൻവിക,സാജു കൊടിയൻ,വിജി തമ്പി ജ്യോതിഷ്കുമാർ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത് .
സംഗീതം ശ്രീധർ കർക്കേറ , പ്രോജക്ട് ഡിസൈനർ ജയന്ത് മാഹി, എഡിറ്റർ ദയ എം.ബി, ചീഫ് അസോസിയേറ്റ് ഡയറക്ടർ ആര്യ ഹസ്സൻ, ഗായകർ വിശാഖ് നാഗൽ പുര, പൃഥ്വിഭട്ട്, ക്യാമറ രാജേഷ് ദിൽദർ ബാംഗ്ലൂർ കുടക് വയനാട് എന്നിവിടങ്ങളിൽ ആയി ചിത്രീകരണം നടന്നുവരുന്ന ചിത്രം ഫെബ്രുവരിയിൽ പ്രദർശനത്തിലെത്തും
കണ്ണൂർ ടീമിനെ യദുപ്രിയ നയിക്കും
തലശ്ശേരി:മലപ്പുറം പെരിന്തല്മണ്ണയിൽ നവംബർ 26 മുതൽ 30 വരെ നടക്കുന്ന 23 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ ഉത്തര മേഖല അന്തർ ജില്ല ഏകദിന മൽസരങ്ങൾക്കുള്ള കണ്ണൂർ ടീമിനെ എ.യദുപ്രിയ നയിക്കും.നവംബർ 26 ന് കാസർകോടുമായും, 27 ന് വയനാടുമായും,28 ന് മലപ്പുറവുമായും,30 ന് കോഴിക്കോടുമായും കണ്ണൂർ ഏറ്റുമുട്ടും.
ടീമംഗങ്ങൾ : എൻ ദിയ ധനു,ഐ പി ഭവ്യ നന്ദ,എം തീർത്ഥ സുരേഷ്,കെ ശിവ കൃഷ്ണ,സരയു എസ് പവിത്രൻ, ദർശന കെ ദാസ്,കെ ശ്രീലക്ഷ്മി,ദിയ എസ് ശ്യാം,ദേവ വർനിന റസൽ, സി പി ഷിജിന,അയോണ ബിജി, കെ കെ ദേവനന്ദ,നൂഹ തബ്സീർ,എം അർച്ചന
മാനേജർ : കീർത്തന കൃഷ്ണമൂര്ത്തി
രാജൻ നിര്യാതനായി. .
തലശ്ശേരി: വയലളം ഉക്കണ്ടൻ പീടികയ്ക്ക് സമീപം കുന്നുംപുറത്ത് രാജൻ(75) നിര്യാതനായി. .
ഭാര്യ: ശോഭ, മക്കൾ :രജീഷ് (അക്കൗണ്ടൻ്റ് ), രേഷ്മ, ഷോന. മരുമക്കൾ: ഷിബിന, സന്ദീപ് (ഓട്ടോ ഡ്രൈവർ)
ഉന്നത വിദ്യാഭ്യാസ എക്സ്പോ- ദിശ പോസ്റ്റർ പ്രകാശനം
തലശ്ശേരി: കൂടാളി ഹയർ സെക്കണ്ടറി സ്കൂളിൽ ഡിസംബർ ആറ്, ഏഴ് തീയതികളിൽ നടക്കുന്ന ദിശ ഉന്നത വിദ്യാഭ്യാസ എക്സ്പോ 2024 ൻ്റെ പോസ്റ്റർ പ്രകാശനം സഹകരണ ദേവസ്വം തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവഹിച്ചു.
തലശ്ശേരി വിദ്യാഭ്യാസ ജില്ലാ കൺവീനർ സി. മനീഷ്,ഹെഡ്മാസ്റ്റർ കെ. വി. മനോജ്, ഡെപ്യൂട്ടി എച്ച് .എം സി.ഗീത, പബ്ലിസിറ്റി കൺവീനർ ടി. ഉണ്ണികൃഷ്ണൻ, കരിയർ ഗൈഡ് സി.എം രമ്യ, പി.പി സനേഷ് എന്നിവർ പങ്കെടുത്തു.
പൊതു വിദ്യാഭ്യാസ വകുപ്പ് കരിയർ ഗൈഡൻസ് & അഡോളസെൻ്റ് കൗൺസിലിംഗ് സെല്ലിൻ്റെ ആഭിമുഖ്യത്തിലാണ് തലശ്ശേരി വിദ്യാഭ്യാസ ജില്ലയുടെ മിനി ദിശ കൂടാളിയിൽ സംഘടിപ്പിക്കുന്നത്.
ജില്ലയിലെ അമ്പത്താറിൽപരം ഹയർ സെക്കണ്ടറി സ്കൂളുകളും പൊതുജനങ്ങളും പങ്കെടുക്കും.
വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ, അഭിരുചി പരീക്ഷകൾ, സെമിനാറുകൾ എന്നിവ ഇതിൻ്റെ ഭാഗമായി നടക്കുന്നതാണ്.
ചിത്രവിവരണം:സഹകരണ ദേവസ്വം തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ പ്രകാശനം നിർവ്വഹിക്കുന്നു
പി കെ.മധുസൂദനൻ നിര്യാതനായി.
