പ്രിയ അധ്യാപകന് സ്മരണാഞ്ജലിയുമായി ശിഷ്യർ; 40 വർഷത്തിനുശേഷം ഗെയിം ഓഫ് ചെസ് അരങ്ങിൽ

പ്രിയ അധ്യാപകന് സ്മരണാഞ്ജലിയുമായി ശിഷ്യർ; 40 വർഷത്തിനുശേഷം ഗെയിം ഓഫ് ചെസ് അരങ്ങിൽ
പ്രിയ അധ്യാപകന് സ്മരണാഞ്ജലിയുമായി ശിഷ്യർ; 40 വർഷത്തിനുശേഷം ഗെയിം ഓഫ് ചെസ് അരങ്ങിൽ
Share  
2024 Nov 15, 10:01 AM
VASTHU
MANNAN

കാസർകോട് : പ്രിയ അധ്യാപകൻ 40 വർഷം മുൻപ് സംവിധാനം ചെയ്ത് സർവകലാശാല കലോത്സവത്തിൽ അവതരിപ്പിച്ച് കൈയടിനേടിയ നാടകം വേദിയിലെത്തിച്ച് അന്നത്തെ വിദ്യാർഥികൾ. പി.കെ.ശേഷാദ്രിയെന്ന ഇംഗ്ലീഷ് അധ്യാപകനെ ഓർക്കാനൊരു ദിവസം ശേഷാദ്രിയൻസ് കൂട്ടായ്മ തിരഞ്ഞെടുത്തപ്പോഴുള്ള ആശയമായിരുന്നു നാടകത്തിന്റെ അവതരണം.


1983-ൽ ഗെയിം ഓഫ് ചെസ് നാടകം വേദിയിലെത്തിച്ചവർ തന്നെ വീണ്ടും കഥാപാത്രങ്ങളായപ്പോൾ കാഴ്ചക്കാരായ അന്നത്തെ സഹപാഠികൾക്കും പുതുതലമുറയിലുള്ളവർക്കും കൗതുകം നിറഞ്ഞു. കാസർകോട് ടൗൺ ഹാളിൽ നിറഞ്ഞ സദസ്സിന് മുന്നിലായിരുന്നു നാടകാവതരണം. അന്ന് പ്രൊഫ. സി.താരാനാഥും നാടകമൊരുക്കാൻ ശേഷാദ്രിക്കൊപ്പമുണ്ടായിരുന്നു


നാടകത്തിന് മുന്നോടിയായി അനുസ്മരണസംഗമവും പ്രൊഫ. പി.കെ.ശേഷാദ്രിയെക്കുറിച്ചുള്ള അരമണിക്കൂർ ദൈർഘ്യമുള്ള ഡോക്യുമെന്ററിയുടെ പ്രദർശനവും നടത്തി. അദ്ദേഹത്തിന്റെ ക്ലാസുകളിൽ ഇരുന്നവരും പരിചയക്കാരുമായിരുന്നവരുടെ വലിയ നിരയും വലിപ്പച്ചെറുപ്പമില്ലാതെ പരിപാടിയിൽ പങ്കെടുത്തു. സാധാരണ അനുസ്മരണ ചടങ്ങുകളിൽ കാണുന്ന പതിവ് രീതികളിൽ നിന്നും മാറിയായിരുന്നു പരിപാടിയുടെ സംഘാടനമെന്നതും ശ്രദ്ധേയമായി.


ഓരോരുത്തരെയും പ്രത്യേകം വേദിയിലേക്ക് ക്ഷണിക്കുകയും കുറഞ്ഞ വാക്കുകളിൽ അവരുടെ ഓർമകൾ പങ്കുവെച്ച്‌ മടങ്ങി. പ്രൊഫ.സി. താരാനാഥ് മുഖ്യഭാഷണം നടത്തി. പ്രൊഫ. അലിയാർ, വെങ്കിടേഷ് രാമകൃഷ്ണൻ, സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ., എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ., ഡോ. ഖാദർ മാങ്ങാട്, രത്നാകരൻ മാങ്ങാട്, അംബികാസുതൻ മാങ്ങാട്, പി.എസ്.കൃഷ്ണകുമാർ, ദിനേശ്, പി.കെ.അസീസ് തുടങ്ങിയവർ സംസാരിച്ചു.


പി.കെ.ശേഷാദ്രിയുടെ ചിത്രങ്ങൾ ബാര ഭാസ്കരൻ, വേണു കണ്ണൻ, ഷാഫി നെല്ലിക്കുന്ന് എന്നിവർ അദ്ദേഹത്തിന്റെ കുടുംബത്തിന് കൈമാറി. ശേഷാദ്രിയുടെ ഡോക്യുമെന്ററി നിർമിച്ച കെ.എം.ഹനീഫയെ ചടങ്ങിൽ ആദരിച്ചു.


samudra
boby
SOLAR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2