വായന : മോഹൻദാസ്.കെ
Share
വായന : മോഹൻദാസ്.കെ
വായിക്കുമ്പോൾ
വാതിലുകൾ താനേ
തുറന്നു വരുന്നു.
അക്ഷരങ്ങൾ താലമെടുത്ത്
ആഘോഷമായാണ്
വരവറിയിക്കുന്നത്.
വസന്തങ്ങളുടെ
സൗരഭ്യം പുളകമായി
മുമ്പിൽ നടനമാടുമ്പോൾ
എല്ലാം മറന്നുപോകുന്നു.
അപ്പോൾ ഓരോ മറവിയേയും
അക്ഷരങ്ങൾ ആദരവോടെ
കൂട്ടിക്കൊണ്ട് വരുന്നു.
പൂക്കളുടെ വശ്യമായ
ചിരി ചൂണ്ടിക്കാണിക്കുന്നു,
കണ്ണീർച്ചാലിൻ്റെ തീരത്ത്
ഒറ്റയ്ക്കിരിക്കാൻ
സമ്മതിക്കുന്നേയില്ല.
ഓർമകളിൽ
പൂമ്പാറ്റകൾ
തേനുറുഞ്ചുന്നത്
കാണിച്ചു തരുന്നു.
ഓരോ വായനയിലേക്കും
അക്ഷരങ്ങൾ അനുതാപത്തോടെ
നയിക്കുമ്പോൾ
അവരോട് എതിർത്ത്
പറയാനാവുമോ?
ഒരിക്കലും പ്രതിഫലം
പ്രതീക്ഷിക്കാത്തവർ
പ്രതിഫലമേ
തരുന്നുള്ളൂ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group