നെടുങ്കണ്ടം : എറണാകുളത്തുനടന്ന എം.ജി. സർവകലാശാല ജൂഡോ ചാമ്പ്യൻഷിപ്പിൽ പുരുഷ, വനിതാവിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻമാരായി നെടുങ്കണ്ടം എം.ഇ.എസ്.കോളേജ്. ആറു സ്വർണവും നാല് വെള്ളിയുമാണ് കോളേജിന്റെ മെഡൽ നേട്ടം.
പുരുഷവിഭാഗത്തിൽ രാഹുൽ രാജൻ (60 കിലോ), അഭിമന്യു ആർ.രാജീവ് (66 കിലോ), അർജുൻ അജികുമാർ (മൈനസ് 100 കിലോ) എന്നിവർ സ്വർണവും മിഥുൻ മനോജ് (73 കിലോ), ആർ. അഭിൻദേവ് (90 കിലോ), എൽ.എസ്.ലൗജിത് (പ്ലസ് 100 കിലോ) എന്നിവർ വെള്ളിയും നേടി. വനിതാ വിഭാഗത്തിൽ ആർ.അഭിരാമി (52 കിലോ), വൈശാഖി അജികുമാർ (70 കിലോ), നന്ദന പ്രസാദ് (78 കിലോ) എന്നിവർ സ്വർണവും എസ്.ഭവിത്ര (57 കിലോ) വെള്ളിയും നേടി.
പുരുഷവിഭാഗത്തിൽ ഓവറോൾ ഒന്നാംസ്ഥാനം നെടുങ്കണ്ടം എം.ഇ.എസ്. കോളേജും രണ്ടാംസ്ഥാനം മാറമ്പള്ളി എം.ഇ.എസ്. കോളേജും മൂന്നാംസ്ഥാനം കാലടി ശ്രീശങ്കര കോളേജും നേടി. വനിതാ വിഭാഗത്തിൽ ഓവറോൾ ഒന്നാംസ്ഥാനം നെടുങ്കണ്ടം എം.ഇ.എസ്. കോളേജും രണ്ടാംസ്ഥാനം കോട്ടയം സി.എം.എസ്. കോളേജും മൂന്നാംസ്ഥാനം അങ്കമാലി മോർണിങ് സ്റ്റാർ കോളേജും നേടി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group