കല്പറ്റ : വ്യക്തിയും സമൂഹവും തമ്മിലുള്ള നിരന്തര സംഘർഷത്തിന്റെ ആവിഷ്കാരമാണ് കൊറിയൻ എഴുത്തുകാരി ഹാൻ കാങ്ങിന്റെ ‘ദ വെജിറ്റേറിയൻ’ എന്ന നോവലെന്ന് കൈനാട്ടി പത്മപ്രഭാ പൊതുഗ്രന്ഥാലയത്തിലെ 189-ാമത് പുസ്തകചർച്ച അഭിപ്രായപ്പെട്ടു. സാമൂഹികഘടനയെ തൃപ്തിപ്പെടുത്താത്ത എല്ലാതരം സ്വാതന്ത്ര്യപ്രഖ്യാപനങ്ങളും പാരമ്പര്യരീതികളും സ്ഥാപിത താത്പര്യങ്ങളും നിഷേധിക്കുന്നവയായി കണക്കാക്കപ്പെടും. ഇതാകട്ടെ, ആത്യന്തികമായി പുതിയൊരു സമൂഹക്രമത്തെ രൂപപ്പെടുത്തുന്നിടത്തേ അവസാനിക്കുകയുള്ളൂ.
മാജിക്കൽ റിയലിസത്തിന്റെയും പാരിസ്ഥിതിക സ്ത്രീ വാദത്തിന്റെയും സൈദ്ധാന്തിക ചട്ടക്കൂട്ടിൽ വാർത്തെടുത്ത ഒരു കൃതി എന്ന നിലയിൽ പുതിയ വായനാനുഭവം നൽകാൻ ഈ നോവലിനാകുന്നുണ്ടെന്നും ചർച്ച വിലയിരുത്തി. നൊബേൽ സമ്മാന നേട്ടം നോവലിനെ കൂടുതൽ ഉത്‌കൃഷ്ടമാക്കുന്നുമുണ്ട്. ഗ്രന്ഥാലയത്തിലെ എം.പി. വീരേന്ദ്രകുമാർ ഹാളിലായിരുന്നു പരിപാടി.
ഡോ. കെ.ടി. അഷറഫ് പുസ്തകം അവതരിപ്പിച്ചു. എഴുത്തുകാരി പ്രീതാ ജെ. പ്രിയദർശിനി മോഡറേറ്ററായിരുന്നു. സി.വി. ജോയി, സി.കെ. കുഞ്ഞികൃഷ്ണൻ, പി. സെമീജ, സി.വി. ഉഷ, എസ്.എ. നസീർ, പി.യു. ജോയ്, കെ.എ. കുഞ്ഞമ്മദ്കുട്ടി, റൂബി ഫൈസൽ, ഗ്രന്ഥാലയം പ്രസിഡന്റ് ടി.വി. രവീന്ദ്രൻ, സെക്രട്ടറി കെ. പ്രകാശൻ എന്നിവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group