ചെറായി : മുനമ്പം ഭൂസമരത്തിന് ഐക്യദാർഢ്യവുമായി തെരുവുനാടകം അവതരിപ്പിച്ച് ചെട്ടിക്കാട് വിശുദ്ധ അന്തോണീസിന്റെ തീർഥാടനകേന്ദ്രത്തിലെ യുവജനങ്ങൾ. ചെട്ടിക്കാട് വിശുദ്ധ അന്തോണീസ് തീർഥാടനകേന്ദ്രം റെക്ടർ ഡോ. ബെന്നി വാഴക്കൂട്ടത്തിലിന്റെയും സഹവികാരി ഫാ. അജയ് പുത്തൻപറമ്പിലിന്റെയും നേതൃത്വത്തിൽ നിരാഹാര സമരവേദിയിൽ എത്തിയാണ് നാടകം അവതരിപ്പിച്ചത്. ഇടവകാംഗം വടക്കേക്കര പഞ്ചായത്ത് മെംബർ പി.എം. ആന്റണി രചനയും സംവിധാനവും നടത്തിയ 'ഞങ്ങൾ ചോദിക്കുന്നു' എന്ന വഖഫ് വിഷയത്തെപ്പറ്റിയുള്ള നാടകമാണ് സമരഭൂമിയായ മുനമ്പം കടപ്പുറം വേളാങ്കണ്ണിമാതാ പള്ളിയിൽ അരങ്ങേറിയത്. ജിതിൻ, അലൻ, എറിക്, റോഷൻ, ജിബിൻ, സഫിൻ മിശാൽ, അഞ്ജലി, ലീഡിയ, സ്നേഹ, നിത, ജിൻഷ, മെറീന എന്നിവരായിരുന്നു അരങ്ങിൽ . കൈക്കാരൻമാരായ ജോഷി പടമാട്ടുമ്മൽ, അലക്സ് പള്ളിയിൽ, കേന്ദ്ര സമിതി പ്രസിഡന്റ് ബീനൻ താണിപ്പിള്ളി, പാരിഷ് കൗൺസിൽ സെക്രട്ടറി ഫ്രാൻസിസ്, ജോസഫ് കുറുപ്പശ്ശേരി തുടങ്ങിയവർ സമരത്തിൽ പങ്കെടുത്തു.
ഗോവയിൽനിന്ന് സൈക്കിളിലെത്തി
സമരത്തിന് ഐക്യദാർഢ്യ സന്ദേശവുമായി ഗോവയിൽനിന്ന് സൈക്കിളിൽ സമരമുഖത്തെത്തി. 715 കിലോമീറ്റർ സൈക്കിൾ ചവിട്ടി ഫാ. രൂപേഷ് മൈക്കിൾ കളത്തിൽ, വിനു എന്നിവരാണ് അഞ്ചുദിവസം കൊണ്ട്സമരപ്പന്തലിലെത്തിയത്.
അവകാശങ്ങൾ കിട്ടുന്നതുവരെ പിന്തുണ
മുനമ്പം ഭൂസംരക്ഷണ സമിതി നടത്തിവരുന്ന നിരാഹാരസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ബി.എം.എസ്. സൂര്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ മഹിളാ പ്രതിഷേധറാലി നടത്തി. ഫാ. ആന്റണി സേവ്യർ തറയിൽ നയിച്ച പ്രതിഷേധറാലിയിൽ നിരവധി അമ്മമാർ പങ്കെടുത്തു. മുനമ്പത്തെ ജനങ്ങളുടെ അവകാശങ്ങൾ സ്ഥാപിച്ചുകിട്ടുന്നതുവരെ പിന്തുണയുമായി കൂടെയുണ്ടാകുമെന്ന് ബി.എം.എസ്. മത്സ്യ മസ്ദൂർ മഹാ സംഘ് ട്രഷറർ എ.ഡി. ഉണ്ണികൃഷ്ണൻ പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group