ചക്രക്കസേരയിലിരുന്ന് അഖിൽ നേടിയ വെങ്കലത്തിന് സ്വർണത്തിന്റെ തിളക്കം

ചക്രക്കസേരയിലിരുന്ന് അഖിൽ നേടിയ വെങ്കലത്തിന് സ്വർണത്തിന്റെ തിളക്കം
ചക്രക്കസേരയിലിരുന്ന് അഖിൽ നേടിയ വെങ്കലത്തിന് സ്വർണത്തിന്റെ തിളക്കം
Share  
2024 Nov 19, 10:45 AM
VASTHU
MANNAN

കാട്ടാക്കട : തളരാത്ത മനസ്സും പിഴയ്ക്കാത്ത ഉന്നവുമാണ് അഖിൽ എസ്.സാമിനെ ലക്ഷ്യത്തിലെത്തിക്കുന്നത്. ചക്രക്കസേരയിലിരുന്ന് ദേശീയ ഷൂട്ടിങ് മത്സരത്തിൽ അഖിൽ നേടിയ വെങ്കല മെഡലിന് സ്വർണത്തേക്കാൾ തിളക്കം ലഭിക്കുന്നതും അതുകൊണ്ടാണ്.


പുണെയിൽ പാരാലിമ്പിക് കമ്മിറ്റിയുടെ സോണൽ പാരാ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ 10 മീറ്റർ മത്സരത്തിലാണ് അഖിൽ വെങ്കല മെഡൽ നേടിയത്.


കാട്ടാക്കട തൂങ്ങാംപാറ ബഥേൽ ഭവനിൽ ജെ.എൻ.സാമിന്റെയും ഷീജയുടെയും മകനാണ് 27-കാരനായ അഖിൽ എസ്.സാം. കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ രണ്ടാം വർഷ ബിരുദ വിദ്യാർഥിയായിരിക്കേ 2016-ൽ വീടിനടുത്തുവെച്ചുണ്ടായ ഒരു ബൈക്കപകടമാണ് അഖിലിന്റെ ജീവിതം ചക്രക്കസേരയിലാക്കിയത്. ഇതോടെ അരയ്ക്കുതാഴെ തളർന്നു. ജീവിതം ദുരിതമായി.


തളരാത്ത മനസ്സായിരുന്നു കൈമുതൽ. തുടർന്ന് പരിമിതികൾ മറികടക്കാനുള്ള ശ്രമം തുടങ്ങി. നഗരത്തിൽ ലോട്ടറിക്കച്ചവടം ചെയ്ത്‌ ചികിത്സയ്ക്കും മറ്റും പണം കണ്ടെത്തി.


പിന്നാലെയാണ് തോക്ക് കൈയിലെടുക്കുന്നത്. നാല് വർഷം മുമ്പാണ് ഷൂട്ടിങ്ങിൽ പരിശീലനം തുടങ്ങുന്നത്. പാരീസ് പാരാ ഒളിമ്പിക്സിൽ പങ്കെടുത്ത സിദ്ധാർഥ ബാബുവിന്റെ ശിക്ഷണത്തിൽ സർക്കാരിന്റെ പ്രത്യേക പരിഗണനയിൽ വട്ടിയൂർക്കാവ് ഷൂട്ടിങ് റേഞ്ചിലായിരുന്നു സൗജന്യ പരിശീലനം. 2021-ലും 2022-ലും ദേശീയ ചാമ്പ്യൻഷിപ്പുകളിൽ ആദ്യത്തെ 11-ൽ ഇടംനേടി.


2023-ൽ സാമ്പത്തിക പരാധീനതകൾ കാരണം ദേശീയ മത്സരത്തിനിറങ്ങിയില്ല. ഇക്കൊല്ലം പാലക്കാട്ട് നടന്ന സംസ്ഥാന എയർ റൈഫിൾ സ്റ്റാന്റിങ് ചാമ്പ്യൻഷിപ്പിൽ 10 മീറ്ററിൽ ഒന്നാമതെത്തി. തുടർന്നാണ് സോണൽ മത്സരത്തിൽ പങ്കെടുത്തത്. ഇതിൽ മെഡൽ നേടിയതോടെ ഇന്ത്യൻ ടീമിൽ ഇടം നേടാൻ യോഗ്യത നേടി.


ഇനി അതിനുള്ള ട്രയൽസിൽ പങ്കെടുക്കണം. ഒരു വർഷം മൂന്ന് ട്രയൽസാണ് നടക്കുക. ഡൽഹി പോലുള്ള ഉത്തരേന്ത്യൻ നഗരങ്ങളിലാകും ഇത് നടക്കുക. വരുന്ന ഡിസംബറിലോ, ജനുവരിയിലോ ആകും ട്രയൽസ്. ഇതിന് അര ലക്ഷത്തിലേറെ രൂപവേണം.


കൂടാതെ നല്ലൊരു തോക്കോ മത്സര വേളകളിൽ ധരിക്കാനുള്ള ജാക്കറ്റോ അഖിൽ ഇനിയും സ്വന്തമാക്കിയിട്ടില്ല. ഈ ലക്ഷ്യത്തിലേക്ക് ഉന്നംപിടിക്കാൻ സാമ്പത്തിക പരാധീനതയാണ് അഖിൽ നേരിടുന്ന പ്രധാന വെല്ലുവിളി. ഫോൺ. 8593920425.

capture
samudra
boby
SOLAR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2