സ്‌മാരക ശിലകൾ ;
സ്‌മൃതി ചിത്രങ്ങൾ
: സത്യൻ മാടക്കര
എല്ലുറപ്പും ചോരയുടെ ചൂടുമായി വടകര മാപ്പിള ജീവിതത്തിന്‍റെ ഉള്ളറ മുഖ്യധാരാ സവര്‍ണ്ണതയിലേക്ക് സ്മാരകശിലകള്‍ എത്തിച്ചു എന്നതില്‍ തര്‍ക്കമില്ല.
അതുകൊണ്ട് നവോത്ഥാനം സ്വാധീനിച്ച ഖാന്‍ ബഹദൂര്‍ പൂക്കോയ തങ്ങള്‍-സ്മാരക ശിലകളിലെ മുസ്ലീം ആഖ്യാനം പഠനം അര്‍ഹിക്കുന്നു.
അനുഭവത്തിലൂടെ ആര്‍ജ്ജിച്ചെടുത്ത സത്യങ്ങള്‍ വെളിപാടുകളായി ആവിഷ്ക്കരിക്കുമ്പോള്‍ നമ്മളത് മഹത്തായതെന്ന് വിശേഷിപ്പിക്കുന്നു. ഓരോ വായനയിലും മതിയാകാതെ കൊതി തീരാതെ നമ്മില്‍ നിന്നകന്നു നില്‍ക്കുന്ന നോവലാണ് സ്മാരകശിലകള്‍.
ഖാന്‍ ബഹദൂര്‍ പൂക്കോയ തങ്ങളുടെ പതനം നടുക്കില്ലായിരിക്കാം. എന്നാല്‍ ഗോസായിക്കുന്നിന്‍റെ താഴ്വരയില്‍ കടപ്പുറത്തെ വിജനതയില്‍ ഒരു സ്വര്‍ണ്ണമത്സ്യം പോലെ പൂക്കുഞ്ഞീബി അടിഞ്ഞു കിടക്കുന്നു. നനഞ്ഞ പൂഴിയില്‍ തണുത്ത ആ ശരീരം ഇടയ്ക്കിടെ നനഞ്ഞു കൊണ്ടിരുന്നു എന്നെത്തുമ്പോള്‍ വായനക്കാരന്‍ കുഞ്ഞാലിയെപോലെ വേവലാതിപ്പെടാതിരിക്കില്ല.
ജപ്പാന്‍ സില്‍ക്കിന്‍റെ കുപ്പായം ധരിച്ച്, അതിനു മീതെ അണ്ണാന്‍ വരയുള്ള സിങ്കപ്പൂര്‍ ലുങ്കിയുടുത്ത്, എല്ലാറ്റിനും മീതെ കോട്ടുമിട്ട് മീശ വിരിച്ചു ചുവന്നു തുടുത്ത മുഖവും മുഖത്തേക്കാള്‍ തുടുത്ത ഷൂസുമിട്ടു നടക്കുന്ന തങ്ങള്‍ നോവലിലാകെ നിറഞ്ഞു നില്‍ക്കുന്നു.
തങ്ങള്‍, ആറ്റംബീവി, കുഞ്ഞാലി, പൂക്കുഞ്ഞീബി എന്നിവരിലൂടെ ഓരോ കഥാപാത്രവും പച്ചയായ ജീവിതം നമ്മുടെ മുമ്പില്‍ വെളിപ്പെടുത്തുന്നു. ദൈന്യമനുഭവിക്കുന്ന കഥാപാത്രങ്ങളുടെ ഉള്ളു നിറയെ നൊമ്പരങ്ങളാണ്. ആശിച്ചതൊന്നും ആയിത്തീരാനാകാതെ മൂക്കുകുത്തിപ്പോയ നൊമ്പരങ്ങള്‍.
ഈ നോവലിലെ ചില കഥാപാത്രങ്ങള്‍ കാരക്കാട്, കണ്ണക്കര പ്രദേശത്ത് ജീവിച്ചവരുടെ ജീവിത ഭാഗം പകര്‍ത്തുന്നവരാണ്.
ഹാര്‍മ്മോണിയം വായനക്കാരന്‍ പട്ടാളം ഇബ്രായി, അര്‍ബുദം ഏറ്റുവാങ്ങി ചോര തുപ്പി മരിക്കുന്ന മുക്രി ഏറമുള്ളാന്‍, നാട്ടുമ്പുറത്തെ തറവാടിയായ തെക്കെയില്‍ തറവാട്ടിലെ കോരന്‍, എല്ലാറ്റിലും പരാജയപ്പെട്ടപ്പോള്‍ പുളിക്കൊമ്പില്‍ തൂങ്ങിയ ബാപ്പുകണാരന്‍, ഇവരൊക്കെ നോവലിന് നിറം കൂട്ടുന്നു.
എങ്കിലും തന്നിഷ്ടത്തിനനുസരിച്ച് മാത്രം ജീവിക്കാന്‍ ശീലിച്ച ബുഹാരിയും, ബുദ്ധനദ്രുമ്മാനും, മുക്കാളിയില്‍ നിന്നെത്തുന്ന കോമപ്പന്‍ വൈദ്യരും, മൂസ്സമുസ്ല്യാരും, മൂരിവണ്ടിക്കാരന്‍ കുഞ്ഞാമനും, ഖൂറൈശി പാത്തുവും, ഹൈദ്രോസും മറക്കാന്‍ കഴിയാത്തവരായി നിലകൊള്ളുന്നു.
'സ്മാരകശിലക'ളിൽ ഒരു കഥാപാത്രം തന്നെയാണ് 'മാച്ചിനാരി ഒന്തം'. മാച്ചിനാരി ഒന്തത്തിന്‍റെ പടിഞ്ഞാറ് ഭാഗത്താണ് പുനത്തില്‍ കുഞ്ഞബ്ദുള്ള നോവലില്‍ പ്രതിപാദിക്കുന്ന തറവാട്.
അവിടെ നിന്നാണ് നിരത്തിലൂടെ നടന്നു പോകുന്ന ബ്രിട്ടീഷ് പട്ടാളക്കാരുടെ പരേഡ് യാത്രയും, ഒഞ്ചിയത്തെ വെടിവെയ്പ്പിന്‍റെ ഒച്ചയും കേള്‍ക്കുന്നത്. അതുകൊണ്ടാണ് മാച്ചിനാരി ഒന്തം ഈ നോവലില്‍ പ്രധാന ഘടകമെന്ന് പറയുന്നത്.
എല്ലുറപ്പും ചോരയുടെ ചൂടുമായി വടകര മാപ്പിള ജീവിതത്തിന്‍റെ ഉള്ളറ മുഖ്യധാരാ സവര്‍ണ്ണതയിലേക്ക് സ്മാരകശിലകള്‍ എത്തിച്ചു എന്നതില്‍ തര്‍ക്കമില്ല.
അതുകൊണ്ട് നവോത്ഥാനം സ്വാധീനിച്ച ഖാന്‍ ബഹദൂര്‍ പൂക്കോയ തങ്ങള്‍-സ്മാരക ശിലകളിലെ മുസ്ലീം ആഖ്യാനം പഠനം അര്‍ഹിക്കുന്നു. ( തുടരും _)
കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ
വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.
താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group