പാലാ : എറണാകുളത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ നീന്തൽമത്സരത്തിൽ കോട്ടയം ജില്ലയ്ക്കുവേണ്ടി സ്വർണവും വെള്ളിയും നേടി സഹോദരിമാർ. ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും സഹോദരിമാരായ റിയ എബിയും റീമ എബിയുമാണ് ജില്ലയ്ക്ക് അഭിമാനമായത്. റിയ സീനിയർ വിഭാഗത്തിലും റീമ സബ് ജൂനിയർ വിഭാഗത്തിലും രണ്ടുവീതം സ്വർണവും വെള്ളിയും നേടി. 50 മീറ്റർ ബാക്ക് സ്ട്രോക്കിൽ ഇരുവരും റെക്കോഡും നേടി.
മുൻ അന്തർദേശീയ നീന്തൽതാരവും ദേശീയ റെക്കോർഡ് ജേതാവും റിട്ട. എയർ ഫോഴ്സ് ഉദ്യോഗസ്ഥനുമായ എബി ജോസ് വാണിയിടത്തിന്റെ മക്കളാണ് ഇവർ. പാലാ സെയ്ൻറ് തോമസ് കോളേജ് അക്വാട്ടിക് സെൻററിലെ ഹെഡ് കോച്ചായ കെ.ടി. മാത്യുവാണ് പരിശീലനം നടത്തുന്നത്. മുൻ ദേശീയ നീന്തൽതാരങ്ങളും സൈനിക സേവനത്തിൽനിന്നു വിരമിച്ച സുനിൽ, പ്രസാദ്, എബി ജോസ് എന്നിവരും പരിശീലകരാണ്. ദേശീയ അന്തർദേശീയ നിലവാരത്തിലേക്ക് കുട്ടികളെ വളർത്തിയെടുക്കുകയാണ് ഇവരുടെ ലക്ഷ്യം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group