കൊച്ചി : കാലിനേറ്റ പരിക്കും തുടർന്നുണ്ടായ ശസ്ത്രക്രിയയും ഹെനിന്റെ വിജയയാത്രയിൽ തടസ്സമായില്ല. സീനിയർ പെൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ 34.37 മീറ്റർ ദൂരം കണ്ടെത്തി ചെറുവത്തൂരിലെ കുട്ടമത്ത് ജി.എച്ച്.എസ്.എസിലെ ഹെനിൻ എലിസബത്ത് സ്വർണം നേടിയത് പരിക്കിനെയും തോൽപ്പിച്ച്. കാസർകോട് കെ.സി. ത്രോസിൽ പരിശീലനം നേടുന്ന ഹെനിൻ നേരത്തേ ഷോട്പുട്ട് മത്സരങ്ങളിൽ മെഡലുകൾ സ്വന്തമാക്കിയിട്ടുള്ള താരമാണ്.
മുട്ടിന്റെ ഭാഗത്തായി കുറച്ചുനാൾ മുൻപ് നീരുവന്ന് വേദനയായി. തുടർന്ന് കഴിഞ്ഞ ഏപ്രിലിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായി. വേദന പൂർണമായി മാറുന്നതിനു മുൻപുതന്നെ മത്സരത്തിനിറങ്ങി സ്വർണവും നേടി. ഞായറാഴ്ച നടക്കുന്ന ഷോട്പുട്ട് മത്സരത്തിലും ഹെനിൻ മത്സരിക്കാനിറങ്ങും.
ഡിസ്കസ് ത്രോ താരമായിരുന്നു ഹെനിന്റെ പിതാവ് എബ്രഹാം. ഫോർട്ട്കൊച്ചി സ്വദേശിയാണ്. മത്സരത്തിൽ മലപ്പുറം കാവന്നൂർ സി.എച്ച്.എം.കെ.എം.എച്ച്.എസിലെ കെ. തുളസി വെള്ളിയും മലപ്പുറം ആലത്തിയൂർ സ്കൂളിലെ ഹരിത സുധീർ വെങ്കലവും നേടി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group