പുത്തൂർ :നളനെ നശിപ്പിക്കാനെത്തിയ കലിയും അവന്റെ പ്രലോഭനങ്ങളിൽ പെട്ടുപോയ പുഷ്കരനും അരങ്ങിൽ ആടിത്തകർത്തപ്പോൾ വിദ്യാർഥികൾക്ക് കൗതുകക്കാഴ്ചയായി.
കഥകളിയുടെ ചടങ്ങുകളും ആട്ടക്കഥയുടെ സവിശേഷതകളും ഉദാഹരണങ്ങളിലൂടെ അവതരിപ്പിക്കപ്പെട്ടു. പവിത്രേശ്വരം കെ.എൻ.എൻ.എം. എച്ച്.എസ്.എസിലെ വിദ്യാരംഗം കലാസാഹിത്യവേദിയാണ് ക്ലാസ് സംഘടിപ്പിച്ചത്.
പത്താംക്ലാസ് കേരള പാഠാവലിയിലെ നളചരിതം ആട്ടക്കഥയിലെ പ്രലോഭനമെന്ന ഭാഗത്തിന്റെ ദൃശ്യാവിഷ്കാരമാണ് കുട്ടികൾക്ക് നവ്യാനുഭവമായത്. പോരുവഴി ശ്രീകൃഷ്ണവിലാസം കഥകളിയോഗമാണ് കളി അവതരിപ്പിച്ചത്. കലിയായി സദനം വിഷ്ണുപ്രസാദും പുഷ്കരനായി കലാമണ്ഡലം വൈശാഖും ദ്വാപരനായി കലാമണ്ഡലം നിധിൻ ബാലചന്ദ്രനും അരങ്ങിലെത്തി.
കഥകളികലാകാരന്മാരായ മുതുപിലാക്കാട് ചന്ദ്രശേഖരൻ പിള്ള, കലാമണ്ഡലം പ്രശാന്ത്, കലാമണ്ഡലം അനിൽകുമാർ എന്നിവരെ ആദരിച്ചു.
കലാമണ്ഡലം പ്രശാന്ത്, കലാമണ്ഡലം അനിൽകുമാർ എന്നിവർ പഠനക്കളരിക്ക് നേതൃത്വം നൽകി. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.
പി.ടി.എ.പ്രസിഡന്റ് വി.പദ്മകുമാർ അധ്യക്ഷത വഹിച്ചു. പവിത്രേശ്വരം ഗ്രാമപ്പഞ്ചായത്ത് അംഗം പി.വാസു, വി.ജെ.രാജീവ്കുമാർ, പ്രധാനാധ്യാപിക ശ്രീബിന്ദു ജി.എസ്., ജി.ഗോപകുമാർ, ബി.എസ്.അംബികാകുമാരി, കൺവീനർ സിനി എസ്. എന്നിവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group