തലശ്ശേരി:പുല്ല്യോട്
കാരക്കുന്ന് കൃഷ്ണപിള്ള സെന്ററിന് സമീപം ചൈത്രത്തിൽ പി കെ മധുസൂദനൻ (59) നിര്യാതനായി. മുൻ റബ്കോ ജീവനക്കാരനാണ്. പരേതരായ പി കെ ഗോവിന്ദന്റെയും നാരായണിയുടെയും മകനാണ്. ഭാര്യ: റീജ. മക്കൾ: അരുൺ, അഭിനവ് (ഇരുവരും വിദ്യാർഥികൾ). സഹോദരൻ: ലക്ഷ്മണൻ.
കെ.ടി. കൃഷ്ണൻ നിര്യാതനായി.
തലശ്ശേരി: മാടപ്പിടികയിലെ കക്കാടൻ ഹൗസിൽ
കെ.ടി.കൃഷ്ണൻ (76) നിര്യാതനായി.
ഭാര്യ: വിലാസ കുമാരി. മക്കൾ: വികാസ് (ഐ.ടി, തിരുവനന്തപുരം), വിജുല (സെൻസസ് ഡിപ്പാർട്ട്മെൻ്റ് തിരുവന്തപുരം). മരുമക്കൾ: സുനിൽ (അധ്യാപകൻ), നിമിത. സഹോദരൻ: കെ.രമേശൻ. സംസ്കാരം ഇന്ന് ചെവ്വാഴ്ച) കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ
പ്രതിഷേധിച്ചു
തലശ്ശേരി നഗരസഭ ഓഫീസിന്റെ ഉദ്ഘാടനത്തിന് തയ്യാറാക്കിയ ശിലാഫലകത്തിൽ വടകര എം പി . ഷാഫി പറമ്പിലിന്റെ പേര് ഉൾപ്പെടുത്താതെ, പരിപാടിയിൽ പങ്കെടുക്കാത്ത വി.ശിവദാസൻഎം പി യുടെ പേര് ഉൾപ്പെടുത്തിയിരിക്കുന്ന നഗരസഭ അധികാരികളുടെ നടപടിയിൽ തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.
ഇത് എം പിയോടുള്ള അവഹേളനവും, ഭരണകൂടത്തിന്റെ ധിക്കാരവുമാണന്ന് കമ്മിറ്റി കുറ്റപ്പെടുത്തി.
സോളാറിലേക്ക് മാറിയില്ലേ ?
ഇനിയും അവസരമുണ്ട്.
78000 രൂപ വരെ കേന്ദ്രസർക്കാർ സബ്സിഡിയിൽ കേരളത്തിൽ എവിടെ വേണമെങ്കിലും സോളാർ സ്ഥാപിക്കാം...
NO COST EMI സൗകര്യം ലഭ്യമാണ്...
കേന്ദ്രമന്ത്രാലയമായ MNRE നേരിട്ട് നടത്തുന്ന പി എം സൂര്യഘർ പദ്ധതി .MNRE ഗുണമേന്മ ഉറപ്പാക്കുന്നു.
വീട്ടിൽ സോളാർ സിസ്റ്റം സ്ഥാപിക്കുന്നതിന് മുൻപ് ചിന്തിക്കൂ.... ഒരിക്കലല്ല ...പലവട്ടം.
സൂര്യനെ വിറ്റ് കാശാക്കുന്നവർ എന്ന പേരിട്ടു വിളിച്ച ഞങ്ങളെ കളിയാക്കി ചിരിച്ചവരിൽ ബഹുഭൂരിഭാഗം പേരും ഇന്ന് ഞങ്ങളുടെ സുഹൃത്തുക്കളും ഗുണഭോക്താക്കളും ആണെന്ന് അഭിമാനപൂർവ്വം !
മാറി ചിന്തിച്ചത് കൊണ്ടുമാത്രമാണ് ഇവരിൽ മുഴുവൻപേർക്കും സൂര്യപ്രകാശത്തിൽ നിന്ന് വമ്പിച്ച ലാഭം നേടിയെടുക്കാൻ കഴിഞ്ഞത്...
സോളാർ സ്ഥാപിക്കുമ്പോൾ മികവിൽ മികച്ചത് എന്നതിൽ വിട്ടുവീഴ്ചയരുത് .
ഗുണമേന്മയുള്ള സോളാർ ഉൽപ്പന്നങ്ങൾ മാത്രം സ്ഥാപിച്ചുകൊണ്ട് ദീർഘകാലസേവനം ഗ്യാരണ്ടിയും ഉറപ്പുവരുത്തുക.
ഇൻവർട്ടറും അനുബന്ധ ഉപകരണങ്ങളും സാങ്കേതികവിദഗ്ധരുടെ മേൽനോട്ടത്തിൽ തന്നെ സ്ഥാപിക്കുക..
ഞങ്ങളും പങ്കാളികളാകുന്നു.
സൗരോർജ്ജ രംഗത്തെ അനന്തസാധ്യതകളെ കുറിച്ച് അറിയുവാൻ വിളിക്കൂ ..
ഞങ്ങൾ എത്താം അറിവ് പകരാം സൗജന്യമായി...
കറണ്ട് ബില്ലും പവർകട്ടും ഇല്ലാത്ത യുഗത്തിലേക്ക് സ്വാഗതം...
e-luxenergy. നിങ്ങളോടൊപ്പം ...
Contact:-
Thrissur- 9946946430,8547508430,
Kollam:9400474608,9946946430
Thiruvanthapuram:8590446430,7907277136
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group






























































