അറിവും കഴിവും മത്സരിച്ചു

അറിവും കഴിവും മത്സരിച്ചു
അറിവും കഴിവും മത്സരിച്ചു
Share  
2024 Nov 17, 09:19 AM
VASTHU
MANNAN

ആലപ്പുഴ : ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിദ്യാർഥികളുടെ ഐ.ടി. ക്വിസ് മത്സരം വിദ്യാർഥികൾക്ക് പരീക്ഷണമായി. ആദ്യ ചോദ്യം തന്നെ മനസ്സിലാക്കിയെടുക്കാൻ മത്സരാർഥികൾ പാടുപെട്ടു. 28 പേർ മത്സരിച്ചതിൽ ഒരാൾക്കാണ് ശരിയുത്തരം ലഭിച്ചത്. സാങ്കേതിക രംഗത്തെ പുത്തൻ കണ്ടുപിടിത്തങ്ങളും നേട്ടങ്ങളും സംഭവങ്ങളുമെല്ലാം കോർത്തിണക്കിയതായിരുന്നു ചോദ്യാവലി. ഡോ. നിഷാദായിരുന്നു ക്വിസ് മാസ്റ്റർ. തൃശ്ശൂർ കൊരട്ടി എം.എ.എം. എച്ച്.എസ്. സ്കൂളിലെ എ.എസ്. അർജുൻ 15 മാർക്കു നേടി ഒന്നാം സ്ഥാനത്തെത്തി.


അർഥശാസ്ത്രംമുതൽ നിർമിതബുദ്ധി വരെ... : ആലപ്പുഴയെ തുറമുഖ നഗരമായി മാറ്റിയതാര്? എച്ച്.എസ്. വിഭാഗം സാമൂഹികശാസ്ത്രം ക്വിസ് മത്സരത്തിലെ ആദ്യ ചോദ്യം തന്നെ മത്സരം നടക്കുന്ന ആലപ്പുഴയെക്കുറിച്ചുള്ളതായിരുന്നു. അർഥശാസ്ത്രം തൊട്ട് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വരെ ചോദ്യങ്ങളായെങ്കിലും വിദ്യാർഥികളെ കാര്യമായി കുഴക്കിയില്ല. ആകെ 20 ചോദ്യങ്ങളിൽ 18 പോയിന്റുമായി കോട്ടയം കോതനല്ലൂർ ഇമാനുവൽസ് എച്ച്.എസ്.എസിലെ ഒൻപതാംക്ലാസുകാരൻ പി. കാർത്തിക് ഒന്നാംസ്ഥാനം നേടി.


ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിലെ അസി. പ്രൊഫ. ഡോ. ബിജി എബ്രഹാമായിരുന്നു ക്വിസ് നയിച്ചത്. പി. കാർത്തിക് എ.എസ്. അർജുൻആലപ്പുഴ : ആമയുടെയും മുയലിന്റെയും ഓട്ടക്കഥ സിംപിളാണ്. പക്ഷേ, ആമയും മുയലും സഞ്ചരിച്ച ദൂരത്തിന്റെ കണക്കുകൂട്ടൽ അത്ര എളുപ്പമായിരുന്നില്ല. പ്രശ്നോത്തരിയിലെ ചോദ്യംകേട്ട് കുട്ടി ഗണിതശാസ്ത്രജ്ഞരിൽ പലർക്കും ഉത്തരംമുട്ടി. സ്ഥടികം സിനിമയിലെ ചാക്കോമാഷിന്റെ ഡയലോഗുപോലെ..’ബബ്ബ ബബ്ബാ..’.. ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണെന്ന് പലരും ഉറപ്പിച്ച നിമിഷം.


സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിലെ ഗണിതശാസ്ത്ര പ്രശ്നോത്തരിയാണ് കണക്കിലാശാന്മാരെ വട്ടംകറക്കിയത്. ആമയും മുയലും മാത്രമാണോ മത്സരാർഥികളെ വെള്ളം കുടിപ്പിച്ചതെന്നു ചോദിച്ചാൽ അല്ലെന്നു പറയേണ്ടിവരും. ട്രപ്പീസിയത്തിനുള്ളിൽ അടയാളപ്പെടുത്തിയ പ്രത്യേക ഭാഗത്തിന്റെ പരപ്പളവു കണ്ടുപിടിക്കാനുള്ള ചോദ്യവും കുഴപ്പിച്ചു. ആരും ഉത്തരമെഴുതാത്ത ചോദ്യമായത് അവശേഷിച്ചു. പി.എ. ജോണായിരുന്നു ക്വിസ് മാസ്റ്ററായി


ആദ്യ സംസ്ഥാന മത്സരം, ഒന്നാമൻ


ആദ്യ സംസ്ഥാന മത്സരത്തിൽ ഒന്നാമതെത്തിയ സന്തോഷത്തിലാണ് കാർത്തിക് അനിൽ ഷേണായി. എറണാകുളം മട്ടാഞ്ചേരി ടി.‍ഡി.എച്ച്.എസ്സിലെ 10-ാം ക്ലാസ് വിദ്യാർഥിയാണ്. ‘എട്ടാം ക്ലാസു മുതൽ ഗണിത ക്വിസ് മത്സരത്തിനു പങ്കെടുക്കുന്നുണ്ട്. ആദ്യമായാണ് സംസ്ഥാനമത്സരത്തിനെത്തുന്നത്.


സ്വന്തമായി ഓൺലൈനിലൂടെയും പരിശീലിച്ചു. സഹോദർ അദ്വൈതും അടുത്തദിവസം ഗണിത ക്വിസ്സിൽ പങ്കെടുക്കുന്നുണ്ട്. കെ.എൻ. അനിൽകുമാറാണ് അച്ഛൻ. അമ്മ പ്രീതി അനിൽകുമാർ.ബബ്ബബ്ബബ്ബാ... ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാ മക്കളേ...വേദികളിൽ ഇന്ന് ശാസ്ത്രമേളലിയോ തേർട്ടീന്ത് സ്കൂൾ (എച്ച്.എസ്. വിഭാഗം മത്സരങ്ങൾ, സെമിനാർ, വർക്കിങ് മോഡൽ, റിസർച്ച് ടൈപ്പ് പ്രോജക്ട്, എച്ച്.എസ്.-പ്രൈമറി ടീച്ചിങ് എയ്ഡ്, വൊക്കേഷണൽ എക്സ്പോ, കരിയർ എക്സിബിഷൻ)


ഗണിതശാസ്ത്രമേളലജ്‌നത്തുൽ മുഹമ്മദീയ എച്ച്.എസ്.എസ്. (എച്ച്.എസ്. വിഭാഗം മത്സരങ്ങൾ, തത്സമയ നിർമാണ മത്സരം, പ്രോജക്ട്, മാഗസിൻ, എച്ച്.എസ്.-പ്രൈമറി വിഭാഗം ടീച്ചിങ് എയ്ഡ്)


സാമൂഹികശാസ്ത്രമേളസെയ്ന്റ് ജോസഫ്സ്‌ സ്കൂൾ (എച്ച്.എസ്.-എച്ച്.എസ്.എസ്. വിഭാഗം അറ്റ്‌ലസ് നിർമാണം, പ്രസംഗം, പ്രാദേശിക ചരിത്രരചന, എച്ച്.എസ്. വർക്കിങ് മോഡൽ, എച്ച്.എസ്., പ്രൈമറി വിഭാഗം ടീച്ചിങ് എയ്ഡ്)


ഐ.ടി.മേള-സെയ്ന്റ് ജോസഫ് സ്കൂൾ (എച്ച്.എസ്.-എച്ച്.എസ്.എസ്. ഡിജിറ്റൽ പെയിന്റിങ്, മലയാളം ടൈപ്പിങ്ങും രൂപകല്പനയും അനിമേഷൻ, എച്ച്.എസ്. ഐ.സി.ടി. ടീച്ചിങ് എയ്ഡ്)

samudra
boby
SOLAR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2