ഹൊബാര്‍ട്ട്: ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച രണ്ടാമത്തെ ബാറ്ററായി പാകിസ്ഥാന്‍ താരം ബാബര്‍ അസം. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ 41 റണ്‍സെടുത്താണ് ബാബര്‍ കോലിയെ മറികടന്നത്. 126 മത്സരങ്ങളില്‍ നിന്ന് 4292 റണ്‍സടിച്ചാണ് ബാബര്‍ രണ്ടാം സ്ഥാനത്തേക്ക് കയറിയത്. 125 മത്സരങ്ങളില്‍ നിന്നാണ് 4188 റണ്‍സടിച്ചത്.
ടി20 ക്രിക്കറ്റില്‍ 4231 റണ്‍സടിച്ചിട്ടുള്ള രോഹിത് ശര്‍മ മാത്രമാണ് ഇനി ബാബറിന് മുന്നിലുള്ളത്. രോഹിത്തിനെ പിന്നിലാക്കി ടി20 റണ്‍വേട്ടയില്‍ ഒന്നാമതെത്താന്‍ ബാബറിന് ഇനി 39 റണ്‍സ് കൂടി മതി. 159 മത്സരങ്ങളില്‍ നിന്നാണ് രോഹിത് 4231 റണ്‍സടിച്ചത്. സമീപകാലത്ത് മോശം ഫോമിലുള്ള ബാബര്‍ ആദ്യ രണ്ട് കളികളില്‍ നിന്ന് ആറ് റണ്‍സ് മാത്രമാണെടുത്തത്. ഇന്ന് 41 റണ്‍സെടുത്ത് ബാബര്‍ ടോപ് സ്കോററായെങ്കിലും പാകിസ്ഥാൻ ബാറ്റിംഗ് തകര്‍ച്ച നേരിട്ടു. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 18.1 ഓവറില്‍ 117 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.
വരാനിരിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുമ്പ് സിംബാബ്‌വെക്കെതിരെ മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20യും അടങ്ങുന്ന പരമ്പരയില്‍ പാകിസ്ഥാന്‍ കളിക്കുന്നുണ്ടെങ്കിലും ടി20ക്കുള്ള ടീമില്‍ ബാബര്‍ ഇല്ലാത്തതിനാല്‍ രോഹിത്തിനെ മറികടക്കാന്‍ അടുത്തവര്‍ഷം വരെ കാത്തിരിക്കേണ്ടിവരും. ഈ പരമ്പരയില്‍ രോഹിത്തിനെയും മറികടന്ന് ടി20 റണ്‍വേട്ടയില്‍ ബാബര്‍ ഒന്നാം സ്ഥാനം സ്വന്തമാക്കുമെന്നാണ് കരുതുന്നത്. രോഹിത്തും കോലിയും ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിനാല്‍ സമീപകാലത്തൊന്നും ബാബർ അസമിനെ മറികടക്കാനുള്ള താരങ്ങളില്ല. 3655 റണ്‍സടിച്ചിട്ടുള്ള അയര്‍ലന്‍ഡിന്‍റെ പോള്‍ സ്റ്റെർലിങ് ആണ് റണ്‍വേട്ടയില്‍ നാലാം സ്ഥാനത്തുള്ളത്. 129 മത്സരങ്ങളില്‍ 3389 റണ്‍സടിച്ച ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലറാണ് ടി20 റണ്‍വേട്ടയില്‍ അഞ്ചാമതുള്ള താരം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group